Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആരോഗ്യമുള്ള സൗന്ദര്യത്തിന് ചില മാര്‍ഗ്ഗങ്ങള്‍
ആരോഗ്യമുള്ള സൗന്ദര്യമാണ് എല്ലാവരുടേയും ലക്ഷ്യം. അല്ലാതെ സൗന്ദര്യമെന്നു പറഞ്ഞ് മുഖത്ത് കുറേ ചായങ്ങള്‍ വാരിപ്പൂശലല്ല. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ശരീരമുണ്ടെങ്കില്‍ നമുക്ക് സൗന്ദര്യവും താനേ വരും.
സുന്ദരമായതും മൃദുലവുമായ ചര്‍മ്മം ലഭിയ്ക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവര്‍ ഇനി ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ സൗന്ദര്യവും കാത്തു സൂക്ഷിക്കാം.
ശാസ്ത്രീയമായ രീതിയില്‍ എങ്ങനെയൊക്കെ സൗന്ദര്യം സംരക്ഷിക്കാമെന്നു നോക്കാം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവര്‍ക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെയാണ് ആ മാര്‍ഗ്ഗങ്ങള്‍ എന്നു നോക്കാം.

വെള്ളം കുടിയ്ക്കാം
ദിവസവും ആവശ്യത്തിലധികം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും സംരക്ഷിക്കും. മാത്രമല്ല മരുന്നുകള്‍ കഴിയ്ക്കുന്നവരാണെങ്കില് വെള്ളം കുടിയ്ക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കാം.

മസാല കഴിയ്ക്കുന്നത് കുറയ്ക്കുക
അമിതമായ രീതിയില്‍ എരിവും പുളിയും കൊഴുപ്പും ഉപ്പും കഴിയ്ക്കുന്നത് നിര്‍ത്തുക. മാത്രമല്ല ജങ്ക്ഫുഡിന്റെ അടുത്തു പോലും പോകരുത്.

കുളിയക്കുമ്പോഴും ശ്രദ്ധ
ദിവസവും രണ്ട് നേരം കുളിയ്ക്കുന്നത് ശീലമാക്കുക. എന്നാല്‍ തല കഴുകുന്നത് ഒരു പ്രാവശ്യമാക്കുക. മാത്രമല്ല മുടി വളര്‍ച്ചയ്ക്ക് തലയോട്ടിയില്‍ എണ്ണ നന്നായി മസ്സാജ് ചെയ്ത് 15 മിനിട്ടിനു ശേഷം മാത്രം തല കഴുകാന്‍ ശ്രദ്ധിക്കുക.

ഷാമ്പൂ ഉപയോഗിക്കുന്നതില്‍
ഷാമ്പൂ ഉപയോഗിക്കാതിരിക്കുക. കെമിക്കല്‍ അടങ്ങിയ ഷാമ്പൂവിന് പകരം ചെറുപയര്‍ പൊടിയോ ചെമ്പരത്തിയുടെ ഇലയോ കൊണ്ട് മുടി കഴുകുക.

പഴങ്ങളും പച്ചക്കറികളും
ദിവസവും പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണ്.

വ്യായാമത്തിനായി കുറച്ചു സമയം
ദിവസവും വ്യായാമം ചെയ്യുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും ഊര്‍ജ്ജം നല്കുന്നു. ഇത് ഒരിക്കലും മുടക്കാതിരിക്കുക.

വെയില് കൊള്ളുന്നത് കുറയ്ക്കുക
അമിതമായി വെയില് കൊള്ളുന്നത് കുറയ്ക്കുക. അമിതമായി വെയില് കൊണ്ടാല്‍ ചര്‍മ്മത്തിന്റെ നിറത്തിന് മങ്ങലേല്‍ക്കും.



Click it and Unblock the Notifications
