കുളിക്കുമ്പോള്‍ വരുത്തുന്ന പിഴവുകള്‍

Posted By: Super
Subscribe to Boldsky

എല്ലാ ദിവസവും കുളിക്കണം എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ കുളിക്കുമ്പോള്‍ നമ്മള്‍ സാധാരണ വരുത്തുന്ന പിഴവുകള്‍ എന്തെല്ലാമാണന്ന് അറിയാമോ?

ചൂടുവെള്ളവും സോപ്പ് പതയും ചിലപ്പോള്‍ ചര്‍മ്മത്ിന് ഹാനികരമായേക്കാം.

കുളിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

Mistakes We Commit While Taking A Shower

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തിലുള്ള കുളി പേശികളുടെ ആയാസം കുറയുന്നതിന് സഹായിക്കും. അതേസമയം ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ നഷ്ടമാവാന്‍ ഇത് കാരണമായേക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മം വരളുന്നതിനും ചൊറിച്ചിലുണ്ടാവുന്നതിനും കാരണമാകും. തണുപ്പുള്ള സ്ഥലത്താണ് നില്‍ക്കുന്നതെങ്കില്‍ നല്ല ചൂട് വെള്ളത്തിന് പകരം ഇളം ചൂട് വെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കുക.

ദീര്‍ഘനേരമുള്ള കുളി

അരമണിക്കൂറില്‍ കൂടുതല്‍ വെള്ളത്തില്‍ നില്‍ക്കാന്‍ പ്രേരണ ഉണ്ടായേക്കാം. എന്നാല്‍ ദീര്‍ഘനേരം കുളിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയും കൊഴുപ്പും നഷ്ടമാകുന്നതിന് കാരണമാകും. ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഇവയാണ്. അതിനാല്‍ 10 മിനുട്ടില്‍ കൂടുതല്‍ വെള്ളത്തില്‍ ചിലവഴിക്കാതിരിക്കുക.

മണമുള്ള സോപ്പുകള്‍

സോപ്പിന് മണം ലഭിക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ ചര്‍മ്മത്തിന്റെ നനവ് നഷ്ടപ്പെടുത്താന്‍ കാരണമായേക്കും. ചര്‍മ്മം ഇളകുന്നതിനും വരളുന്നതിനും ഇത് കാരണമാകാം. പാരാബെന്‍, കൃത്രിമനിറം,മണം, സോഡിയം ലൗറില്‍ സള്‍ഫേറ്റ് ,ഫോര്‍മല്‍ഡീഹൈഡ് എന്നിവ അടങ്ങിയ സോപ്പുകള്‍ ഒഴിവാക്കുക. അതേസമയം സുഗന്ധ തൈലങ്ങള്‍ അടങ്ങിയ സോപ്പുകള്‍ നല്ലതാണ്.

സ്‌ക്രബര്‍ മാറ്റാതിരിക്കുക

നശിച്ച് ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യേണ്ടത് വളരെ ആവശ്യമാണ് എന്നാല്‍ അതിനായി സ്ഥിരമായി ഒരേ സ്‌ക്രബര്‍ തന്നെ ഉപോഗിക്കുന്നത് നല്ലതല്ല. ബാക്ടീരിയ ബാധ ഉണ്ടകുമെന്നതിനാല്‍ നാലാഴ്ച കൂടുമ്പോള്‍ ദേഹം തേച്ച് കഴുകാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മാറ്റി എടുക്കുക. തലയിലും ചര്‍മ്മത്തിലും അണുബാധയും ചൊറിച്ചിലും ഉണ്ടാകാന്‍ ഇത് കാരണമാകും. സ്‌ക്രബറിന് പകരം നേര്‍ത്ത ടൗവലുകള്‍ ഉപോഗിച്ച് നോക്കുക.

നന്നായി കഴുകാതിരിക്കുക

സോപ്പും ഷാമ്പുവും മറ്റും നന്നായി കഴുകി കളയാതിരിക്കുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനും കുരുക്കള്‍ ഉണ്ടാകുന്നതിനും കാരണമാകും. പുറത്ത് കുരുക്കള്‍ ഉണ്ടാകുന്നത് തടയുന്നതിന് തലമുടി നന്നായി വൃത്തിയാക്കുക.

Read more about: bodycare
English summary

Mistakes We Commit While Taking A Shower

Mistakes We Commit While Taking A Shower