Latest Updates
-
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം
വിയര്‍പ്പ് നിങ്ങളുടെ ചര്‍മത്തോട് ചെയ്യുന്നത്......
നിങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശരീരരത്തില്‍ വിയര്‍പ്പുണ്ടാകും. നിങ്ങള്‍ വെറുക്കുന്നുവെങ്കിലും ചര്‍മ്മത്തിന് ഇത് ഗുണകരമായ കാര്യമാണ്. വിയര്‍ക്കുന്നത് ചര്‍മ്മത്തിന് എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
മുഖക്കുരു മാറ്റാന്‍ ആയുര്‍വേദം
വിയര്‍ക്കുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങളിലൂടെ അഴുക്ക് പുറന്തള്ളപ്പെടും. ഇങ്ങനെയാണ് വിയര്‍പ്പ് ശരീരത്തിന് ഗുണം ചെയ്യുന്നത്. എന്നിരുന്നാലും ശരീരം വിയര്‍ക്കുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. വിയര്‍പ്പിന്റെ പ്രാധാന്യം സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിയുക.

1. മുഖക്കുരു
മുഖക്കുരു ഉണ്ടാകുന്നത് മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞ് പോകുന്നതിനാലാണ്. പതിവായി നന്നായി വിയര്‍ക്കുമ്പോള്‍ സുഷിരങ്ങള്‍ വൃത്തിയാവുകയും മുഖക്കുരു ഉണ്ടാവുന്നത് തടയുകയും ചെയ്യും.

2. അഴുക്ക് നീക്കുന്നു
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അഴുക്ക് കയറി അടഞ്ഞ് പോകും. വിയര്‍ക്കുമ്പോള്‍ സുഷിരങ്ങളില്‍ നിന്ന് ഇത് പുറന്തള്ളപ്പെടുകയും വൃത്തിയാവുകയും ചെയ്യും.

3. അണുബാധ തടയുന്നു
വിയര്‍പ്പില്‍ ചര്‍മ്മത്തിലെ അണുബാധ തടയുന്ന പ്രകൃതിദത്ത ആന്റിബയോട്ടിക്സ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

4. വിഷാംശങ്ങള്‍ പുറന്തള്ളുന്നു
വിയര്‍പ്പ് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ ചര്‍മ്മം ആരോഗ്യകരമാകും.

5. വെള്ളം
വിയര്‍ക്കുന്നത് ശരീരത്തിലെ ജലാംശം കുറയ്ക്കും. വിയര്‍ക്കുന്നത് കൂടുതല്‍ വെള്ളം കുടിക്കാന്‍ കാരണമാവുകയും അതുവഴി നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ വിയര്‍ക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യകരമാണ്.

6. മൃതകോശങ്ങള്‍ നീക്കുന്നു
വിയര്ക്കലിലൂടെ പുറത്ത് വരുന്ന ഉപ്പ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് വഴിയും വിയര്‍പ്പ് ചര്‍മ്മത്തിന് ഗുണകരമാകും.



Click it and Unblock the Notifications
