Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവാഹദിനത്തില്‍ കല്ല്യാണച്ചെക്കന് മാറ്റ് കൂടാന്‍
വിവാഹദിനത്തില്‍ കല്ല്യാണപ്പെണ്ണിനും കല്ല്യാണച്ചെക്കനും തിളങ്ങാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
കല്ല്യാണദിവസം ചെക്കനും പെണ്ണും തന്നെയായിരിക്കും എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം. പലപ്പോഴും കല്ല്യാണച്ചെക്കനേക്കാള് കൂടുതല്‍ ശ്രദ്ധ കല്ല്യാണപ്പെണ്ണിന് തന്നെയായിരിക്കും. എന്നാല്‍ എന്തുകൊണ്ട് വരനും അത്രത്തോളം ശ്രദ്ധ കിട്ടുന്നില്ല?
ഇനി വിവാഹദിവസം നിങ്ങള്‍ക്കും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാം. അതിനായി കല്ല്യാണത്തിനു മുന്‍പ് കല്ല്യാണച്ചെക്കന്‍മാര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ കല്ല്യാണത്തിനും നിങ്ങള്‍ക്ക് ഭംഗിയായി അണിഞ്ഞൊരുങ്ങാം.

ചര്‍മ്മം ശ്രദ്ധിക്കാം
ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് ചര്‍മ്മത്തിനാണ്. ചര്‍മ്മത്തിന് വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ തന്നെ ഒരു വിധം കാര്യങ്ങള്‍ക്കെല്ലാം തീരുമാനമായി, നിങ്ങളുടെ ചര്‍മ്മം ഏത് തരത്തില്‍ പെട്ടതാണെന്നതാണ് ആദ്യം അറിയേണ്ട കാര്യം. അതനുസരിച്ചുള്ള ചര്‍മ്മസംരക്ഷണ വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്.

മുടി
മുടി സംരക്ഷണം സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും അത്യാവശ്യമായി വേണ്ടതാണ്. വിവാഹത്തിന്റെ തലേ ദിവസം പോയി ഒരിക്കലും മുടി വെട്ടരുത്. മാത്രമല്ല ദിവസവും രണ്ട് നേരവും തല കഴുകേണ്ടത് അത്യാവശ്യമാണ്.

പുരികം
പുരികത്തിന്റെ കാര്യം പെണ്ണിന് മാത്രം ശ്രദ്ധിച്ചാല്‍ പോര. കല്ല്യാണച്ചെക്കനും പുരികത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധയാവാം. ഷേപ്പില്ലാത്ത പുരിതം ഷേപ്പ് ചെയ്യാന്‍ ശ്രദ്ധിക്കാം.

മുഖം
മുഖത്തിന്റെ മൊത്തത്തിലുള്ള ഭംഗിയെ കളയുന്ന ഒന്നും ചെയ്യരുത്. സോപ്പ് ഉപയോഗിക്കുമ്പോളും മറ്റേതെങ്കിലും തരത്തിലുള്ള മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധിക്കാം.

മോയ്സ്ചുറൈസര്‍
ഫേസ്വാഷും മോയ്സ്ചുറൈസറും ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ കൂടുതല്‍ വേണം. ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നത് മുഖത്തായിരിക്കും. അതുകൊണ്ട് തന്നെ മോ്സ്ചുറൈസറും സണ്‍സ്ക്രീന്‍ ലോഷനും എല്ലാം ഉപയോഗിക്കാം.

മീശയും താടിയും
മീശയും താടിയും ഉളളവര്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കാം. ഒരിക്കലും വിവാഹത്തോടനുബന്ധിച്ച് മീശ വടിയ്ക്കാനോ താട് വെട്ടാനോ നില്‍ക്കരുത്. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പെങ്കിലും ഇതെല്ലാം ചെയ്ത് വെയ്ക്കണം.

കാലുകളും കൈയ്യും
കാലും കൈയ്യും വൃത്തിയാക്കി വെയ്ക്കാനാണ് മറ്റൊരു ശ്രദ്ധ വേണ്ടത്. ഒരാളുടെ വൃത്തിയുടെ ഏറ്റവും അടിസ്ഥാന ഘടകമാണ് കൈയ്യും കാലും. മാത്രമല്ല നഖങ്ങള്‍ വൃത്തിയാക്കേണ്ടതും എടുത്ത് പറയേണ്ട ഒന്നാണ്.



Click it and Unblock the Notifications
