For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകള്‍ സുന്ദരമായി കാത്തുസൂക്ഷിക്കാം

By Sruthi K M
|

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ എങ്ങനയൊക്കെ പരീക്ഷണങ്ങല്‍ നടത്തുന്നു, അല്ലേ.. കാലിന്റെ സൗന്ദര്യത്തിനുവേണ്ടിയും ചിലര്‍ സമയം കണ്ടെത്താറുണ്ട്. എന്നാല്‍ കൈകളെ മിക്കവരും അവഗണിക്കുകയാണ്. നിങ്ങളുടെ കൈകള്‍ ഭംഗിയായിരിക്കണമെന്ന് ആഗ്രഹമില്ലേ..

കൈകളുടെ നിറം വര്‍ദ്ധിപ്പിക്കാം..

അല്‍പം ഒന്നു ശ്രദ്ധിച്ചാല്‍ കൈകളും സുന്ദരമാക്കാം. കൈ ഇല്ലാത്ത വസ്ത്രങ്ങള്‍ ഇടാന്‍ നിങ്ങള്‍ക്കും മോഹമില്ലേ. അതിനു കൈകള്‍ക്ക് നല്ല ഭംഗിയും തിളക്കവും വേണം. എങ്കില്‍ മാത്രമേ അത്തരം വസ്ത്രങ്ങള്‍ നിങ്ങള്‍ ഇണങ്ങുകയുള്ളൂ. ചില പൊടിക്കൈകള്‍ നോക്കൂ...

കൈകള്‍ ഭംഗിയാക്കാം

കൈകള്‍ ഭംഗിയാക്കാം

വീര്യം കൂടിയ രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കൈയുറകള്‍ ഉപയോഗിക്കുക. കൈ കഴുകിയ ശേഷം മോയിചറൈസര്‍ ഉപയോഗിക്കുക.

പച്ചച്ചീരയുടെ നീര്

പച്ചച്ചീരയുടെ നീര്

പച്ചച്ചീരയുടെ നീരും ക്യാരറ്റ് നീരും ചേര്‍ത്ത് പതിവായി കൈകളില്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാക്കും.

രക്തചന്ദനം

രക്തചന്ദനം

രക്തചന്ദനവും രാമച്ചവും ചേര്‍ത്ത് അരച്ച് പനിനീരില്‍ ചാലിച്ച് പുരട്ടുന്നത് നല്ലതാണ്.

പാല്‍

പാല്‍

ഒരു ടീസ്പൂണ്‍ പാലില്‍ ബദാം പരിപ്പിട്ട് അരച്ച് പേസ്റ്റാക്കി കൈകളില്‍ പുരട്ടാം.

കടലമാവ്

കടലമാവ്

കടലമാവും ചെറുനാരങ്ങാനീരും പാലും ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇത് കൈകളില്‍ പുരട്ടുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ ഉരുളക്കിഴങ്ങ് നീരിലോ കുക്കുമ്പര്‍ ജ്യൂസിലോ ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് സണ്‍സ്‌ക്രീനിന്റെ ഗുണം നല്‍കും.

പാല്‍പ്പൊടി

പാല്‍പ്പൊടി

ചെറുനാരങ്ങാനീരും പാല്‍പ്പൊടിയും തേനും ചേര്‍ത്ത് പുരട്ടി ഉണങ്ങി കഴിഞ്ഞാല്‍ കഴുകുക.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്. കറുത്ത പാടുകള്‍ മാറി കിട്ടും.

English summary

shot ways to get those beautiful looking hands

Get soft, youthful and beautiful hands that everyone wants to touch, at home with simple home remedies.
Story first published: Tuesday, May 19, 2015, 10:45 [IST]
X
Desktop Bottom Promotion