Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബോളിവുഡിലെ പരസ്യമായ രഹസ്യങ്ങള്‍
ബോളിവുഡ് നമ്മള് മലയാളികള്‍ക്കും അത്ര അപരിചിതമല്ല. ഒരിക്കലും ഭാഷ നോക്കിയല്ല നമ്മള് സിനിമയെ സ്നേഹിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണത്. പരസ്യങ്ങളിലും മറ്റും നമ്മുടെ ബോളിവുഡ് സുന്ദരിമാരെ കാണുമ്പോള്‍ നിങ്ങള്‍ക്കും ഇവരെപ്പോലെ സുന്ദരിയായി ഇരിക്കാന്‍ ആഗ്രഹമില്ലേ.
മുഖക്കുരു മാറ്റാന്‍ ആയുര്‍വേദം
കാലമെത്ര കഴിഞ്ഞാലും ഇവര്‍ എങ്ങനെ സുന്ദരികളായി തന്നെ ഇരിക്കുന്നു എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ ഇനി അതാലോചിച്ചു കാടു കയറേണ്ട. എന്തൊക്കെയാണ് ഇവരുടെ സൗന്ദര്യ രഹസ്യങ്ങള്‍ എന്നു നോക്കാം.

മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത് നമ്മള് മലയാളികള്‍ക്കും സുപരിചിതയാണ്. ആഴഅചയില് രണ്ട് പ്രാവശ്യമെങ്കിലും തലയില്‍ എണ്ണ പുരട്ടുന്നതാണ് ഇവരുടെ മുടിയഴകിന്റെ രഹസ്യം. ഹെയര്‍പാക്കും ഉപയോഗിക്കും. കൃത്രിമമായി ഒന്നും ചെയ്യാറില്ലെന്നതും സത്യമാണ്. ടോണര്‍ രാവിലെ മാത്രമേ ഉപയോഗിക്കാറുള്ളൂ.

രേഖ
ബോളിവുഡിനോളം തന്നെ പുകള്‍പെറ്റതാണ് രേഖയുടെ സൗന്ദര്യവും. ഈ പ്രായത്തിലും ചര്‍മ്മത്തിന് യാതൊരു കോട്ടവും ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. കിടക്കുന്നതിനു മുന്‍പു തന്നെ മേക്കപ് പൂര്‍ണമായും കഴുകിക്കളയും. സ്പായും അരോമ തെറാപ്പിയും ചെയ്താല്‍ ചര്‍മ്മം സംരക്ഷിക്കാമെന്നും രേഖയുടെ സാക്ഷ്യം. വെജിറ്റേറിയന്‍ ഭേക്ഷണമാണ് കഴിക്കാറുള്ളതെന്നതും കൂടുതല്‍ തിളക്കം നല്കുന്നു.

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര ഇപ്പോഴത്തെ ന്യൂജെന്‍ തരംഗമാണ്. ഫേസ്സ്ക്രബ് ചെയ്യുമെന്നതാണ് പ്രിയങ്കയുടെ മികവ്. ഇതിനായി അരിപ്പൊടിയും തേനും ഉപയോഗിക്കും. മാത്രമല്ല രാത്രി കിടക്കുന്നതിനു മുന്‍പ് വെളിച്ചെണ്ണ പുരട്ടി രാവിലെ കഴുകി കളയുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പ്രിയങ്ക പറയുന്നു.

ഐശ്വര്യ റായ്
അരിപ്പൊടിയും പാലും തൈരും ചേര്‍ത്ത ഫേസ്പാക്കാണ് ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം. കൂടാതെ രാവിലെ തന്നെ വെറും വയറ്റില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് ഐശ്വര്യയുടെ ശീലമാണ്.

കത്രീന കൈഫ്
കൃത്യമായ സമയത്തു തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് കത്രീനയുടെ ഫിറ്റ്നസ് രഹസ്യം. വെള്ളം ഇഷ്ടം പോലെ കുടിയ്ക്കും. ബ്യൂട്ടി ഓയില്‍സും മഡ് പാക്കും സ്ഥിരമായി ഉപയോഗിക്കും.

കരീന കപൂര്‍
കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളൊന്നും തന്നെ കരീന ഉപയോഗിക്കില്ല. വെളിച്ചെണ്ണ, ആവണക്കെണ്ണ, ആല്‍മണ്ട് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടും. മാത്രമല്ല കൃത്യമായ ഡയറ്റ് കരീനയുടെ ശീലമാണ്.

സോനം കപൂര്‍
തേനും നാരങ്ങയും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് സോനത്തിന്റെ സൗന്ദര്യ രഹസ്യം. ഇത് ദഹനത്തെ സഹായിക്കുമെന്നും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെന്നും സോനം പറയുന്നു.

ഹേമ മാലിനി
ബോളിവുഡിന്റെ സ്വപ്ന സുന്ദരിയാണ് ഹേമമാലിനി. വെളിച്ചെണ്ണയില്‍ നെല്ലിക്ക നീരും, തുളസിനീരും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നതാണ് കറുത്തിരുണ്ട മുടിയുടെ രഹസ്യമെന്ന് ഹേമമാലിനി.



Click it and Unblock the Notifications
