Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നല്ല കുളിയ്ക്ക് ചില എണ്ണക്കൂട്ടുകള്‍
എണ്ണതേച്ചു കുളിയുടെ ഗുണം ചെറുതൊന്നുമല്ല. ശരീത്തിന് ആരോഗ്യവും കുളിര്‍മയും നല്‍കുന്നതിനൊപ്പം സൗന്ദര്യം സംരക്ഷിയ്ക്കാനു ഇത് നല്ലതാണ്.
കുളിയ്ക്കാന്‍ വിപണിയില്‍ പലതരം എണ്ണകള്‍ കിട്ടും. ഇവയ്ക്കു പലതിനും പല ഗുണങ്ങളാണുള്ളത്.
എന്നാല്‍ ചിലതരം എണ്ണക്കൂട്ടുകള്‍ എണ്ണതേച്ചു കുളിയുടെ പ്രയോജനം ഇരട്ടിയാക്കാന്‍ സഹായിക്കും. ഇത്തരം ചില എണ്ണക്കൂട്ടുകളെക്കുറിച്ചറിയൂ, ഇവ വീട്ടിലുണ്ടാക്കാന്‍ സാധിയ്ക്കുമെന്നതാണ് കൂടുതല്‍ ഗുണം.

പനിനീര്, ഒലീവ് ഓയില്‍
പനിനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തേയ്ക്കുകന്നത് നല്ലതാണ്. ഇവ രണ്ടും തുല്യഅളവിലെടുത്ത് നല്ലപോലെ കലര്‍ത്തി ദേഹത്തു തേക്കാം.

മുല്ലപ്പൂ
ദേഹത്ത് തേയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന എണ്ണയില്‍ അല്പം മുല്ലപ്പൂക്കള്‍ ചതച്ച് പിഴിഞ്ഞ് നീരൊഴിയ്ക്കുക. ഇത് ദേഹത്തു പുരട്ടാം. കുളിയ്ക്കുന്ന വെള്ളത്തിലും മുല്ലപ്പൂവിടാം.

റെഡ് വൈന്‍
സാധാരണ എണ്ണയില്‍ ഒന്നോ രണ്ടോ തുള്ളി റെഡ് വൈന്‍ ചേര്‍ക്കാം. ഇതും ദേഹത്തു പുരട്ടുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.

ചെണ്ടുമല്ലിപ്പൂക്കള്‍
ചെണ്ടുമല്ലിപ്പൂക്കള്‍ പിഴിഞ്ഞ നീര് ചന്ദനത്തൈലത്തില്‍ കലര്‍ത്തി ദേഹത്തു പുരട്ടാം. ഇതും നല്ല എണ്ണയുടെ ഗുണം നല്‍കും.

ബദാം ഓയില്‍,
ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ഒന്നു രണ്ടുതുള്ളി ചെറുനാരങ്ങാ നീര്, പനിനീര് എന്നിവ കലര്‍ത്തിയും ഉപയോഗിയ്ക്കാം.

ലാവെന്‍ഡര്‍ ഓയില്‍
10 തുള്ളി ലാവെന്‍ഡര്‍ ഓയില്‍, അഞ്ചു തുള്ളി ജാസ്മിന് ഒായില്‍ എന്നിവ കലര്‍ത്തി ദേഹത്തു പുരട്ടാം.

ബേബി ഓയില്‍, ബദാം ഓയില്‍
ബേബി ഓയില്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തി തേയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
