Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സായ് പല്ലവിയും ഇങ്ങനെയെന്ന് കരുതിയില്ല!
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തമായ ഇരിപ്പിടം ഉറപ്പിച്ച വ്യക്തിയാണ് സായ് പല്ലവി. സ്വന്തം പേരിനേക്കാള്‍ മലര് എന്ന കഥാപാത്രമായാണ് മലയാളികള്‍ ഇന്നും സായ് പല്ലവിയെ സ്വീകരിച്ചിരിക്കുന്നതും. ഒടുവില്‍ മഞ്ജു ആ രഹസ്യം തുറന്നു പറഞ്ഞു
സിനിമയിലെ നായികമാരെ പോലെയൊന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അത്ര പെര്‍ഫക്ട് ആകാത്ത നമ്മുടെ മലരിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും നെഞ്ചോടു ചേര്‍ക്കുന്നവരാണ് നമ്മള്.
എങ്കിലും സൗന്ദര്യത്തേക്കാള്‍ നമ്മളോരോരുത്തരേയും മലരിലേക്ക് അടുപ്പിക്കുന്ന മറ്റു ചിലതുണ്ട്. എന്തായാലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ സായ് പല്ലവി പിന്തുടരുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തമന്ന പറയാന്‍ ബാക്കിവെച്ചത്....

മുഖക്കുരുവെന്ന ഐഡന്റിറ്റി
മലരിന്റെ മുഖക്കുരുവാണ് പ്രേമം എന്ന സിനിമയിലെ ഹൈലൈറ്റ്. എന്നാല്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെല്ലാം മുഖക്കുരു വന്നാല്‍ അത് എങ്ങനേയും മാറ്റുവാനുള്ള നെട്ടോട്ടത്തിലാണ്. പക്ഷേ സായ് പല്ലവിയ്ക്ക് അലങ്കാരമാണ് മുഖക്കുരു.

മുടിയുടെ പിന്നിലെ രഹസ്യം
നല്ല നീണ്ട ചുരുണ്ട മുടിയാണ് മലരിനെ മറ്റുള്ള നായികമാരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കടുത്ത സായ് ബാബ ഭക്തയായ മലര് തന്റെ മുടിയില്‍ ചീര്‍പ്പ് തൊടാറില്ലെന്നാണ് പറയുന്നത്. എങ്കിലും മുടി വെട്ടുന്നതിനോട് താല്‍പ്പര്യമില്ലെന്നതാണ് സത്യം. മാത്രമല്ല പാരമ്പര്യമായി മുടിയുള്ളവരാണ് തങ്ങളെന്നാണ് സായ് പല്ലവിയുടെ പക്ഷം.

മോഡലിംഗ് എന്ന സ്വപ്നം
പ്രേമം എന്ന സിനിമയിലേക്ക് വരുന്നതിനു മുന്‍പ് സായ് പല്ലവി ഒരു മോഡലായിരുന്നു. അതുകൊണ്ടു തന്ന ആ സമയങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ സൗന്ദര്യ സംരക്ഷണത്തിന് ഇവര്‍ നല്‍കിയിരുന്നു.

നൃത്തം ഉപാസന
നൃത്തം ചെയ്യുന്നത് തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നുണ്ടെന്നാണ് സായി പല്ലവിയുടെ പക്ഷം. മറ്റെന്തിനേക്കാള്‍ കൂടുതല്‍ നൃത്തത്തെ സ്നേഹിക്കുന്നതാണ് തന്റെ ശരീരത്തിന്റെ ഫിറ്റ്നസ് രഹസ്യം.

വെള്ളം കുടിയ്ക്കുന്നത്
ദിവസവും എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കുമെന്നാണ് സായ് പല്ലവി പറയുന്നത്. ഇതിലൂടെ തന്റെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഉറക്കം പ്രധാനം
എത്ര തിരക്കാണെങ്കിലും ഉറങ്ങാന്‍ നിശ്ചിത സമയം മലരിന്റെ പ്രത്യേകതയാണ്. ഉറക്കം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സംരക്ഷിക്കുമെന്നാണ് സായ് പല്ലവി പറയുന്നത്.

മേക്കപ്പ് അലര്‍ജി
പ്രേമം സിനിമയില്‍ പോലും താന്‍ മേക്കപ്പ് ഉപയോഗിച്ചിട്ടില്ല. എന്നാല്‍ പലപ്പോഴും നൃത്തപരിപാടികള്‍ക്കായി മേക്കപ് ഉപയോഗിക്കുമെങ്കിലും അതിനും പരിധിയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല പുറത്തു പോകുമ്പോഴോ മറ്റു സമയങ്ങളിലോ മേക്കപ് ഉപയോഗിക്കാറില്ലെന്നതും മലരിന്റെ പ്രത്യേകതയാണ്.

ഭക്ഷണം
ഭക്ഷണ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിടിവാശികളും മലയാളികളുടെ പ്രിയപ്പെട്ട മലരിനില്ല. എങ്കിലും കടുത്ത സായ് ഭക്ത ആയിനാല് വെജിറ്റേറിയനോട് അല്പം ഇഷ്ടക്കൂടുതലാണെന്നു തന്നെ പറയാം.

എണ്ണ ഉപയോഗിക്കുന്നത്
ഭക്ഷണ കാര്യത്തിലായാലും എണ്ണ ഉപയോഗിക്കുന്നതിന് മലര് തന്നെ വിലക്കു തീര്‍ത്തിരിക്കുകയാണ്. തന്റെ മുഖക്കുരുവാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ഇവര്‍ പറയുന്നതും.



Click it and Unblock the Notifications
