Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഐശ്വര്യാ റായ്ക്കു വരെ പറ്റും ഈ അബദ്ധം
പലപ്പോഴും സൗന്ദര്യ കാര്യത്തില്‍ അമിതമായി ആകുലപ്പെടുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. മുഖത്ത് ചെറിയൊരു കരുവാളിപ്പ് കണ്ടാല്‍ പോലും ഉടന്‍ ചികിത്സ തേടുന്നവരാണ് പകുതി പേരും. എന്നാല്‍ ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും പലപ്പോഴും അബദ്ധങ്ങള്‍ മാത്രം കാണിയ്ക്കുന്നവരും ഒട്ടും കുറവല്ല. നമുക്കിടയില്‍ ഏറെ സാധാരണമായ ചില സൗന്ദര്യ അബദ്ധങ്ങളുണ്ട്. മുഖത്തെ പാടുകള്‍ മാറ്റാന്‍ ഹോം മേയ്ഡ് ക്രീം
എത്രയൊക്കെ ശ്രദ്ധ നമ്മള് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നല്കിയാലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കാതെ വിട്ടു പോകും. എന്തൊക്കെ കാര്യങ്ങളിലാണ് ഇത്തരത്തില്‍ സൗന്ദര്യ അബദ്ധങ്ങള്‍ പറ്റുന്നതെന്നു നോക്കാം. ഒരു പക്ഷേ നിങ്ങളും ഇത്തരത്തില്‍ പെടുന്ന ഒരാളായിരിക്കാം.

മുഖം കഴുകാതെയുള്ള ഉറക്കം
മേക്കപ് ചെയ്ത് പുറത്തു പോകും. എന്നാല്‍ പിന്നീട് മേക്കപ് കഴുകിക്കളയാനോ അല്ലെങ്കില്‍ തുടച്ചു കളയാനോ നമ്മള് മറക്കുന്നു. അഴുക്കിനെ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ നമ്മുടെ ചര്‍മ്മത്തിന് പെട്ടെന്ന് കഴിയും. അതുകൊണ്ടു തന്നെ ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ കൂടുതലാക്കുന്നു.
എല്ലാ സമയവും നെയില്‍ പോളിഷ്

ഡ്രസ്സിന്റെ നിറമനുസരിച്ച് നെയില്‍പോളിഷിന്റെ നിറവും മാറ്റുന്നവരാണ് നമ്മള്. എന്നാല്‍ ഇത് നമ്മുടെ നഖത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും നെയില്‍ പോളിഷ് ഇടാതെ പുറത്തു പോകണമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.
മഴക്കാലത്ത് സണ്‍സ്ക്രീന്‍ ഉപേക്ഷിക്കുക
മഴയല്ലേ അതുകൊണ്ട് ഇന്ന് സണ്‍സ്ക്രീന്‍ വേണ്ട എന്ന ചിന്തയാണ് ഒഴിവാക്കേണ്ടത്. നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ അത്യാവശ്യമാണ്.



Click it and Unblock the Notifications
