Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
നഖവളര്ച്ചയ്ക്കു സഹായിക്കും ഭക്ഷണങ്ങള്
സ്ത്രീകളുടെ സൗന്ദര്യത്തിന് നഖസൗന്ദര്യത്തിനും പ്രധാന പങ്കുണ്ട്. നീട്ടി വളര്ത്തി നെയില് പോളിഷിട്ട നഖം ഒരു നിമിഷം ആരുടേയും ശ്രദ്ധയാകര്ഷിയ്ക്കും.
നഖങ്ങളുടെ ഉറപ്പുകുറവും ഇവ പെട്ടെന്നു പൊട്ടിപ്പോകുന്നതുമാണ് പലരുടേയും പ്രശ്നം, പലപ്പോഴും ആവശ്യമുള്ള പോഷകങ്ങളുടെ കുറവാണ് നഖം പൊട്ടിപ്പോകുന്നതിന് പ്രധാന കാരണമാകുന്നത്.

നഖം പൊട്ടിപ്പോകുന്നതു തടയാനും നഖങ്ങളുടെ ആരോഗ്യത്തിനും വളര്ച്ചയ്ക്കും സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇവയേതൊക്കെയെന്നറിയൂ,

സാല്മണ്
നഖങ്ങളുടെ വളര്ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് സാല്മണ്. കോര, കാല എന്നിവയാണ് ഇവയുടെ മലയാളം പേര്. ആഴ്ചയില് രണ്ടു തവണയെങ്കിലും ഇത് കഴിയ്ക്കുന്നത് നിങ്ങളുടെ നഖത്തിന് കൂടുതല് ബലം നല്കും.

ഇലക്കറികള്
പച്ച നിറത്തിലുള്ള പച്ചക്കറികളും ഇലക്കറികളുമെല്ലാം നഖങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇവയില് വൈറ്റമിന് എ, ബി, സി എന്നിവയാണ് നഖങ്ങളുടെ ആരോഗ്യത്തിനു സഹായിക്കുന്നത്. നഖത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് നല്ലതാണ്.

ബീന്സ്
നഖങ്ങളുടെ ആരോഗ്യത്തിനു ചേര്ന്ന മറ്റൊരു ഭക്ഷണമാണ് ബീന്സ്. ഇവയില് ബയോട്ടിന്, അയേണ്, പ്രോട്ടീന് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടി, നഖ വളര്ച്ചയ്ക്ക് ബയോട്ടിന് വളരെ പ്രധാനമാണ്. മുട്ട, പാല് എന്നിവയില് ബയോട്ടിന് ധാരാളം അടങ്ങിയിട്ടുണ്ട്.

തവിടു കളയാത്ത ധാന്യങ്ങള്
ചര്മത്തെയും മുടിയേയും നഖത്തേയുമെല്ലാം നശിപ്പിയ്ക്കുന്ന ഒന്നാണ് ശരീരത്തില് രൂപപ്പെടുന്ന ഫ്രീ റാഡിക്കല്സ്. ഫ്രീ റാഡിക്കല്സിനെ ചെറുത്തു നില്ക്കാന് തവിടു കളയാത്ത ധാന്യങ്ങള് നല്ലതാണ്. ഓട്സ്, ബ്രൗണ് റൈസ്, റാഗി, ബാര്ലി എന്നിവയെല്ലാം നല്ലതാണ്.

വെള്ളം
വെള്ളം കുടിയ്ക്കേണ്ടത് നഖങ്ങളുടേയും ചര്മത്തിന്റേയും മുടിയുടേയുമെല്ലാം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് പോഷകങ്ങള് ആഗിരണം ചെയ്യാന് ശരീരത്തെ സഹായിക്കും.

ബദാം
ബദാം നഖങ്ങളുടെ വളര്ച്ചയ്ക്ക പ്രധാനപ്പെട്ട മറ്റൊരു ഭക്ഷ്യവസ്തുവാണ്. ഇതില് പ്രോട്ടീന്, മഗ്നീഷ്യം എന്നിവയുണ്ട്. നഖങ്ങളുടെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ പ്രധാനമാണ്.



Click it and Unblock the Notifications

