Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
സൗന്ദര്യം കാക്കാനും 'ഓട്സ്' വിദ്യകള്‍
ഓട്സ് കഴിക്കാന്‍ മാത്രമല്ല സൗന്ദര്യം നേടാനും നല്ലതാണ്. ഇനി മുതല്‍ ബാക്കി വരുന്ന ഓട്സ് ഉപേക്ഷിക്കേണ്ട ഇത് മുഖസൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും ആയി ഉപയോഗിക്കാം. ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇവ മറ്റ് രീതിയില്‍ ഗുണകരമാകുന്നത് എങ്ങനെ എന്ന് നോക്കാം.
മുടിയഴകിന് മസാലകള്‍!!

മുഖം
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഓട്സ് സഹായിക്കും. അതുപോലെ തന്നെ ചര്‍മ്മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കും എണ്ണയും നീക്കം ചെയ്യാന്‍ ഇതില്‍ അടങ്ങിയിട്ടുള്ള സപോനിന്‍ സഹായിക്കും.

മുഖക്കുരു
മുഖക്കുരവും പാടുകളും അകറ്റാന്‍ ഓട്സ് മികച്ചതാണ്. ചര്‍മ്മത്തിലെ നശിച്ച കോശങ്ങളും അമിതമായ എണ്ണയും നീക്കം ചെയ്ത് അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്കാന് ഇവ സഹായിക്കും.
അല്പം ഓട്സ് എടുത്ത് വേഗം വേവിക്കുക, മുറിയിലെ ഊഷ്മാവില്‍ തണുപ്പിക്കുക. മുഖക്കുരുവും പാടുകളും ഉള്ള ഭാഗങ്ങളില്‍ ഇത് പുരട്ടി പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക. സൂര്യാഘാതത്തില്‍ നിന്നും നഞ്ചിന്റെ കറയില്‍ നിന്നും ആശ്വാസം നേടാനും ഇത് സഹായിക്കും.

ഫേസ് വാഷ്
ഓട്സില്‍ അടങ്ങിയിട്ടുള്ള സപോനിന്‍ ചര്‍മ്മത്തിലെ അഴുക്കും എണ്ണയും നീക്കം ചെയ്യാന്‍ സഹായിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ് 1 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളം, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വളരെ പെട്ടെന്ന് ഫേസ് വാഷ് ഉണ്ടാക്കാം. ഈ മിശ്രതം വൃത്താകൃതിയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിന് ശേഷം കഴുകി കളയുക. തേന്‍ ബാക്ടീരിയകളെ നശിപ്പിക്കുകയും ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.

മൃദുല ചര്‍മ്മത്തിനിണങ്ങുന്ന സ്ക്രബ്
ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്തുള്ള മിശ്രിതം ചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാനും നനവ് നിലനിര്‍ത്താനും സഹായിക്കും. ഇവ ചര്‍മ്മത്തെ സംരക്ഷിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും. സൂര്യാഘാതമേറ്റ ചര്‍മ്മത്തിന് വളരെ ഫലപ്രദമാണിത്.

ട്രോപ്പിക്കല്‍ സ്ക്രബ്
രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ്, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍ , അല്പം ചൂട് വെള്ളം എന്നിവ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്ത് മുഖത്തിന് തിളക്കം ലഭിക്കാന്‍ ഇത് സഹായിക്കും.

ബേക്കിങ് സോഡ ഓട്സ് സ്ക്രബ്
ഓട്സും ബേക്കിങ് സോഡയും തുല്യ അളവില്‍ എടുത്ത് ഒരു ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക . ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക.

ഓട്സ് മുഖലേപനം
രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പാല് എന്നിവ ചേര്‍ത്തിളക്കി കഴുത്തിലും മുഖത്തും പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക.

പോഷണം നല്കുന്ന സ്ക്രബ്
അര കപ്പ് പാട നീക്കം ചെയ്യാത്ത പാല്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് എണ്ണ എന്നിവ രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സില്‍ ചേര്‍ത്തിളക്കി പത്ത് മിനുട്ട് വയ്ക്കുക. നശിച്ച ചര്‍മ്മ കോശങ്ങള്‍ ഈ മിശ്രിതം ഉപയോഗിച്ച് രണ്ട് മിനുട്ട് കൊണ്ട് നീക്കം ചെയ്യുക. നന്നായി കഴുകി കളയുക.

ചെറുപ്പം നിലനിര്‍ത്തുന്ന മുഖലേപനം
അരകപ്പ് (വേവിച്ച) ഓട്സ്, ഒരു മുട്ട, ഒരു ടേബിള്‍സ്പൂണ്‍ ബദാം എണ്ണ എന്നിവ ചേര്‍ത്തിളക്കി മുഖത്ത് പുരട്ട് 15 മിനുട്ട് ഇരിക്കുക. ചൂട് വെള്ളത്തില്‍ കഴുകി കളയുക.

മുടി-ഷാമ്പു
ഓട്സ് നന്നായി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടിയിലെ എണ്ണ മയം കുറയ്ക്കാനും തലയോട്ടിയുടെ ചൊറിച്ചില്‍ കുറയ്ക്കാനും സഹായിക്കും.

ശരീരം
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം ലഭിക്കാന്‍ ഓട്സ് കൊണ്ടുള്ള കുളി സഹായിക്കും. കരപ്പന്റെ ലക്ഷണങ്ങളില്‍ നിന്നും ഇത് ആശ്വാസം നല്‍കും. ഓട്സ് കൊണ്ടുള്ള കുളി എങ്ങനെ എങ്ങനെ വേണം എന്നു നോക്കാം

മുങ്ങി കുളി
ഉന്മേഷദായകമായ കുളിക്ക് വേണ്ടി, ഒരു കപ്പ് ഓട്സ് എടുത്ത് കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ കലര്‍ത്തുക. കര്‍പ്പൂരതൈലം, റോസ് തൈലം പോലെ ഇഷ്ടമുള്ള സുഗന്ധതൈലത്തിന്റെ ഏതാനം തുള്ളികളും ഈ വെള്ളത്തില്‍ ചേര്‍ത്തിട്ട് അരമണിക്കൂര്‍ നേരം ഇതില്‍ മുങ്ങി കിടക്കുക.

ഓട്സ്, തേന്‍, പാല് കുളി
അര കപ്പ് ഓട്സ്, കാല് കപ്പ് പാല് പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ഒരു തുണിയിലെടുത്ത് കെട്ടി ഷവറിന് താഴെ വെള്ളം നിറയുന്ന വിധം തൂക്കിയിടുക. പ്രകൃതിദത്തമായി നനവ് ലഭ്യമാകുന്ന കുളി ആസ്വദിക്കുക. സുഗന്ധത്തിനായി ഇതില്‍ സുഗന്ധതൈലങ്ങളും ചേര്‍ക്കാം.

ഓട്സ് സ്ക്രബ്
ഒലിവ് എണ്ണയും പഞ്ചസാരയും തുല്യ അളവില്‍ എടുത്ത് ഒരു കൈ അളവ് ഓട്സില്‍ ചേര്‍ക്കുക. കുളിക്കുമ്പോള്‍ ഇത് ശരീരത്ത് തേച്ച് നന്നായി കഴുകി കളയുക.

ഓട്സ് ബ്രൗണ്‍ ഷുഗര്‍ സ്ക്രബ്
രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ്, രണ്ട് ടേബിള്‍സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീര്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. കുളിക്കുമ്പോള്‍ കൈമുട്ടുകളും കാല് മുട്ടുകളും മറ്റും ഇത് ഉപയോഗിച്ച് തേച്ച് കഴുകാം. മൃദുലമായ ചര്‍മ്മം ലഭിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications