Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഒടുവില്‍ മഞ്ജു ആ രഹസ്യം തുറന്നു പറഞ്ഞു
മഞ്ജു വാര്യരെക്കുറിച്ചറിയാന് എന്നും എപ്പോഴും മലയാളികള്‍ക്ക് ആകാംഷയുണ്ട്. മഞ്ജു മുടി മുറിച്ചോ, തടി കുറച്ചോ, അടുത്ത നൃത്ത പരിപാടി എവിടെ തുടങ്ങി നമ്മുടെ വീട്ടിലെ ഒരു കുട്ടിയോടെന്ന പോലെയാണ് മലയാളികള്‍ മഞജുവിനോട് പെരുമാറുന്നതും.
മുപ്പത്തിയേഴു വയസ്സിലും 20 വയസ്സുകാരിയായാണ് മഞ്ജു ഇനി അഭിനയിക്കാന്‍ പോകുന്നത്. നായികമാര്‍ക്കിടയിലെ മമ്മൂട്ടിയാണ് മഞ്ജു. എന്നും നിത്യയൗവ്വനം കാത്തു സൂക്ഷിക്കാന്‍ മലയാള സിനിമയില്‍ മഞ്ജുവിനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ. എന്തൊക്കെയാണ് മഞ്ജുവിന്റെ സൗന്ദര്യ രഹസ്യമെന്നു നോക്കാം. ഭാവന നമ്മുടെ ഭാവനയ്ക്കപ്പുറം

വെള്ളം കുടിയ്ക്കും
ധാരാളം വെള്ളം കുടിയ്ക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നു മഞ്ജു പറയുന്നത്. വെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഫ്രഷ്നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മേക്കപ് വേണ്ട
ഷൂട്ടിംഗ് സമയങ്ങളില്‍ മാത്രം മേക്കപ് ഉപയോഗിക്കുന്ന ശീലമാണ്. അല്ലാതെ ഏത് പരിപാടിയ്ക്കു പോകുമ്പോഴും മേക്കപ്പിനോട് താല്‍പ്പര്യമില്ലാത്തതാണ് മഞ്ജുവിന്റെ സ്വഭാവം.

തലമുടിയ്ക്ക് എണ്ണ
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും തലയില്‍ എണ്ണ തേയ്ക്കുന്ന ശീലം മഞ്ജുവിന് പണ്ടേ ഉള്ളതാണ്. മഞ്ജുവിന്റെ നീണ്ട മുടിയുടെ രഹസ്യവും അതാണ്.

ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ
പല താരങ്ങളും ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങാന്‍ സമയമില്ലാത്തവരായിരിക്കും. എന്നാല്‍ നമ്മുടെ പ്രിയ താരത്തിന് ബ്യൂട്ടി പാര്‍ലര്‍ എന്നു പറയുന്നത് തന്നെ അലര്‍ജിയാണ്.

നൃത്തത്തിലൂടെ സൗന്ദര്യം
നൃത്തം ചെയ്യുന്നതിലൂടെ സൗന്ദര്യം ലഭിയ്ക്കുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. പ്രായം കുറയ്ക്കുന്നതിന് നൃത്തം സഹായിക്കുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മഞ്ജു വാര്യര്‍.

ഉറക്കം പ്രധാനം
കൃത്യസമയത്ത് ഉറങ്ങുന്നതാണ് മഞ്ജുവിന്റെ മറ്റൊരു സൗന്ദര്യ രഹസ്യം. രാവിലെ നേരത്തേ എണീക്കുന്നതും മഞ്ജുവിന്റെ ശീലങ്ങളില്‍ പ്രധാനം.



Click it and Unblock the Notifications
