Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖത്തിന് ഇണങ്ങും പുരികമേത്....
മുഖത്തിന്റെ ഭംഗി എടുത്തു കാട്ടുന്നതില്‍ പുരികത്തിന്റെ സ്ഥാനം വളരെ വലുതാണ്. പുരികത്തിന്റെ ആകൃതി മുഖത്തിനിണങ്ങുന്ന തരത്തിലല്ല എങ്കില്‍ മറ്റ് ഒരുക്കങ്ങള്‍ക്ക് പ്രതീക്ഷിച്ച് ഫലം ലഭിക്കില്ല.
നിങ്ങള്‍ക്ക് ഇണങ്ങുന്ന പുരികം ഏതാണന്ന് നോക്കാം

അണ്ഡാകൃതിയിലുള്ള മുഖം
നിങ്ങളുടെ മുഖം അണ്ഡാകൃതിയിലുള്ളതാണെങ്കില് നേര്‍ത്ത വളവുള്ള പുരികമാണ് ഭംഗി.പുരികം നേരെ വന്ന് കൃഷ്ണമണിയുടെ മധ്യത്തിലെത്തുമ്പോള്‍ മാത്രം വളയുന്ന തരത്തിലാക്കുക. താരങ്ങളില്‍ പലരും ഈ സ്റ്റൈലാണ് ചെയ്യുന്നത്.
വട്ടമുഖം
നിങ്ങളുടേത് വട്ടമുഖമാണെങ്കില്‍ പുരികം നല്ല വളഞ്ഞിരിക്കുന്നതാണ് നല്ലത്. കഴിയുന്നത്ര വരകള്‍ ലംബമായി വരയ്ക്കാവുന്ന തരത്തില്‍ പുരികം വളയ്ക്കുക. എന്നാല്‍ വൃത്താകൃതിയില്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെയായാല്‍ മുഖം മൊത്തത്തില്‍ പന്തു പോലെ തോന്നും.
നീണ്ട മുഖം
നീണ്ട മുഖത്തിന് ചേരുന്നത് നിരപ്പായ പുരികമാണ്. വളരെ എളുപ്പത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്ന സ്റ്റൈലാണിത്. മുഖത്തിന്റെ നീളം ശരിക്കുമുള്ളതിലും കുറവാണന്ന് തോന്നിപ്പിക്കാന്‍ ഇത് സഹായിക്കും.
ചതുര മുഖം
ചതുര മുഖമുള്ളവര്‍ക്ക് കട്ടിയുള്ള പുരിമാണ് ചേരുന്നത്. പുരികം നേരിയ വളവോട് കൂടി കട്ടിയായി വയ്ക്കുക. പൂര്‍ണമായി വളയ്ക്കരുത്.
ഹൃദയാകൃതിയിലുള്ള മുഖം
വളഞ്ഞ പുരികമാണ് ഇത്തരക്കാര്‍ക്ക് ചേരുക. മുഖത്തിന് അല്പം പ്രത്യേകത തോന്നാന്‍ നല്ല വളവും സ്വാഭാവികത തോന്നാന്‍ നേരിയ വളവും സഹായിക്കും. മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഭക്ഷണങ്ങള്‍



Click it and Unblock the Notifications
