Latest Updates
-
രാമായണം ട്രെയിലറിലെ ആ ക്ലാസിക് ലുക്ക് മഴയത്തും മങ്ങാതെ നിൽക്കണോ? ഈ വിദ്യകൾ പരീക്ഷിക്കൂ -
സാവൻ ശിവരാത്രി: വീട്ടിൽ പൂജ ചെയ്യുമ്പോൾ ഈ വാസ്തു നിയമങ്ങൾ പാലിച്ചാൽ ഐശ്വര്യം കൂടും -
കാമിക ഏകാദശി: വീട്ടിൽ തുളസി നടുമ്പോൾ ഈ വാസ്തു നിയമങ്ങൾ തെറ്റിക്കരുത്, ഐശ്വര്യം വരും -
രോഹിണി വ്രതം: വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും! -
മഴക്കാലത്ത് പൂച്ചകളെ ലാളിക്കുമ്പോൾ സൂക്ഷിക്കണം; ചർമ്മരോഗങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്; ഇന്ന് രാത്രി ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും -
2026 ഓഗസ്റ്റ് 8: കരിയറിൽ വൻ മാറ്റം; അപൂർവ്വ ഗ്രഹയോഗങ്ങൾ തെളിയുന്ന ഈ ദിനത്തിലെ ശുഭമുഹൂർത്തങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ഓഗസ്റ്റ് 8 നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
വാക്സിംഗ് പാടുകള്‍ എങ്ങനെ മാറ്റും..
വാക്സ് ചെയ്യുന്നത് പലര്‍ക്കും അലര്‍ജിക്ക് കാരണമാക്കാറുണ്ട്. വാകിസിംഗ് കഴിഞ്ഞാല്‍ ചൊറിച്ചില്‍, അസ്വസ്ഥത, തടിപ്പുകള്‍, വേദനകള്‍ എന്നിവയൊക്കെ ഉണ്ടാകുന്നു. നിങ്ങള്‍ക്ക് നല്ല വഴികളിലൂടെ ഇത്തരം ചെറിയ വീക്കങ്ങള്‍ മാറ്റിയെടുക്കാം. സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി ഉള്ളത്. ചെറിയതരം തടിപ്പ് മാത്രമാണെങ്കിലും നല്ല വേദനയുള്ളതായിരിക്കും ഇവ.
ചുളിവ് മാറ്റാന്‍ വൈദ്യശാലയിലേക്ക്..
വാക്സിംഗ് ഉത്പ്പന്നങ്ങളില്‍ ധാരാളം കെമിക്കല്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇതുകൊണ്ടാണ് നിങ്ങളുടെ ചര്‍മത്തിന് അസ്വസ്ഥതകളും തടിപ്പുകളും ഉണ്ടാകുന്നത്. ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം..

കഴുകുന്നത്
വാക്സിംഗ് കഴിഞ്ഞാല്‍ സോപ്പ് ഉപയോഗിച്ചോ, സ്ക്രബ് ഉപയോഗിച്ചോ ഉരച്ച് കഴുകരുത്. നല്ല ക്ലീനിംഗ് ക്രീം ഉപയോഗിച്ച് മൃദുവായി കഴുകുക.

ടവല്‍ കൊണ്ട് മൂടാം
വാക്സിംഗ് കഴിഞ്ഞാല്‍ ഒരു നല്ല കോട്ടണ്‍ തുണി ഉപയോഗിച്ച് ചര്‍മം കവര്‍ ചെയ്ത് വയ്ക്കുക. അന്തരീക്ഷത്തിലെ പൊടികള്‍ കയറാതിരിക്കാനാണ് ചെയ്യുന്നത്.

മോയിചറൈസര്
വാകിസിംഗ് കഴിഞ്ഞാല്‍ മോയിചറൈസിംഗ് ക്രീമോ, ലോഷനോ പുരട്ടുക.

ഹേസല്‍
ഒരു കോട്ടണ്‍ തുണിയെടുത്ത് ഹേസല്‍ നീരില്‍ മുക്കി വാക്സ് ചെയ്ത ഭാഗത്ത് പുരട്ടാം. ഇത് നിങ്ങളുടെ ചര്‍മത്തെ തണുപ്പാക്കി നിര്‍ത്തും.

ആര്‍ത്തവ സമയം
ആര്‍ത്തവ സമയമാകുമ്പോള്‍ നിങ്ങളുടെ ചര്‍മം വളരെ മൃദുലമായിമാറും. ഇത്തരം സമയങ്ങളില്‍ വാക്സിംഗ് ചെയ്താല്‍ ചര്‍മത്തില്‍ അലര്‍ജികള്‍ ഉണ്ടാകാം. അതുകൊണ്ട് ഇത്തരം അവസ്ഥകളില്‍ ചെയ്യാതിരിക്കുക.

വാക്സ് ലോഷന്‍
വാക്സിംഗ് കഴിഞ്ഞാല്‍ വാക്സ് ലോഷന്‍ പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍ത്തിലുണ്ടാകുന്ന അസ്വസ്ഥതകളും വേദനകളും മാറ്റിതരും. മിനറല്‍ ഓയില്‍ ഈ ലോഷനില്‍ ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ കുരുക്കള്‍ വരാതെ നോക്കും.

ഐസ് കഷ്ണങ്ങള്‍
രക്തം വരുന്ന അവസ്ഥ പരിഹരിക്കാനും ചര്‍മത്തെ തണുപ്പിച്ച് നിര്‍ത്താനും വാക്സിംഗ് കഴിഞ്ഞാല്‍ ഐസ് കഷ്ണങ്ങള്‍ കൊണ്ട് മസാജ് ചെയ്യാം.

ഓയിന്റ്മെന്റ്
വാക്സ് ചെയ്ത് കഴിഞ്ഞാല്‍ ഓയിന്റ്മെന്റ് പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മത്തില്‍ കുരുക്കള്‍ വരാതെ നോക്കും. പോളിമൈസിന് ബി സള്‍ഫേറ്റ് , ബാസിട്രാക്സിന് സിങ്ക് എന്നിവ അടങ്ങിയ ഓയിന്റ്മെന്റ് ഉപയോഗിക്കാം. ഇത് ഇന്‍ഫെക്ഷനുകളെ അകറ്റും.

ചെറുനാരങ്ങാ ജ്യൂസ്
വേദനനിറഞ്ഞ തടിപ്പുകള്‍ മാറ്റാന്‍ മികച്ച മാര്‍ഗമാണ് ചെറുനാരങ്ങാ പ്രയോഗം.

ടീ ട്രീ ഓയില്‍
വാക്സിംഗ് കുരുക്കള്‍ മാറ്റാന്‍ ടീ ട്രീ ഓയില്‍ സഹായിക്കും. ഇത് ആന്റിബാക്ടീരിയല്‍ വസ്തുവായി പ്രവര്‍ത്തിക്കും. വാക്സ് ചെയ്താല്‍ ചര്‍മത്തില്‍ ഈ ഓയില്‍ പുരട്ടാം.



Click it and Unblock the Notifications