Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വിവാഹത്തിനു സമയമായി പക്ഷേ...
ഇന്നത്തെ കാലത്ത് സിക്സ് പാക്ക് ഉണ്ടെങ്കില്‍ പിന്നെ ഒന്നും വേണ്ട എന്ന ചിന്താഗതിയാണ് ഇന്നത്തെ പല പുരുഷ കേസരികള്‍ക്കും ഉള്ളത്. എന്നാല്‍ ഇതെല്ലാം തെറ്റായ ധാരണയാണ് എന്നതാണ് സത്യം. കാരണം മസിലിനേക്കാളുപരി പുരുഷ സൗന്ദര്യത്തെ സ്വാധീനിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. മുടിയുടെ നര, മൂന്ന് ദിവസം കൊണ്ട് പരിഹാരം
സൗന്ദര്യത്തിലും ആരോഗ്യത്തിലും അല്പം പ്രാധാന്യം നല്കുന്നവരാണെങ്കില് ഇനി പറയുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുക്കേണ്ടതാണ്. എന്തൊക്കെയാണ് പുരുഷന്റെ സൗന്ദര്യത്തില്‍ പാര പണിയുന്ന കാര്യങ്ങള്‍ എന്നു നോക്കാം.

വായ്നാറ്റം
നിങ്ങള്‍ കാമുകിയോടൊപ്പം സമയം ചിലവഴിയ്ക്കുമ്പോള് ആ ബന്ധം എന്നന്നേക്കുമായി തകരാന്‍ വായ്നാറ്റം കൊണ്ട് കഴിയും. ഒരു ബന്ധത്തെ പോലും ഇല്ലാതാക്കാന്‍ കഴിയുന്ന വില്ലനാണ് പലപ്പോഴും വായ്നാറ്റം. അതുകൊണ്ട് ആദ്യം തന്നെ വായ്നാറ്റമെന്ന വില്ലനെ ഇല്ലാതാക്കാന്‍ നോക്കുക.

രോമാവൃതമായ നെഞ്ച്
പലപ്പോഴും സ്ത്രീകള്ക്കിഷ്ടമില്ലാത്ത കാര്യമാണ് രോമാവൃതമായ നെഞ്ച്. അതുകൊണ്ട് സൗന്ദര്യ സംരക്ഷണത്തിലും ശരീര സംരക്ഷണത്തിലും ശ്രദ്ധ കൊടുക്കുന്നവര്‍ അല്പം ശ്രദ്ധ ഇക്കാര്യത്തിലും നല്‍കണം എന്നതാണ് സത്യം. മാത്രമല്ല അഴുക്കും പൊടിയും പറ്റിപ്പിടിയ്ക്കാനും ഇത് കാരണമാകും.

ശരീര ദുര്‍ഗന്ധം
ശരീരദുര്‍ഗന്ധവും മറ്റൊരു വില്ലനാണ്. പലപ്പോഴും പൊതുസ്ഥലങ്ങളില്‍ നില്‍ക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ആയിരിക്കും ശരീരദുര്‍ഗന്ധം വില്ലനാകുന്നത്. അതുകൊണ്ട് തന്നെ ഇതിനെ അല്പം കരുതലോടെ സമീപിക്കുക.

താരനെന്ന വില്ലന്‍
കേശസംരക്ഷണത്തിലും അല്പം കൂടുതല്‍ പ്രാധാന്യം നല്‍കുക. താരനെന്ന വില്ലന്‍ ഇന്നത്തെ കാലത്ത് സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരേയും പിടികൂടുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഗൗരവപരമായി തന്നെ കൈകാര്യം ചെയ്യുക.

താടി പ്രശ്നമാകുമ്പോള്
താടി വളര്‍ത്തുന്നത് നല്ലതാണ്. എന്നാല്‍ താടി വൃത്തിയായും ഭംഗിയായും സൂക്ഷിച്ചില്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്പോള്‍ താടി വളര്‍ത്തുന്നവര്‍ ശ്രദ്ധയും നല്‍കുക.

പാദദുര്‍ഗന്ധം
ഷൂ ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്നം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ ഷൂ ഉപയോഗിക്കുമ്പോള്‍ പാദ ദുര്‍ഗന്ധം വരാത്ത രീതികള്‍ പിന്തുടരുക.

മുഖക്കുരു
സൗന്ദര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കുന്നവര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു മുഖത്തിന്റെ മൊത്തത്തിലുള്ള ഭംഗിയേയും ബാധിയ്ക്കും. അതുകൊണ്ട് മുഖക്കുരു വരുമ്പോള്‍ തന്നെ അല്പം കൂടുതല്‍ ശ്രദ്ധ നല്കുന്നതില് തെറ്റില്ല.

സ്ട്രെച്ച് മാര്‍ക്ക്
ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമല്ല സ്ട്രെച്ച് മാര്‍ക്ക് വരുന്നത്. പുരുഷന്മാര്ക്കും ഇത്തരം പ്രശ്നം ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് കുടവയര്‍ ഉള്ളവര്‍ക്ക്. അതുകൊണ്ട് കുടവയറിനെ ശ്രദ്ധിക്കുകയും സട്രെച്ച് മാര്‍ക്ക് ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക.



Click it and Unblock the Notifications
