Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷന്മാരുടെ പാദ സംരക്ഷണം
ശരീരത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും ദുരുപയോഗിക്കപ്പെടുന്നതുമായ ഒരു അവയവമാണ് പാദങ്ങള്‍ എന്ന് പറയാം. പ്രായം കൂടുമ്പോഴും പ്രവര്‍ത്തന സജ്ജമായിരിക്കാന്‍ സാധിക്കും വിധം അവ നിങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ദിവസേനയുള്ള ഓട്ടവും നടത്തവും പാദങ്ങളില്‍ ഏറെ ക്ഷതങ്ങളുണ്ടാക്കും. നിങ്ങളുടെ ജീവിതശൈലിയും, മറ്റ് പല കാര്യങ്ങളും പാദങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കും. ശരീരത്തിലെ മറ്റ് ഭാഗങ്ങള്‍ പരിരക്ഷിക്കുന്നത് പോലെ തന്നെ പാദങ്ങളും സംരക്ഷിക്കേണ്ടതാണ്.
പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങള്‍
കാലിലെ നഖങ്ങളുടെ കാര്യത്തില്‍ അത് എല്ലായ്പ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പുരുഷന്മാരുടെ കാര്യത്തില്‍ അവര്‍ കൂടുതല്‍ കായിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

1. വൃത്തി
പതിവായി ചെയ്യേണ്ടുന്ന ഒരു കാര്യമാണ് പാദങ്ങള്‍ വൃത്തിയാക്കല്‍. ദിവസവും കുളിക്കുമ്പോഴല്ലാതെ തന്നെ പാദങ്ങള്‍ കഴുകി വൃത്തിയാക്കണം. പാദങ്ങള്‍ ശ്രദ്ധയോടെ കഴുകുകയും വിരലുകള്‍ക്കിടയിലെ ഇടുങ്ങിയ ഭാഗങ്ങള്‍ വൃത്തിയാക്കുകയും ചെയ്യണം. അതുപോലെ നഖത്തിന്റെ അടിഭാഗത്തെ ചളിയും നീക്കി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

2. പാദസംരക്ഷണം
സ്ത്രീകളുടെ വിഷയമെന്ന് തോന്നാമെങ്കിലും പുരുഷന്മാരും പതിവായി പാദസംരക്ഷണത്തിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒരു സ്ക്രബ് ഉപയോഗിച്ച് പാദങ്ങള്‍ ഉരസി മൃതകോശങ്ങള്‍ നീക്കം ചെയ്യണം. നഖങ്ങള്‍ വെട്ടി നിര്‍ത്തണം. നഖങ്ങളുടെ അരികുകള്‍ മയപ്പെടുത്താനായി ക്യുട്ടിക്കിള്‍ ഓയില്‍ ഉപയോഗിക്കാം.

3. മോയ്സചറൈസര്‍
കുളിക്ക് ശേഷം പാദങ്ങള്‍ മോയ്ചറൈസ് ചെയ്യണം. ഇത് വഴി ഉണങ്ങിയ പാദങ്ങള്‍ക്ക് നനവ് വീണ്ടുകിട്ടും. മറ്റൊന്ന് കിടക്കാന്‍ പോകുന്നതിന് മുമ്പായി ഏതെങ്കിലും ലോഷനോ, പെട്രോളിയം ജെല്ലിയോ പാദങ്ങളില്‍ തേച്ച് ഒരു സോക്സും ധരിക്കുകയെന്നതാണ്.

4. ചെരുപ്പ്
ഷൂപോലെ പാദങ്ങള്‍ മൂടിനില്ക്കുന്ന ചെരുപ്പുകള്‍ ഉപയോഗിക്കുക. ഇത് പാദങ്ങളിലെ നനവ് നഷ്ടമാകുന്നത് തടയുകയും, ചൂടുള്ളതും മൃദുലവുമാക്കി നിലനിര്‍ത്തുകയും ചെയ്യും. വൃത്തിയുള്ള സോക്സും ഷൂസും ധരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലെങ്കില്‍ അണുബാധയ്ക്കും, ദുര്‍ഗന്ധത്തിനും കാരണമാകും.

5. മസാജ്
നിങ്ങളുടെ ഭാരമടക്കം വഹിക്കുന്നതാണ് പാദങ്ങള്‍. അതിനാല്‍ തന്നെ പാദങ്ങള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. പാദത്തില്‍ അവസാനിക്കുന്ന നിരവധി ഞരമ്പുകള്‍ ശരീരത്തിലുണ്ട്. അതിനാല്‍ പാദങ്ങളില്‍ മസാജ് ചെയ്യുന്നത് ഏറെ സുഖം നല്‍കും.



Click it and Unblock the Notifications
