Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പ്രായമല്ല സൗന്ദര്യം തീരുമാനിക്കുന്നത്
പലര്‍ക്കും 30 കഴിഞ്ഞാല്‍ പിന്നെ ടെന്‍ഷനാണ്, മുടി നരയ്ക്കുന്നു ചര്‍മ്മം ചുളിയുന്നു തുടങ്ങി അനാവശ്യമായ പല സംശയങ്ങളും കടന്നു കൂടും. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. ഒരല്പം ശ്രദ്ധിച്ചാല്‍ ഈ ചിന്തയെല്ലാം പാടേ ഉപേക്ഷിക്കാം.
മുപ്പതല്ല ഇനി അന്പതായാലും നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും അതുപോലെ തന്നെ കാത്തു സൂക്ഷിക്കാനാകും. അതിനുള്ള ചില കുറുക്കു വഴികളുണ്ട്.

ഭക്ഷണം കൃത്യമാക്കുക
ഭക്ഷണത്തിന് സൗന്ദര്യ കാര്യത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഉറക്കം ധാരാളം
സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് ഉറക്കമാണ്. നന്നായി ഉറങ്ങുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും കണ്‍തടങ്ങളിലെ കറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

വൃത്തി പ്രധാനം
സൗന്ദര്യത്തിന്റെ അളവു കോലാണ് വൃത്തി. അതുകൊണ്ട് മുഖം ആദ്യം തന്നെ ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് ആദ്യപടി.

വെള്ളം കുടിയ്ക്കുക
വെള്ളം കുടിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. എന്നാല്‍ ഇന്നു പലരും വെള്ളം കുടിയ്ക്കുന്നതില്‍ വിമുഖത കാണിയ്ക്കുന്നതും സൗന്ദര്യത്തെ കാര്യമായി ബാധിക്കുന്നു.

അനുയോജ്യമായവ തിരഞ്ഞെടുക്കുക
എപ്പോഴും സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്ക്കനുയോജ്യമായവ തിരഞ്ഞെടുക്കുക. ഇത് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തും. അല്ലാത്ത പക്ഷം ഇത് വിപരീത ഫലമാണുണ്ടാക്കുക.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തെ പ്രായത്തില്‍ നിന്നും രക്ഷിക്കും.

സ്ക്രബ്ബിംഗ് നല്ലതിന്
ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖം സ്ക്രബ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കും.



Click it and Unblock the Notifications
