Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ചുണ്ടിന്റെ കറുപ്പ് കളയാം..
പെണ്ണിന്റെ അഴക് വര്‍ണ്ണിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുണ്ട്. ഏറ്റവും ആകര്‍ഷണീയവും ചുണ്ടുകള്‍ തന്നെ. ചുണ്ടില്‍ ലിപ്സ്റ്റിക് വാരി തേച്ചാല്‍ ചുണ്ട് ഭംഗിയാകണമെന്നില്ല. ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തിലും പ്രത്യേക ശ്രദ്ധിക്കണം. അല്ലെങ്കില്‍ കറുത്ത ചുണ്ടായിരിക്കും ഫലം.
കൊതിയൂറും ചുണ്ടുകള്‍ക്കായി..
മങ്ങിയതും വരണ്ടതുമായ ചുണ്ടുകള്‍ മാറ്റി പകരം മൃദുലവും തിളക്കമുള്ളതുമായ ചുണ്ട് സ്വന്തമാക്കേണ്ടേ...സുന്ദരമായ അധരങ്ങള്‍ സ്വന്തമാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം..

പ്രകൃതിദത്ത വഴികള്‍
അല്പം ബദാം ഓയില്‍, തേന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ 30 മിനിട്ട് പുരട്ടി വയ്ക്കാം. അതിനുശേഷം പാല് ഉപയോഗിച്ച് കഴുകാം. പിന്നീട് വെള്ളം ഉപയോഗിച്ചും കഴുകാം.

പ്രകൃതിദത്ത വഴികള്‍
റോസ് ഇതളുകള്‍ അല്പം തേന്‍, പാല്‍പ്പാട എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി ചുണ്ടില്‍ പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് പാല് കൊണ്ട് കഴുകാം.

പ്രകൃതിദത്ത വഴികള്‍
മഞ്ഞളും നാരങ്ങാനീരും കൂട്ടിക്കലര്‍ത്തി ചുണ്ടില്‍ 10 മിനിട്ട് പുരട്ടി വയ്ക്കുക.

പ്രകൃതിദത്ത വഴികള്‍
കുട്ടികളുടെ ടൂത്ത്ബ്രഷ് കൊണ്ട് ചുണ്ടുകള്‍ ഉരയ്ക്കുന്നത് നല്ലതാണ്.

പ്രകൃതിദത്ത വഴികള്‍
രാത്രി കിടക്കും നേരം നെയ്യോ പാല്‍പ്പാടയോ ചുണ്ടില്‍ പുരട്ടുക. ചുണ്ടിന് മോയിചറൈസേഷന് ലഭിക്കും.

പ്രകൃതിദത്ത വഴികള്‍
പാല്, മാതളനാരങ്ങയല്ലി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി പതിവായി പുരട്ടുന്നത് കറുപ്പ് നിറം മാറ്റിതരും.

പ്രകൃതിദത്ത വഴികള്‍
ചുണ്ടുകള്‍ നാവുകൊണ്ട് നനയ്ക്കാതിരിക്കുക. പകരം ചുണ്ട് വരണ്ടതാകുമ്പോള്‍ ജെല്‍ പുരട്ടുക.

പ്രകൃതിദത്ത വഴികള്‍
ബീറ്റ്റൂട്ട് ജ്യൂസ്, മാതളനാരങ്ങാ ജ്യൂസ്, പാല് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.

പ്രകൃതിദത്ത വഴികള്‍
ധാരാളം പഴച്ചാറുകളും വെള്ളവും കുടിക്കുക. ചായ, കാപ്പി തുടങ്ങിയവ മിതമായി കഴിക്കുക. പുകവലിക്കുന്നത് ചുണ്ട് കറുക്കുവാന്‍ കാരണമാക്കും.

പ്രകൃതിദത്ത വഴികള്‍
ഉണക്കമുന്തിരി തിളപ്പിച്ചാറിയ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ചുണ്ടുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പ്രകൃതിദത്ത വഴികള്‍
ക്യാരറ്റ് ജ്യൂസ് ചുണ്ടില്‍ പുരട്ടി 15 മിനിട്ടിനുശേഷം കഴുകുക.

പ്രകൃതിദത്ത വഴികള്‍
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്,തേന്‍ എന്നിവ ചുണ്ടില്‍ പുരട്ടി 10 മിനിട്ട് കഴിഞ്ഞ് കഴുകുക.

പ്രകൃതിദത്ത വഴികള്‍
വെള്ളരിക്ക കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ കുറച്ചുനേരം ഉരസുക. അല്ലെങ്കില്‍ വെള്ളരിക്കാനീര് ചുണ്ടില്‍ പുരട്ടുക. ഇത് കറുപ്പുനിറം മാറ്റാന്‍ സഹായിക്കും.

പ്രകൃതിദത്ത വഴികള്‍
രാത്രി കിട്ടക്കും നേരം അല്പം വെളിച്ചെണ്ണയും ബദാം ഓയിലും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാം.

പ്രകൃതിദത്ത വഴികള്‍
ലിപ്സ്റ്റിക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. വെളിച്ചെണ്ണ ചൂടാക്കി ക്രയോണ്‍സ് ഇതില്‍ ചേര്‍ത്ത് പേസ്റ്റാക്കുക. തണുത്തു കഴിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ലിപ്സ്റ്റിക്കായി ഉപയോഗിക്കാം.



Click it and Unblock the Notifications
