Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുല്ലപ്പൂവിലൂടെ സൗന്ദര്യ സംരക്ഷണം
മുല്ലപ്പൂവ് ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. ഏത് ഉറങ്ങിക്കിടക്കുന്നയാളെപ്പോലും ഉണര്‍ത്തും മുല്ലപ്പൂവിന്റെ ഗന്ധം. അതുകൊണ്ടു തന്നെ മുല്ലപ്പൂവിന് ദേശമോ ഭാഷയോ ഒന്നുമില്ല. ഭാരത സംസ്കാരത്തിന്റെ ഭാഗമാണ് മുല്ലപ്പൂവ്.
മുല്ലപ്പൂവിനെ മറ്റുള്ള പൂക്കളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിന്റെ സുഗന്ധവും നിറവും തന്നെയാണ്. മുല്ലപ്പൂവിന് സൗന്ദര്യസംരക്ഷണത്തിലുള്ള പങ്ക് എന്താണെന്ന് നോക്കാം.

നല്ലൊരു മോയ്സ്ചുറൈസര്‍
മുല്ലപ്പൂവ് ചര്‍മ്മ സംരക്ഷണത്തിലും വഹിക്കുന്ന പങ്ക് വലുതാണ്. നല്ലൊരു മോയ്സ്ചുറൈസര്‍ ആയി മുല്ലപ്പൂവ് പ്രവര്‍ത്തിക്കും. അതുപോലെ തന്നെ മുല്ലപ്പൂവ് കൊണ്ടുള്ള ലോഷനും ശരീരത്തിനെ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

ജാസ്മിന് ഓയില്‍
ജാസ്മിന് ഓയില്‍ വെളിച്ചെണ്ണയുടെ കൂടെ ഉപയോഗിക്കാം, ഇത് തല തണുക്കാനും തലവേദനയോടു കൂടിയുള്ള മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

താരന് അകറ്റുന്നു
മുല്ലപ്പൂ ഇട്ട വെള്ളം കൊണ്ട് തല കഴുകുന്നത് താരന് പോവാന്‍ സഹായിക്കുന്നു. മുല്ലപ്പൂ ധാരാളം നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നായതിനാലും ഈ പരീക്ഷണം ചെയ്യാവുന്നതേ ഉള്ളൂ.

ശരീരദുര്‍ഗന്ധം അകറ്റുന്നു
നല്ലൊരു ബോഡി സ്പ്രേ ആയി മുല്ലപ്പൂ ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ജാസ്മിന് ഓയില്‍ അല്പം വെള്ളവും കൂടി മിക്സ് ചെയ്ത് സ്പ്രേ ആയി ഉപയോഗിക്കാം.

കണ്ടീഷണര്‍ ആയി ഉപയോഗിക്കാം
മുല്ലപ്പൂവ് ചെറുതായി അരിഞ്ഞ് ചൂടു വെള്ളത്തില്‍ അല്പസമയം ഇട്ടുവെയ്ക്കുക. അതിനു ശേഷം ആ വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി നല്ല സുഗന്ധവും ലഭിക്കും. ഇത് നല്ലൊരു കണ്ടീഷണര്‍ ആയും പ്രവര്‍ത്തിക്കും.



Click it and Unblock the Notifications
