Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
പാദങ്ങള്‍ കഴുകാന്‍ ചില വഴികള്‍
ശരീരത്തിന്റെ വൃത്തി ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. ഇത് ഒരു പരിധി വരെ സൗന്ദര്യത്തെയും സംരക്ഷിയ്ക്കും.
വൃത്തികേടാകാന്‍ എളുപ്പമുള്ള ഒരു ശരീരഭാഗമാണ് പാദങ്ങള്‍. ഇവ ദിവസവും വൃത്തിയായി സംരക്ഷിയ്ക്കുകയെന്നതാണ് ഇതിനുളള പ്രതിവിധി.
പാദങ്ങള്‍ വൃത്തിയാക്കാനുളള ചില വഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ
ഇളം ചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് പാദങ്ങള്‍ ഇതില്‍ ഇറക്കി വയ്ക്കാം. ഇത് ഉപ്പുറ്റി വിണ്ടുപൊട്ടുന്നതിന് നല്ലൊരു പരിഹാരമാണ്.

വിനെഗര്‍
വിനെഗര്‍ വെള്ളത്തിലൊഴിച്ച് പാദങ്ങള്‍ കഴുകന്നത് എപ്പോഴും വിയര്‍ക്കുന്ന കാലുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

പൂക്കളുടെ ഇതളുകള്‍
പൂക്കളുടെ ഇതളുകള്‍ ചതച്ച് വെള്ളത്തിലിട്ടു വയ്ക്കുക. ഇതില്‍ പാദങ്ങള്‍ ഇറക്കി വയ്ക്കാം. പാദങ്ങളുടെ ദുര്‍ഗന്ധം മാറും.

തേന്‍
വരണ്ട പാദങ്ങളെങ്കില് തേന്‍ ഉപയോഗിച്ചു മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തില്‍ ഇറക്കി വയ്ക്കാം.

തക്കാളി
തക്കാളി കൊണ്ട് പാദങ്ങള്‍ സ്ക്രബ് ചെയ്യുക. ഇത് ടാന്‍ മാറാന്‍ നല്ലതാണ്.

സവാള
പാദങ്ങളിലെ വിണ്ടുപൊട്ടല് മാറാന്‍ സവാള നീരു പുരട്ടുന്നത് നല്ലതാണ്. പിന്നീട് കഴുകിക്കളയാം. ഇത് പാദങ്ങളിലെ ദുര്‍ഗന്ധം ശമിപ്പിയ്ക്കും.

ഷാംപൂ
ചൂടുവെള്ളത്തില്‍ അല്പം ഷാംപൂ ചേര്‍ത്ത് കാല് ഇതിലിറക്കി വയ്ക്കുന്നത് നല്ലതാണ്. ഇത് പാദങ്ങള്‍ മൃദുവാകാനും വൃ്ത്തിയാകാനും നല്ലതാണ്.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ കൊണ്ട് പാദങ്ങള്‍ മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

വൈറ്റമിന്‍ സി
പാദങ്ങളില്‍ കരുവാളിപ്പുണ്ടെങ്കില് വൈറ്റമിന്‍ സി ഓയില്‍ ഉപയോഗിച്ച് പാദങ്ങള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

ഉപ്പിട്ട വെള്ളത്തില്‍
പാദങ്ങളിലെ മൃതകോശങ്ങള്‍ നീക്കാന്‍ അല്പം ഉപ്പു കൊണ്ട് സ്ക്രബ് ചെയ്യുക. പിന്നീട് ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകാം. ഉപ്പിട്ട വെള്ളത്തില്‍ കാല് ഇറക്കി വയ്ക്കുന്നതും ഗുണം ചെയ്യും.

പഞ്ചസാരത്തരികള്‍
പഞ്ചസാരത്തരികള്‍ ഉപയോഗിച്ചും കാല്പാദങ്ങള് സ്ക്രബ് ചെയ്യാം. ഇതിനു ശേഷം കഴുകിക്കളയാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് പാദങ്ങള്‍ സ്ക്രബ് ചെയ്യുന്നത് പാദങ്ങള്‍ക്ക് മൃദുത്വം നല്‍കും.



Click it and Unblock the Notifications
