Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കൈയ്യിന് നിറം വേണോ, വീട്ടിലുണ്ട്....
മുഖത്തിന് നല്ല ഗോതമ്പിന്റെ നിറം എന്നാല്‍ കൈയ്യും കാലുമാകട്ടെ ഇരുണ്ട നിറവും. അവിടെ തന്നെ പോയില്ലേ എല്ലാ പ്രതീക്ഷയും. എന്നാല്‍ ഇനി വിഷമിക്കേണ്ടേ കൈയ്യിനും കാലിനും നിറം നല്കാന് ചില ഒറ്റമൂലികള്‍ നമ്മുടെ വീട്ടിലുണ്ട്. പ്രത്യേകിച്ച് കൈകള്‍ സുന്ദരമാക്കാനും മൃദുത്വമുള്ളതാക്കാനുമുള്ള വഴികള്‍.
എങ്ങനെയൊക്കെ കാക്കാം നമ്മുടെ കൈയ്യിനേയും കാലിനേയും എന്നു നമുക്ക് നോക്കാം. എന്തൊക്കെയാണ് ഇതിനായി ചെയ്യേണ്ടതെന്നു നോക്കാം.

കറ്റാര്‍വാഴയും പപ്പായയും
കറ്റാര്‍ വാഴയും പപ്പായയും സൗന്ദര്യ സംരക്ഷണ സഹായികളാണ് എന്ന കാര്യത്തില്‍ തടസ്സമില്ല. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും. പപ്പായയും കറ്റാര്‍ വാഴയുടെ നീരും മിക്സ് ചെയ്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ചന്ദനവും കര്‍പ്പൂര തുളസിയും
ചന്ദനത്തിന്റെ പൊടിയും കര്‍പ്പൂര തുളസിയുടെ നീരും മിക്സ് ചെയ്ത് പുരട്ടുന്നതും കൈയ്യിലെ കറുപ്പ് മാറാന്‍ സഹായിക്കുന്നു.

പാലും കാരറ്റും
ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല പാലും കാരറ്റും ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിലും പാലും കാരറ്റും ഉപയോഗിക്കും. പാലും കാരറ്റും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക. അരമണക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മികച്ച നിറം ലഭിയ്ക്കുന്നു.

ഗ്രീന്‍ ആപ്പിളും കുക്കുമ്പര്‍ ജ്യൂസും
ഗ്രീന്‍ ആപ്പിളും കുക്കുമ്പര്‍ ജ്യൂസും ആണ് മറ്റൊരു മിശ്രിതം. രണ്ടും തുല്യ അളവില്‍ എടുത്ത് മിക്സ് ചെയ്ത് പുരട്ടുക. ഇതും ചര്‍മ്മത്തിന് നിറം നല്കാന് സഹായിക്കുന്നു.

ചെറുനാരങ്ങ തൊലിയും റോസ് വാട്ടറും
ചെറു നാരങ്ങ തോലി പൊടിച്ച് റോസ് വാട്ടറില്‍ മിക്സ് ചെയ്ത് പുരട്ടുക. ഇത് നമ്മള് പ്രതീക്ഷിക്കാത്ത ഫലമാണ് ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുക. എന്തൊക്കെയെന്ന് നോക്കാം.



Click it and Unblock the Notifications
