Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കൈകളിലെ സണ്‍ടാന്‍ നീക്കാം
വിവിധ കാരണങ്ങള്‍ കൊണ്ട് കൈകള്‍ക്ക് തവിട്ട് നിറം ഉണ്ടാകാം. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പണി, അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കേണ്ടി വരിക,മണ്ണും പൊടിയും നിറഞ്ഞ അന്തരീക്ഷത്തില്‍ കളിക്കുക, അന്തരീക്ഷ മലിനീകരണം, കൈകള്‍ പതിവായി വൃത്തിയാക്കാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ കൈകളുടെ നിറം മങ്ങാന്‍ കാരണമാകുന്നുണ്ട്. . ഇതിലൂടെ കൈകള്‍ക്ക് അവയുടെ സ്വാഭാവിക നിറവും ഭംഗിയും നഷ്ടമാകും.
ഇത്തരത്തില്‍ കൈകളില്‍ ഉണ്ടാകുന്ന തവിട്ട് നിറം പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയുമോ എന്നതാണ് ചോദ്യം ? അതെ എന്നതാണ് സന്തോഷ വാര്‍ത്ത. പല കാരണങ്ങള്‍ കൊണ്ട് കൈകകളില്‍ തവിട്ട് നിറം എളുപ്പത്തില്‍ വരാറുണ്ട്. അതേപോലെ തന്നെ വളരെ എളുപ്പം ഇതില്‍ നിന്നും രക്ഷ നേടാനുള്ള വഴികളാണ് താഴെ പറയുന്നത്.

ബേക്കിങ് സോഡ
ബേക്കിങ് സോഡവെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി നിറം മങ്ങിയ ഭാഗങ്ങളില്‍ തേക്കുക. ഫലം പെട്ടന്ന് ലഭിക്കുന്നുണ്ട് എന്ന് കണ്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യുക.

വിനാഗിരിയും വെള്ളവും
വിനാഗിരിയും വെള്ളവുംതുല്യ അളവില്‍ ഒരു പാത്രത്തില്‍ എടുക്കുക. കൈകള്‍ ഈ മിശ്രിതത്തില്‍ മുക്കി 5-10 മിനുട്ട് ഇരിക്കുക. അതിന് ശേഷം തണുത്ത വെള്ളത്തില്‍ കൈകഴുകുക. തൃപ്തികരമായ ഫലം ലഭിക്കുന്നത് വരെ എല്ലാ ദിവസും ഇത് ചെയ്യാവുന്നതാണ്.

തേനും നാരങ്ങ നീരും
തേനും നാരങ്ങ നീരുംചേര്ത്തിളക്കിയ മിശ്രിതം നിറം മങ്ങിയ ഭാഗത്ത് തേയക്കുക. 10-15 മിനുട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.കോട്ടണ്‍ ടൗവല്‍ ഉപയോഗിച്ച് കൈ തുടയ്ക്കാന്‍ മറക്കരുത്.

നാരങ്ങ നീര്, വെള്ളരിക്ക നീര്, റോസ് വാട്ടര്‍
നാരങ്ങ നീര്, വെള്ളരിക്ക നീര്, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം തവിട്ട് നിറമായ ഭാഗത്ത് തേയ്ക്കുക. 10-15 മിനുട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകി കളയുക. സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന പൊള്ളലുകളും നിറം മങ്ങലും നീക്കം ചെയ്യാന്‍ ഇത് വളരെ ഫലപ്രദമാണ്. നാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്കും റോസ് വാട്ടറിന്റെ തണുപ്പും ചേര്‍ന്ന് വരുമ്പോള്‍ കൈകളുടെ തവിട്ട നിറം വളരെ എളുപ്പത്തില്‍ പെട്ടന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. ഈ മിശ്രിതം തയ്യാറാക്കി ഒരാഴ്ചത്തേയ്ക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

നാരങ്ങ
പഞ്ഞിയോ തുണിയോ നാരങ്ങ നീരില്‍ മുക്കി തിവിട്ട് നിറമുള്ള ഭാഗത്ത് ഒന്നോ രണ്ടോ മിനുട്ട് നേരം തടവുക. 10-15 മിനുട്ടിന് ശേഷം നന്നായി ഉണങ്ങി കഴിഞ്ഞ്് തണുത്ത വെള്ളത്തില്‍ കൈകള്‍ കഴുകുക.

കടല മാവ്, തൈര് , നാരങ്ങ നീര്
കടല മാവ്, തൈര് , നാരങ്ങ നീര് എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. നന്നായി ഇളക്കിയതിന് ശേഷം ഈ മിശ്രിതം നിറം മങ്ങിയ കൈകളില്‍ പുരട്ടുക. പത്ത് മിനുട്ടിന് ശേഷം മിശ്രിതം നന്നായി ഉണങ്ങി കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക.

പച്ച പാലില്‍ മഞ്ഞള്‍ പൊടി, നാരങ്ങ
പച്ച പാലില്‍ മഞ്ഞള്‍ പൊടിയും നാരങ്ങ നീരം ചേര്‍ത്തിളക്കിയ മിശ്രിതം പുരട്ടി 10 മിനുട്ടന് ശേഷം തണുത്ത് വെള്ളത്തില്‍ കഴുകി കളയുക.

തേങ്ങാവെള്ളം
പതിവായി തേങ്ങാ വെള്ളത്തില്‍ കൈകള്‍ കഴുകി ഉണങ്ങാന്‍ അനുവദിക്കുക. പെട്ടന്ന് ഫലം കിട്ടുന്നതിന് ദിവസം രണ്ട് നേരം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

പപ്പായ
പപ്പായയുടെ കാമ്പും വളരെ നല്ലതാണ്. പപ്പായയുടെ കാമ്പ് ഉപയോഗിച്ച് നിറം മങ്ങിയ ഭാഗത്ത് പത്ത് മിനുട്ടിലേറെ തടവുക. 10-15 മിനുട്ട് നേരം ഇത് ഉണങ്ങാന്‍ അനുവദിക്കുക. ഉണങ്ങി തുടങ്ങിയെന്ന് തോന്നുമ്പോള്‍ തണുത്ത വെളളത്തില്‍ കഴുകുക.

കുമ്പളങ്ങയും മുള്‍ട്ടാണി മിട്ടിയും
കുമ്പളങ്ങയും മുള്‍ട്ടാണി മിട്ടിയുംചേര്ത്തിളക്കിയ മിശ്രിതം നിറം മങ്ങിയ ഭാഗത്ത് പുരട്ടുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.



Click it and Unblock the Notifications
