Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ശരീര ദുര്‍ഗന്ധമകറ്റാം
ശരിയായ മുന്‍കരുതലെടുത്തില്ലെങ്കില്‍ വ്യക്തിത്വത്തിന് കോട്ടം വരുത്താനിടയാകുന്നതാണ് ശരീര ദുര്‍ഗന്ധം. ചില അവസരങ്ങളില്‍ എത്രത്തോളം ഡിയോഡൊറന്റ് ഉപയോഗിച്ചാലും ശരീരദുര്‍ഗന്ധം മാറില്ല. അപ്പോള്‍ ഇത് സ്ഥിരമായി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ അന്വേഷിക്കും.
ആരംഭത്തില്‍ തന്നെ ഇത് തടയാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ഉള്ളി, വെളുത്തുള്ളി, ഉലുവ എന്നിവ അധികം കഴിക്കരുത്. ഇവ കഴിച്ചാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങളിലൂടെ പുറത്തേക്ക് സ്രവിക്കുകയും ദുര്‍ഗന്ധത്തിനിടയാക്കുകയും ചെയ്യും. കറികളിലും മറ്റും ഏറെ രുചികരമാണ് ഉള്ളി എങ്കിലും അവ കഴിക്കുന്നതിന് പരിധി വേണം.

2. പതിവായി കുളിക്കുക. വേനല്‍ക്കാലത്ത് രണ്ട് തവണ കുളിക്കുന്നത് നല്ലതാണ്. പല ശാരീരിക പ്രശ്നങ്ങളുമകറ്റാന്‍ ഇത് സഹായിക്കും.

3. ടാല്‍കം പൗഡര്‍ ഉപയോഗിക്കുക. ഏറെ ഫലം നല്കാന് സഹായിക്കുന്ന ഇവയെ വിലകുറച്ച് കാണേണ്ടതില്ല. നിങ്ങളെ ഫ്രഷാക്കുക മാത്രമല്ല ശരീരദുര്‍ഗന്ധം അകറ്റാന്‍ - പ്രത്യേകിച്ച് വേനല്‍ക്കാലത്ത്- ടാല്‍കം പൗഡര്‍ സഹായിക്കും.

4. ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കുന്ന ഡിയോഡൊറന്റ് ഉപയോഗിക്കുക. നിങ്ങള്‍ക്ക് ഫ്രഷായ ഗന്ധം നല്‍കുക മാത്രമല്ല വിയര്‍പ്പ് കുറയ്ക്കാനും ഇവ സഹായിക്കും. വേനല്‍ക്കാലത്താണ് കൂടുതല്‍ വിയര്‍പ്പും ശരീരദുര്‍ഗന്ധവും ഉണ്ടാവുന്നത്.




Click it and Unblock the Notifications

