Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ട്കൂട്ടുകള്
ശരീരത്തിലുള്ള അനാവശ്യ രോമങ്ങള്‍ പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പലപ്പോഴും നമ്മള് ആശ്രയിക്കുന്ന വഴികള്‍ നമുക്ക് തന്ന പ്രശ്നമായി മാറാറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ തലവേദനയുണ്ടാക്കുന്ന അനാവശ്യ രോമങ്ങളെ എത്രയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ രണ്ട് കൂട്ടുകള്‍ കൊണ്ട് കഴിയും. നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ലഭ്യമാകുന്ന ഇവ കൊണ്ട് എങ്ങനെ അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാം എന്ന് നോക്കാം.

ജലാറ്റിന്‍ ഫേസ്പാക്ക്
ജലാറ്റിന്‍ ഫേസ്പാക്കാണ് അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ടേബിള്‍ സ്പൂണ്‍ ജലാറ്റിന്‍, ഒന്നര ചേബിള്‍ സ്പൂണ്‍ പാല്, ഒന്നോ രണ്ടോ സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍

ഉപയോഗിക്കേണ്ടവിധം
എല്ലാ വസ്തുക്കളും കൂടി മിക്സ് ചെയ്ത് 10-15 മിനിട്ട് മൈക്രോവേവില്‍ വെച്ച് ചൂടാക്കുക. ഇത് തണുത്തതിനു ശേഷം രോമമുള്ള സ്ഥലങ്ങളില്‍ പുരട്ടുക. നല്ലതു പോലെ ഉണങ്ങിയ ശേഷം എടുത്തു കളയുക.

മഞ്ഞള്പേസ്റ്റ്
മഞ്ഞള്‍ നൂറ്റാണ്ടുകളായി നമ്മള് ഉപയോഗിക്കുന്നതാണ്. ഇത് വെള്ളത്തിലോ പാലിലോ തൈരിലോ മിക്സ് ചെയ്ത് പുരട്ടുക. ഇത് രോമവളര്‍ച്ചയെ പ്രതിരോധിയ്ക്കും. നല്ലൊരു ആന്റിബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കും എന്നതാണ് കാര്യം.

പഞ്ചസാര വാക്സ്
അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഒരു കപ്പ് നന്നായി പൊടിച്ച പഞ്ചസാര, രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം, ഒന്നര ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

ഉപയോഗിക്കേണ്ട വിധം
എല്ലാം കൂടി മിക്സ് ചെയ്ത് അല്പനേരം ചൂടാക്കുക. ഇത് ചര്‍മ്മത്തില്‍ രോമമുള്ള സ്ഥലങ്ങളില്‍ പുരട്ടുക. അനാവശ്യ രോമങ്ങള്‍ ഇതിലൂടെ പിഴുതു മാറും.



Click it and Unblock the Notifications
