For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴം സ്ഥിരമായി മുഖത്ത് തേച്ചാല്‍

സൗന്ദര്യസംരക്ഷണത്തിലെ പഴത്തിന്റെ ഉപയോഗം എങ്ങനെയൊക്കെ എന്ന് നോക്കാം

|

പഴത്തിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും കൂടുതലാണ്. പഴം ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ വളരെ വലുതാണ്. പക്ഷേ പലര്‍ക്കും സൗന്ദര്യത്തിന് പഴം എങ്ങനെ ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്ന് അറിയില്ല. പ്രായം കുറയ്ക്കാന്‍ പേര ഇലകള്‍

സൗന്ദര്യസംരക്ഷണത്തിലെ പഴത്തിന്റെ ഉപയോഗം എങ്ങനെയൊക്കെ എന്ന് നോക്കാം. സ്ഥിരമായി നല്ലതു പോലെ പഴുത്ത പഴം മുഖത്ത് തേച്ചാല്‍ അത് ചര്‍മ്മത്തിന് എന്ത് മാറ്റം വരുത്തും എന്ന് നോക്കാം.

അരിമ്പാറ ഇല്ലാതാക്കുന്നു

അരിമ്പാറ ഇല്ലാതാക്കുന്നു

അരിമ്പാറ ഇല്ലാതാക്കുന്നതിന് പഴം നല്ലൊരു ഒറ്റമൂലിയാണ്. പക്ഷേ ഇവിടെ പഴമല്ല പഴത്തിന്റെ തോലാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം. പഴത്തിന്റെ തോല്‍ മുറിച്ച് അരിമ്പാറ ഉള്ള സ്ഥലങ്ങളില്‍ വെയ്ക്കുക. ശേഷം ടേപ്പ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് മാറ്റാം. ഇത് അരിമ്പാറ കൊഴിഞ്ഞ് പോകുന്നത് വരെ ചെയ്യുക.

 മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അല്‍പം മുന്നിലാണ് പഴം. നല്ലതു പോലെ പഴുത്ത പഴം തേനുമായി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ആവണക്കെണ്ണയിലെ ചില സൂത്രങ്ങള്‍

താരനെ പ്രതിരോധിയ്ക്കാന്‍

താരനെ പ്രതിരോധിയ്ക്കാന്‍

താരനെ പ്രതിരോധിയ്ക്കുന്നതിനും പലപ്പോഴും പഴം തന്നെ ഉപയോഗിക്കാം. എന്നാല്‍ ഒരിക്കലും മുടിയുടെ ആരോഗ്യത്തിന് പഴം സഹായകമല്ലെങ്കിലും താരനെ പ്രതിരോധിയ്ക്കാന്‍ പഴം നല്ലതാണ്.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതിനും പഴം സഹായിക്കുന്നു. പഴത്തിന്റെ പള്‍പ്പ് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാവുന്നതാണ് പഴം. ചര്‍മ്മം ഡ്രൈ ആവുന്നതിന് പ്രതിവിധിയാണ് പഴം. പഴം കൈകാലുകളില്‍ തേച്ച് പിടിപ്പിച്ചാല്‍ 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ചര്‍മ്മത്തിലെ ചുളിവ് മാറാന്‍

ചര്‍മ്മത്തിലെ ചുളിവ് മാറാന്‍

ചര്‍മ്മത്തില്‍ അകാല വാര്‍ദ്ധക്യം നല്‍കുന്ന സമ്മാനമാണ് ചുളിവുകള്‍. ഇത് മാറാന്‍ പഴത്തിന്റെ തോലും പഴവും ഉപയോഗിച്ച് മുഖത്ത് തേച്ചാല്‍ മതി.

കണ്ണിന്റെ വീക്കം മാറാന്‍

കണ്ണിന്റെ വീക്കം മാറാന്‍

കണ്ണിനുണ്ടാകുന്ന കരുവാളിപ്പും വീക്കവും ഇല്ലാതാവാന്‍ സഹായിക്കുന്നതാണ് പഴം. പഴം കണ്ണിനു താഴെ തേച്ചു പിടിപ്പിച്ചാല്‍ ഇത് കണ്ണിന്റെ വീക്കവും കണ്ണിനു താഴെയുള്ള കരുവാളിപ്പും മാറുന്നു.

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നതിന് പഴം സഹായിക്കുന്നു. പഴത്തിന്റെ ഉപയോഗത്തിലൂടെ കാലിന്റെ വിണ്ടു കീറല്‍ മാറുന്നു. വിണ്ടു കീറലുള്ള സ്ഥലത്ത് പഴം തേച്ചു പിടിപ്പിക്കുക. ദിവസവും കിടക്കുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് വിള്ളല്‍ മാറും.

English summary

Beauty Secrets Of Banana Fruit With Nutritional Value

Beauty secrets of banana fruit with nutritional value, read to know more.
Story first published: Friday, October 21, 2016, 14:53 [IST]
X
Desktop Bottom Promotion