For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിയെ പ്രതിരോധിക്കാന്‍ പപ്പായ?

|

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള പഴമാണ് പപ്പായ. പപ്പായയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല നിരവധി സൗന്ദര്യഗുണങ്ങള്‍ കൂടി ഉണ്ടെന്നതാണ് സത്യം. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നു കൂടിയാണിത്. ചെറുനാരങ്ങ കൊണ്ടു താരന്‍ കളയാം

നിരവധി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. അതുകൊണ്ടു തന്നെ ആരോഗ്യപരമായി ഒരുപടി മുന്നിലാണ് പപ്പായ. മുടി കൊഴിയുന്നത് തടയാനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും പപ്പായയ്ക്കു സാധിക്കും. കൂടാതെ മുടി വളര്‍ച്ചയ്ക്കും ഉത്തമ പ്രതിവിധിയാണ് പപ്പായ. മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ വീട്ടുവിദ്യകള്‍

പപ്പായയുടെ സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. എങ്കിലും അല്‍പം മനസ്സു വെച്ചാല്‍ ഇതെല്ലാം നമുക്കും ചെയ്യവുന്നതേ ഉള്ളൂ.

പപ്പായ കഴിക്കാം

പപ്പായ കഴിക്കാം

അമിതമായി മുടി കൊഴിച്ചിലുള്ളവര്‍ക്ക് പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്, കാരണം പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കൊഴിഞ്ഞ മുടിയ്ക്കു പകരം പുതിയ മുടികള്‍ കിളിര്‍ക്കാന്‍ സഹായിക്കുന്നു.

 തലയില്‍ തേയ്ക്കാം

തലയില്‍ തേയ്ക്കാം

പഴുത്ത പപ്പായയും തേനും ഒരല്‍പം തൈരും മിക്‌സ് ചെയ്ത് തലയില്‍ തേയ്ക്കുന്നത് കഷണ്ടിയെ പ്രതിരോധിക്കും. മാത്രമല്ല മുടി കൊഴിച്ചില്‍ നില്‍ക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.

 തലയിലെ അഴുക്ക് നീക്കം ചെയ്യുന്നു

തലയിലെ അഴുക്ക് നീക്കം ചെയ്യുന്നു

പഴുത്ത പപ്പായ മാത്രം ഉടച്ച് പേസ്റ്റാക്കി തലയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ തലയിലെ അഴുക്ക് പോവാന്‍ സഹായിക്കുന്നു.

ചര്‍മ്മ സൗന്ദര്യത്തിനും

ചര്‍മ്മ സൗന്ദര്യത്തിനും

പച്ച പപ്പായയുടെ കറ മുഖത്ത് പുരട്ടുന്നത് മുഖക്കുരുവില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ മുഖത്തെ അഴുക്ക് നീങ്ങി നല്ല ഫ്രഷ്‌നസ് നല്‍കുന്നു.

പാദം വിണ്ടു കീറുന്നത് തടയുന്നു

പാദം വിണ്ടു കീറുന്നത് തടയുന്നു

പാദം വിണ്ടു കീറുന്നത് തടയാന്‍ പപ്പായ സഹായിക്കുന്നു. പച്ച പപ്പായയുടെ കറ തന്നെയാണ് ഇവിടേയും രക്ഷകന്‍.

 കണ്ടീഷണര്‍

കണ്ടീഷണര്‍

പപ്പായ, പഴം, വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മുടിയില്‍ പുരട്ടുക. അതിനു ശേഷം തലയില്‍ ഒരു തുണി കെട്ടി വെച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

എണ്ണമയം ഇല്ലാതാകുന്നു

എണ്ണമയം ഇല്ലാതാകുന്നു

എണ്ണമയം ഇല്ലാതാക്കുന്നതിന് പപ്പായയ്ക്കു കഴിയും. ഹെയര്‍മാസ്‌ക്‌ ആയി ഉപയോഗിച്ചാല്‍ ഏറ്റവും ഫലപ്രദം.

English summary

Benefits Of Papaya For Hair And Skin

Papaya is the only fruit that is available all through the year. Not only the Papaya fruit but other parts of it are also very good for skin, hair and health.
Story first published: Tuesday, October 6, 2015, 17:31 [IST]
X
Desktop Bottom Promotion