Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകളില് ചിലത്
സൗന്ദര്യസംരക്ഷണം ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ ഒരു കാര്യമാണ് ഇന്ന്. അതുകൊണ്ടു തന്നെ അതിനു വേണ്ടി വിപണിയിലിറങ്ങുന്ന വസ്തുക്കള് എത്ര വിലകൂടിയതാണെങ്കിലും നമ്മള് വാങ്ങിക്കാന് ശ്രമിക്കുന്നു. മുല്ലപ്പൂവിലൂടെ സൗന്ദര്യ സംരക്ഷണം
എന്നാല് നമ്മുടെ അമ്മമാരും മുത്തശ്ശിമാരുമൊന്നും ഇത്തരത്തിലുള്ള വസ്തുക്കളെ ആശ്രയിച്ചല്ല സൗന്ദര്യസംരക്ഷണം നടത്തിയിരുന്നതെന്നത് സത്യം. എന്തായിരുന്നു അവരുടെ സൗന്ദര്യരഹസ്യം എന്ന് നിങ്ങള്ക്കറിയാമോ? മുടിയഴക് വര്ദ്ധിപ്പിക്കും എണ്ണകള്
ഒരു തരത്തിലുള്ള കൃത്രിമമായ സൗന്ദര്യക്കൂട്ടുകളും അവര് ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും അവര് സൗന്ദര്യ സംരക്ഷണത്തില് മികച്ചു നിന്നു എന്നതാണ്. എന്തൊക്കെയായിരുന്നു അവര് ഉപയോഗിച്ചിരുന്നതെന്ന് നോക്കാം.

ആര്യവേപ്പ്
ആര്യവേപ്പിന്റെ ഇല ഇവരുടെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു. മുഖക്കുരുവിന് പ്രതിവിധിയായും വരണ്ട ചര്മ്മത്തിനെതിരേയും ആര്യവേപ്പ് ഫലപ്രദമായിരുന്നു.

കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് അല്പം വിലപിടിച്ചതാണെങ്കിലും സൗന്ദര്യസംരക്ഷണത്തിലെ കേമന് ആയിരുന്നു. നിറം വര്ദ്ധിപ്പിക്കാനും അള്ട്രാവയലറ്റ് രശ്മികള് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും കുങ്കുമപ്പൂവിന് കഴിയും.

തേന്
അന്നും ഇന്നും ഒരുപോലെ സൗന്ദര്യസംരക്ഷണത്തില് അവിഭാജ്യ ഘടകമായി നിലകൊള്ളുന്ന ഒന്നാണ് തേന്. തേന് വരണ്ട ചര്മ്മത്തെ മൃദുത്വമുള്ളതും സുന്ദരവുമാക്കുന്നു.

നെല്ലിക്ക
മുടിവളര്ച്ചയ്ക്ക് ഉത്തമമാണ് നെല്ലിക്ക. മുത്തശ്ശി തയ്യാറാക്കുന്ന എണ്ണക്കൂട്ടുകളില് നെല്ലിക്ക ഒരു പ്രധാന ഘടകമായിരിക്കും.

മുള്ട്ടാണി മിട്ടി
മുള്ട്ടാണിമിട്ടി മുഖക്കുരു മൂലമുണ്ടാക്കുന്ന പാടുകള് മാറാന് സഹായിക്കുന്നു. മാത്രമല്ല മുഖത്തേയും കഴുത്തിലേയും ചര്മ്മത്തിനുണ്ടാകുന്ന വരള്ച്ച തടയാനും മുള്ട്ടാണി മിട്ടിയ്ക്കു കഴിയും.

മഞ്ഞള്
മഞ്ഞള് ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മളെ ഒരുപാട് സകഹായിക്കുന്ന ഒന്നാണ്. ചര്മ്മത്തിന്റെ നിറം വര്ദ്ധിപ്പിക്കുന്നതില് മഞ്ഞള് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

രക്തചന്ദനം
രക്തചന്ദനത്തിന്റെ ഉപയോഗം ചര്മ്മത്തിന്റെ തിളക്കവും മൃദുത്വവും വര്ദ്ധിപ്പിക്കുന്നു. അതുതന്നെയാണ് രക്ത ചന്ദനം നമ്മുടെ മുത്തശ്ശിമാരുടെ സൗന്ദര്യക്കൂട്ടുകളില് സ്ഥാനം പിടിയ്ക്കാനുള്ള കാരണം.

തുളസി
മുഖക്കുരുവിന്റെ എതിരാളിയാണ് തുളസി. പണ്ടെല്ലാം തുളസിത്തറ ഇല്ലാത്ത ഒരു വീടു പോലുമുണ്ടാവില്ല. എന്നാല് ഇപ്പോള് പേരിനു മാത്രം പലയിടങ്ങളിലും ഉണ്ട്.

തൈര്
തൈര് ഭക്ഷണമായും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുന്നു. എന്നാല് പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു തൈര്. ഇത് താരന് കളയാനും സഹായിക്കുന്നു.



Click it and Unblock the Notifications
