For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പല്ലു തിളങ്ങും, മുത്തുപോലെ....

നിങ്ങളുടെ പല്ലു തിളങ്ങും, മുത്തുപോലെ....

|
MS Dhoni can decide his own future says Indian cricket team coach Ravi Shastri | Oneindia News

പല്ലിന്റെ ആരോഗ്യത്തിനും ഭംഗിയ്ക്കും ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യം.

പല്ലിലും മോണയിലും അടിഞ്ഞു കൂടുന്ന പ്ലേക് എന്നറിയപ്പെടുന്ന അഴുക്കു നീക്കാന്‍ ക്ലീനിംഗ് എന്ന വഴിയാണ് പൊതുവെ സ്വീകരിയ്ക്കാറ്. ഇതിനായി ഡെന്റിസ്റ്റിന്റെ സഹായം തേടുന്നവരാണ് മിക്കവാറും പേര്‍. ആര്‍ത്തവവിരാമത്തിനുശേഷം ആരോഗ്യം

ദന്തഡോക്ടറുടെ സഹായം കൂടാതെ തന്നെ പല്ലിലെ അഴുക്ക് അഥവ് പ്ലേക് നീക്കം ചെയ്യാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. നിങ്ങള്‍ക്കു തന്നെ പരീക്ഷിയ്ക്കാവുന്നവ.

ഗ്രാമ്പൂ

ഗ്രാമ്പൂ

മൂന്നുനാലു ഗ്രാമ്പൂ ചതയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് കലര്‍ത്തി ഇതുകൊണ്ടു ബ്രഷ് ചെയ്യുക. പല്ലിലെ അഴുക്കുകള്‍ നീങ്ങും.

സ്‌ട്രോബെറി

സ്‌ട്രോബെറി

പല്ലും മോണയും സ്‌ട്രോബെറി മുറിച്ച് ഇതുകൊണ്ടു മസാജ് ചെയ്യുക. ഇതിനു ശേഷം ചെറുചൂടുള്ള വെള്ളം കൊണ്ടു വായ കഴുകുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പേസ്റ്റാക്കി പല്ലില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് ബ്രഷ് ചെയ്യുക. ഇത പല്ല് വൃത്തിയാക്കും.

മല്ലി

മല്ലി

മല്ലിയില, മല്ലി എന്നിവയിട്ടു തിളപ്പിച്ച വെള്ളം കവിള്‍ക്കൊള്ളുന്നത് പല്ലു വൃത്തിയാക്കാന്‍ നല്ലതാണ്. പല്ലു കേടു വരുന്നതു തടയാനും ഇത് സഹായിക്കും.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് പേസ്റ്റാക്കുക. ഇതുകൊണ്ടു പല്ല് ബ്രഷ് ചെയ്യുന്നത് പല്ലിലെ അഴുക്കു നീക്കാന്‍ സഹായിക്കും.

ആപ്പിള്‍

ആപ്പിള്‍

പല്ലില്‍ പറ്റിപ്പിടിയ്ക്കുന്ന അഴുക്കു നീക്കാന്‍ ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് മോണയുടെ ആരോഗ്യത്തിനും മികച്ചതു തന്നെ.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീരില്‍ കലര്‍ത്തി പല്ലു തേയ്ക്കുന്നത് പല്ലിലെ അഴുക്കു നീക്കാന്‍ സഹായിക്കും.

English summary

Remove Plaque Without Dentist

Tired of spending those big bucks on a dentist visit, well here are some of the perfect ways to get rid of Plaque yourself and at home, take a look,
Story first published: Monday, January 2, 2017, 15:24 [IST]
X
Desktop Bottom Promotion