Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെവി വൃത്തിയാക്കാം
ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് ചെവി. ചെവികൾ വൃത്തിയാക്കൽ ഇടവിട്ട് ചെയ്യേണ്ടത് ആവശ്യമാണ്. മികച്ച സംരക്ഷിത പാളികൾ ഇല്ലാത്ത ഒരു അവയവം കൂടിയാണിത്. ചെറിയ ചെറിയ അഴുക്കുകൾ ചെവിക്കകത്തേക്ക് പോകാനും അടിഞ്ഞുകൂടാനുമുള്ള സാഹചര്യമാണുള്ളത്. ഇത് അടിഞ്ഞുകൂടി മെഴുക് രൂപത്തിലാവുകയും ചെവിയുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ പൊടിയും അഴുക്കും അടഞ്ഞുകൂടുന്നത് വൃത്തിയാക്കേണ്ടത് ആവശ്യവുമാണ്. അഴുക്കുകൾ അടഞ്ഞുകൂടിയാൽ ബാക്ടീരിയബാധയും ഉണ്ടാവാൻ സാധ്യതകളുണ്ട്. ചെവി വൃത്തിയാക്കാൻ സാധാരണയായി പ്രയോഗിക്കാവുന്ന മാര്ഗ്ഗതങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1.മെഴുക് അലിയിക്കൽ -വീട്ടിൽ നിര്മ്മി ക്കാവുന്ന പല വസ്തുക്കളുമുപയോഗിച്ച് അടഞ്ഞുകൂടുന്ന മെഴുകിനെ മൃദുലവും അലിയിക്കുന്നതുമാക്കാം. ഇത്തരം വാക്സ് സോൾവെൻറുകളിൽ ഉപയോഗിക്കുന്നത് ഹൈഡ്രജൻ പെറോക്സൈഡും, ഗ്ലിസറിനും, മിനറൽ ഓയിലുമാണ്. ഒന്നോ രണ്ടോ ടീസ്പൂൺ ഈ വസ്തുക്കളുടെ മിശ്രിതം എടുത്തിട്ട് രണ്ടോ മൂന്നോ തുള്ള ചെവിയിൽ ഒഴിക്കുക. ഇത് ചെവിയിൽ കുറേ നേരം തങ്ങാനനുവദിച്ച ശേഷം പിന്നീട് ബഡ്സ് ഉപയോഗിച്ച് ചെളി നീക്കം ചെയ്യാം.
2.ചൂടെണ്ണ ചികിൽസ -വെളിച്ചെണ്ണ ഉപയോഗിച്ചും ചെവിയിലെ അഴുക്ക് നീക്കം ചെയ്യാം. ഒരു കിണ്ണത്തിൽ കുറച്ച് വെളിച്ചെണ്ണ എടുക്കുക. ചെറുതായി ചൂടാക്കുക. മൂന്നോ നാലോ തുള്ളിവീതം ഓരോ ചെവിയിലും ഒഴിക്കുക.ചൂടായ എണ്ണ മെഴുകിനെ പൊടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ എളുപ്പത്തിൽ ആക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം എതിര്ദികശയിലേക്ക് തല ചെരിക്കുന്നത് വെളിച്ചെണ്ണ എല്ലാ ഭാഗത്തേക്കും എത്തുന്നതിന് ഉപകരിക്കും. രാത്രി ഉറങ്ങുമ്പോൾ ഈ സ്ഥിയിൽ തുടരുക. രാവിലെ എഴുന്നേറ്റ് വൃത്തിയാക്കി പിന്നീട് വെള്ളം ഉപയോഗിച്ച് വെളിച്ചെണ്ണ നീക്കം ചെയ്യുക.
3.ഇയർ ബഡ്സ്- മൃദുലമായ ഇയർ ബഡ്സ് ഉപയോഗിച്ച് ചെവി എന്നും വൃത്തിയാക്കുന്നത് നല്ലതാണ്. ഇങ്ങനെ വൃത്തിയാക്കുമ്പോൾ പരമാവധി മൃദുലമായ ബഡ്സ് ഉപയോഗിക്കാൻ ശൃദ്ധിക്കുക. പരുത്തതോ കൂര്ത്ത തോ ആയ വസ്തുക്കൾ ഉപയോഗിച്ചാൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേൽക്കും. മെഡിക്കൽ സ്റ്റോറുകളിൽ ഗുണനിലവാരമുള്ളവ വാങ്ങാൻ ലഭിക്കും.
4.ഔഷധക്കൂട്ട് –ചെവികൾ വൃത്തിയാക്കാൻ മെഴുക് അലിയിക്കുന്ന ഔഷധക്കൂട്ടുകൾ ലഭിക്കും. ഇത് മെഡിക്കൽ സ്റ്റോറുകളിൽ വാങ്ങാൻ ലഭിക്കും. ഇത്തരം ലായനികൾ ഉപയോഗിക്കുന്നതിന് പ്രത്യേക നിര്ദ്ദേ ശങ്ങളുണ്ടാവും. തുള്ളികളായേ ഇത് ഉപയോഗിക്കാവൂ. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് പ്രയോഗിക്കണം. ചെവി വൃത്തിയാക്കുന്നതിന് ഏറ്റവും എളുപ്പമുള്ള മാര്ഗ്ഗംമാണിത്. ചെവിയിൽ അധികം രാസാധിഷ്ടിതമായ ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെവി ഏറ്റവും മൃദുലമായ അവയവമാണെന്ന കാര്യം ഓര്ക്കുകക.
5.ഡോക്ടർ.- വൃത്തിയാക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചതിന് ശേഷവും ചെവിക്ക് തടസ്സം അനുഭവപ്പെടുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക. ചെവിവേദനയും മെഴുക് അടഞ്ഞുകൂടലുമാണ് ചെവിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസുഖങ്ങളുടെ ലക്ഷണങ്ങൾ. ഇടവിട്ടും നീണ്ടുനിൽക്കുന്നതുമായ ചെവിവേദനയുണ്ടാകുന്നുവെങ്കിൽ അത്തരം ലക്ഷണങ്ങൾ ഗൗരവപരമായി കാണണം. നിങ്ങളുടെ ചെവിയിലെ അഴുക്കുകൾ നീക്കം ചെയ്യാൻ അവര്ക്ക്ണ കഴിയും. ചെവിയിലെ അഴുക്കുകൾ എളുപ്പം നീങ്ങുന്നതല്ല. അതിന് സ്ഥിരമായ അറ്റകുറ്റപ്പണി വേണ്ടിവരും. മറ്റ് അവയവങ്ങളെപ്പോലെതന്നെ അതീവസൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട അവയവമാണ് ചെവികൾ.



Click it and Unblock the Notifications
