For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈന്‍ കുടിച്ച് ഉടന്‍ പല്ല് തേയ്ക്കരുത്

|

വൈന്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടില്ലെന്നതും വൈനിനെ സ്ത്രീകളുടേയും പ്രിയപ്പെട്ടതാക്കി മാറ്റുന്നു. മുന്തിരി നീരാണ് വൈനിനെ വൈനാക്കി മാറ്റുന്നതും.

പക്ഷേ വൈന്‍ കഴിയ്ക്കുന്നവരുടെയെല്ലാം പ്രശ്‌നമാണ് പല്ലിലെ കറ. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും ഈ കറ പ്രശ്‌നം തന്നെയാണ്.

അതുകൊണ്ട് തന്നെ വൈന്‍ കഴിച്ച് കഴിഞ്ഞാല്‍ പല്ല് തേയ്ക്കുന്ന ശീലം പലരിലും ഉണ്ട്. പക്ഷേ ഇനി ഇത്തരം ശീലങ്ങള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലത്. കാരണം വൈന്‍ കഴിച്ച് കഴിഞ്ഞ് പല്ല് തേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.

 പല്ലിലെ ഇനാമല്‍

പല്ലിലെ ഇനാമല്‍

വൈന്‍ കഴിച്ച് കഴിഞ്ഞ് ഉടന്‍ പല്ല് തേയ്ക്കുന്നത് പല്ലിലെ ഇനാമലിനെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെ ഒരുമണിക്കൂറിന് ശേഷം മാത്രം പല്ല് തേയ്ക്കുക.

അസിഡിറ്റി

അസിഡിറ്റി

വൈനില്‍ അടങ്ങിയിട്ടുള്ള അസിഡിറ്റിയാണ് മറ്റൊരു പ്രശ്‌നം. ഇത് പല്ലുകള്‍ ദ്രവിയ്ക്കാന്‍ കാരണമാകും.

പല്ലിന് പോടുകള്‍

പല്ലിന് പോടുകള്‍

തുടര്‍ച്ചയായി റെഡ് വൈന്‍ കഴിയ്ക്കുന്നത് പല്ലിന് പോടുകള്‍ വരുത്താന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഉടന്‍ പല്ല് തേയ്ക്കുന്നത് പോട് കൂടുതലാക്കും.

മഞ്ഞനിറം

മഞ്ഞനിറം

കറ മാത്രമല്ല പല്ലിന് മഞ്ഞ നിറം വരാനും വൈനിന്റെ ഉപയോഗം കാരണമാകും. എന്നാല്‍ വൈന്‍ ഉപയോഗിച്ച് കഴിഞ്ഞ് ഉടന്‍ പല്ല് തേയ്ക്കുന്നത് ഈ മഞ്ഞ നിറം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ഭക്ഷണം

ഭക്ഷണം

കാല്‍സ്യമാണ് പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ വൈന്‍ കഴിയ്ക്കുന്നതോടൊപ്പം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

English summary

Do not Brush Your Teeth After Drinking Wine

Do not brush your teeth after drinking wine. you can thank us later.
Story first published: Thursday, September 8, 2016, 17:32 [IST]
X
Desktop Bottom Promotion