For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തെയല്ല ബാധിയ്ക്കുന്നത്‌

ഉപ്പിന് ചില അസാധാരണമായ ഉപയോഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഈ ഉപയോഗങ്ങള്‍ അറിയാതെ പോകുന്നു.

|

നമ്മുടെ നിത്യ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗം മാറ്റി നിര്‍ത്തി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നതാണ് സത്യം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വരെ ഉപ്പ് അവിഭാജ്യ ഘടകമാണ്. ഉപ്പിന്റെ ഉപയോഗം സൗന്ദര്യ സംരക്ഷണത്തില്‍ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നതാണ് നമ്മളറിയേണ്ടത്. നരച്ച മുടി വേരോടെ കറുപ്പിക്കാന്‍ ഒറ്റമൂലി

സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഉപ്പ് ഉപയോഗിക്കാം. മുടി കൊഴിച്ചിലും കഷണ്ടിയും ബുദ്ധിമുട്ടിയ്ക്കുന്നവര്‍ക്ക് വരെ ഉപ്പ് ഉപയോഗിക്കാം. ഉപ്പിന്റെ ഉപയോഗം എങ്ങനെയൊക്കെ നമ്മെ സഹായിക്കുന്നെന്ന് നോക്കാം. ആയുര്‍വ്വേദത്തിന്റെ പവ്വര്‍ അറിയാതെ പോകരുത്

 ഷാമ്പൂവും ഉപ്പും

ഷാമ്പൂവും ഉപ്പും

ഷാമ്പൂ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കാം. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് ഉപയോഗിച്ച് നോക്കൂ. ഇത് മുടിയ്ക്ക് തിളക്കവും മൃദുത്വവും കൂടുതല്‍ നല്‍കും.

തലയിലെ എണ്ണമയം

തലയിലെ എണ്ണമയം

ചിലര്‍ക്ക് എത്രയൊക്കെ എണ്ണയിട്ടാലും എണ്ണമയം മുടിയെ അലോസരപ്പെടുത്തും. എന്നാല്‍ എണ്ണമയത്തെ ഇല്ലാതാക്കി തലയോട്ടി വരെ സംരക്ഷിക്കാന്‍ ഉപ്പിന് കഴിയും.

 തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചിലാണ് മറ്റൊരു പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാനും കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതി.

കഷണ്ടിയാണോ പ്രശ്‌നം?

കഷണ്ടിയാണോ പ്രശ്‌നം?

കഷണ്ടിയ്ക്ക് പരിഹാരമാണ് ഉപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. തല നല്ലതു പോലെ കഴുകി അല്‍പം ഉപ്പ് ഇട്ട് 10 മിനിട്ട് മസ്സാജ് ചെയ്യുക. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ കഷണ്ടി മാറാന്‍ വേറെ പരിഹാരം വേണ്ട എന്നു തന്നെ പറയാം.

ചര്‍മ്മത്തിന്റെ ചൊറിച്ചില്‍

ചര്‍മ്മത്തിന്റെ ചൊറിച്ചില്‍

ചര്‍മ്മസംബന്ധമായ ചൊറിച്ചിലും പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇതിനെ ചെറുക്കാനും ഉപ്പ് ഉപയോഗിക്കാം. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കി ചര്‍മ്മത്തെ വരണ്ട ചര്‍മ്മത്തില്‍ നിന്നും രക്ഷിക്കുന്നു.

തേനും ഉപ്പും

തേനും ഉപ്പും

തേനും ഉപ്പും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ മിശ്രിതം 10 മിനിട്ടെങ്കിലും മുഖത്ത് മസ്സാജ് ചെയ്യുക. കണ്ണിന്റെ ഭാഗം ഒഴിവാക്കാം. ഇത് മുഖത്തിന് തിളക്കം നല്‍കും.

ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാന്‍

ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാന്‍

ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉപ്പെന്ന കാര്യത്തില്‍ സംശയമില്ല. ഉപ്പ് അല്‍പം നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് ബ്ലാക്ക്‌ഹെഡ്‌സിനു മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ പരിഹരിയ്ക്കാന്‍ സഹായിക്കുന്നു.

 വിരല്‍മടക്കിലെ കറുത്ത പാടിന്

വിരല്‍മടക്കിലെ കറുത്ത പാടിന്

വിരല്‍ മടക്കുകളില്‍ കാണുന്ന കറുത്ത പാടിന് പരിഹാരം കാണുന്നതിനും ഉപ്പ് മുന്നിലാണ്. അല്‍പം നാരങ്ങ നീര് ഉപ്പില്‍ മിക്‌സ് ചെയ്ത് കൈകളില്‍ മസ്സാജ് ചെയ്യാം. ഇത് കൈകളിലെയും വിരല്‍ മടക്കിലേയം കറുത്ത പാടിനെ ഇല്ലാതാക്കുന്നു.

English summary

Benefits of adding salt to your beauty products

The salt is an indispensable ingredient in our daily life. But there are other uses for it which you would not have imagined.
X
Desktop Bottom Promotion