Latest Updates
-
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ!
ആണുങ്ങള്‍ക്കും പറ്റും ഈ തെറ്റുകള്‍
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആണാണോ പെണ്ണണോ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നതെന്നതാണ് സംശയം. ആണായാലും പെണ്ണായാലും സൗന്ദര്യസംരക്ഷണം ഇന്ന് വളരെ വലിയൊരു വെല്ലുവിളി തന്നെയാണ്.
എന്നാല്‍ പ്രധാനമായും സമയത്തിന്റെ കാര്യത്തില്‍ അല്പം കടുംപിടുത്തം പിടിക്കുന്നത് പുരുഷന്മാരാണ്. അതുകൊണ്ടു തന്നെ ഇവര്‍ പലപ്പോഴും ചില തെറ്റുകള്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തും.
ചര്‍മ്മത്തിന് ഗുണകരമാകുന്ന ശീലങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ എന്തൊക്കെ ശീലങ്ങളാണ് ചര്‍മ്മത്തിന് ദോഷകരമായി ബാധിയ്ക്കുക എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അവ ഏതൊക്കെയെന്ന് നോക്കാം.

രോഗം എന്ന അവസ്ഥ
രോഗാവസ്ഥ പെട്ടെന്ന് പ്രകടമാകുന്നത് മുഖത്താണ്. സ്ത്രീകളാണെങ്കില്‍ വളരെ പെട്ടെന്നു തന്നെ അതിനെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ പലപ്പോഴും പുരുഷന്മാരില് ഇത്തരം കള്ളത്തരങ്ങള്‍ നടക്കില്ല. അതുകൊണ്ടു തന്നെ രോഗാവസ്ഥയില്‍ പലപ്പോഴും മുഖം സംരക്ഷിക്കുന്ന കാര്യത്തില്‍ പുരുഷന്മാര് പുറകിലായിരിക്കും.

അലര്‍ജികള്‍
ഏതൊക്കെ തരത്തിലുള്ള അലര്‍ജികളാണ് ഇന്നത്തെ കാലത്ത് ഉള്ളതെന്നു പലര്‍ക്കും അറിയില്ല. അതുകൊണ്ടു തന്നെ സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ് ഇത്തരത്തില്‍ അലര്‍ജികള്‍ പിടികൂടുകയെന്നത് സാരം. അതുകൊണ്ട് കാലാവസ്ഥാ മാറ്റമനുസരിച്ചുണ്ടാകുന്ന ഇത്തരത്തിലുള്ള അലര്ജികളെല്ലാം തന്നെ ചികിത്സിക്കാന്‍ വൈകരുതെന്നതാണ് സത്യം.

സണ്‍സ്ക്രീന്‍ ഉപേക്ഷിക്കല്‍
ആരംഭ ശൂരത്വം എന്ന നിലയിലാണ് പല പുരുഷന്മാരും ആദ്യം സൗന്ദര്യ സംരക്ഷണം എന്ന കടമ്പ ആരംഭിയ്ക്കുന്നത്. എന്നാല്‍ പിന്നീട് പകുതി വെച്ച് ഇത്തരം പരീക്ഷണങ്ങളെല്ലാം ഉപേക്ഷിക്കും. എന്നാല്‍ സണ്‍സ്ക്രീന്‍ ഉപേക്ഷിക്കുന്നത് പലപ്പോഴും നിങ്ങള്‍ ചര്‍മ്മത്തോട് കാണിയ്ക്കുന്ന തെറ്റാണ്.

ഉറക്കത്തിന്റെ അഭാവം
പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദവും ഓഫീസ് ജോലിയും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ തളര്‍ത്തും. അതുകൊണ്ടു തന്നെ ഉറക്കം പലപ്പോഴും പ്രശ്നമായിരിക്കും. ഇത് മുഖത്ത് കറുത്ത പാടുകള്‍ക്ക് കാരണമാകും.

പുകവലി
എത്രയൊക്കെ സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിച്ചാലും പുകവലി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. പുകവലി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആരോഗ്യപരമായും മനാസികപരമായും പ്രശ്നങ്ങളാണ് സൃഷ്ടിക്കുക എന്നത് സത്യം.

മോശം ഭക്ഷണ ശീലങ്ങള്‍
മോശം ഭക്ഷണ ശീലങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിലും പ്രശ്നമാണ് ഉണ്ടാക്കുക. ഇത് നമ്മുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും എന്നതാണ് കാര്യം.



Click it and Unblock the Notifications
