Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വയസ്സാവണ്ടെങ്കില് ഇത് കഴിച്ചോളൂ...
പ്രായം കുറയ്ക്കാനാണ് എപ്പോഴും നമ്മള് ശ്രമിച്ചു കൊണ്ടിരിയ്ക്കുക. അതിനായി ബ്യൂട്ടി പപാര്ലറുകളെ ആശ്രയിക്കുന്നതാണ് നമ്മുടെ പൊതുവേയുള്ള രീതി. എന്നാല്‍ പ്രായം കുറയ്ക്കാന്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിച്ചിട്ട് കാര്യമില്ല. അതിനായി ആരോഗ്യപരമായി തന്നെ നമ്മള് ശ്രമിക്കണം. ചെറുപ്പക്കാരിലെ കഷണ്ടിയുടെ കാരണവും പരിഹാരവും
കണ്ണില്‍ കണ്ട് ക്രീമുകളും മറ്റും വാരിത്തേച്ച് പ്രായം കുറയ്ക്കാന്‍ ശ്രമം നടത്തുമ്പോള്‍ പലപ്പോഴും അതുണ്ടാക്കുന്നത് നെഗറ്റീവ് റിസള്‍ട്ട് ആയിരിക്കും എന്നതാണ് കാര്യം. എന്നാല്‍ പ്രായം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. അവ ഏതൊക്കെയെന്ന് നോക്കാം.

നാരങ്ങ
വിറ്റാമിന്‍ സി ഉണ്ടെന്നത് തന്നെയാണ് നാരങ്ങയുടെ ഏറ്റവും വലിയ പ്രത്യേകത. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് നാരങ്ങയെന്നതും നാരങ്ങയെ നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല നാരങ്ങ കഴിയ്ക്കുന്നതും പുറമേ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതും പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു.

പപ്പായ
പപ്പായയിലും ആന്റി ഓക്സിഡന്റിന്റെ അതിപ്രസരം നമ്മളെ പ്രായാധിക്യത്തില്‍ നിന്നും സഹായിക്കുന്നു. ബീറ്റാ കരോട്ടിനും പപ്പായയുടെ പ്രത്യേകത തന്നെയാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു.

മുന്തിരി
മുന്തിരിയും ഇത്തരത്തില്‍ പ്രായം കുറയ്ക്കുന്ന പഴങ്ങളില്‍ പെട്ട ഒന്നാണ്. അള്‍ട്രാവയലറ്റ് രശ്മി മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ മുന്തിരി കഴിയ്ക്കുന്നത് സഹായിക്കും.

ഗ്രീന്‍ ടീ
ആന്റി ഓക്സിഡന്റുകള്‍ നിറയെ ഉള്ളതാണ് ഗ്രീന്‍ ടീയും. ഗ്രീന്‍ ടീ മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മ്മത്തെ വയസ്സാവുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ചോക്ലേറ്റിന് കഴിയും.

ആപ്പിള്‍
ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ മാത്രമല്ല അകറ്റാന്‍ കഴിയുക. പ്രായമാകുന്നതില്‍ നിന്നുള്ള പ്രശ്നത്തേയും ഇല്ലാതാക്കാം. മാത്രമല്ല ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നു.

ബദാം
ബദാം വിറ്റാമിന്‍ ഇയുടെ കലവറയാണ് എന്നത് തന്നെയാണ് മറ്റൊരു കാര്യം. അകാല വാര്‍ദ്ധക്യം തടയാന്‍ ഇത്രയും പറ്റിയ ഭക്ഷണം വേറൊന്നുമില്ല എന്നു തന്നെ പറയാം.

ബ്ലൂ ബെറി
ബ്ലൂ ബെറിയാണ് മറ്റൊരു പഴം. ഇതും ആന്‍ി ഓക്സിഡന്റിന്റെ കലവറയാണ് എന്നതാണ് പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍, വിറ്റാമിന്‍ എന്നിവയാണ് അകാല വാര്‍ദ്ധക്യത്തിനെ പ്രതിരോധിയ്ക്കുന്നത്.



Click it and Unblock the Notifications
