Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഇഞ്ചിപ്പുല്ലും സൗന്ദര്യസംരക്ഷണവും
ഒരുപാട് ആയുര്‍വ്വേദ ഗുണങ്ങളുള്ള ഒരു ചെടിയാണ് ലെമണ്‍ഗ്രാസ്സ് എന്നറിയപ്പെടുന്ന ഇഞ്ചിപ്പുല്ല്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിലും ഇഞ്ചിപ്പുല്ലിന് പ്രത്യേക സ്ഥാനമാണുള്ളത് എന്നതാണ്. ഇനി താടിയുള്ളതാണോ പ്രശ്നം?
ദഹനപ്രശ്നങ്ങള്‍ക്കും, ചുമയ്ക്കും എന്നു വേണ്ട ഒരുവിധപ്പെട്ട രോഗങ്ങള്‍ക്കെല്ലാം തന്നെ ലെമണ്‍ഗ്രാസ് ഉപയോഗിക്കും എന്നുള്ളതാണ്. സൗന്ദര്യത്തിന് ചില ഭീഷണികള്‍!!
എന്നാല്‍ ലെമണ്‍ഗ്രാസ് എന്ന ഇഞ്ചിപ്പുല്ലിന്റെ സൗന്ദര്യ ഉപയോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം..

ത്വക്ക് രോഗങ്ങള്‍ക്ക്
ത്വക്ക് രോഗങ്ങള്‍ക്ക് ലെമണ്‍ഗ്രാസ് ഉപയോഗിക്കാം. ചര്‍മ്മത്തിലുണ്ടാകുന്ന കറുത്തപാടുകളും മറ്റും ഇഞ്ചിപ്പുല്ലെന്ന ലെമണ്‍ഗ്രാസ് മാറ്റും എന്നതാണ് സത്യം.

താരന് പ്രതിവിധി
താരന് പ്രതിവിധിയായി ലെമണ്‍ഗ്രാസ് ഉപയോഗിക്കാം. ഇഞ്ചിപ്പുല്ലിന്റെ എണ്ണ തലയോട്ടിയില്‍ നല്ല പോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം അല്പസമയം കഴിഞ്ഞ് തല കഴുകിയാല്‍ മതി. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്താല്‍ മതി താരന് പോവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഷാമ്പൂ ആയി ഉപയോഗിക്കാം
ഇഞ്ചിപ്പുല്ല് ഷാമ്പൂ ആയി ഉപയോഗിക്കാമെന്നതും ഇതിന്റ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ താരന് പ്രതിവിധിയും ഇതിലുണ്ട്.

ശരീര ദുര്‍ഗന്ധം
ശരീര ദുര്‍ഗന്ധത്തിന് ഇഞ്ചിപ്പുല്ല് പ്രതിവിധിയായി ഉപയോഗിക്കാം. ഇതിന്റെ സ്േ്രപ തരുന്ന ഗുണം മറ്റൊരു ഡിയോഡ്രന്റിനും ഉണ്ടാവില്ലെന്നതാണ് സത്യം.

മുഖക്കുരുവിന് പ്രതിവിധി
മുഖക്കുരുവിന് പ്രതിവിധിയായി ഇഞ്ചിപ്പുല്ല് ഉപയോഗിക്കാം. കുറച്ച് ലെമണ്‍ഗ്രാസ് എടുത്ത് വെള്ളത്തിലിട്ട് ചൂടാക്കി ആ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

മുടിയുടെ വളര്‍ച്ചയ്ക്ക്
മുടിയുടെ വളര്‍ച്ചയ്ക്ക് ഇഞ്ചിപ്പുല്ല് സഹായിക്കും. ഇഞ്ചിപ്പുല്ലിട്ട വെള്ളത്തില്‍ തല കഴുകിയാല്‍ മുടിവളര്ച്ച് ത്വരിതഗതിയിലാകും.

കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍
കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാനുള്ള ഏറ്റവും പ്രകൃതിദത്തമായ ഒരു മാര്‍ഗ്ഗമാണ് ഇഞ്ചിപ്പുല്ല്. ഇഞ്ചിപ്പുല്ല് ഒരു ദിവസം വെള്ളത്തില്‍ ഇട്ടു വെച്ചതിനു ശേഷം ആ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ കണ്‍തടങ്ങളിലെ കറുപ്പ് മാറും.

അമിത എണ്ണമയം തുടച്ചു നീക്കും
മുടിയിലെ അമിത എണ്ണമയം തുടച്ചു നീക്കുന്നതിലും ഇഞ്ചിപ്പുല്ലിന് പ്രത്യേക കഴിവുണ്ട്. കൂടാതെ മുടിക്ക് നല്ല തിളക്കവും നല്കുന്നു.



Click it and Unblock the Notifications
