Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മഴക്കാല പാദസംരക്ഷണം
അങ്ങനെ മഴ എത്തി. ഇനി ചെളിക്കുളമായ റോഡുകളിലൂടെയാവും നമ്മില്‍ പലരുടെയും യാത്ര! ഇത് പലപ്പോഴും പാദങ്ങളെ ദോഷകരമായി ബാധിക്കുകയും പൂപ്പല്‍ബാധ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
അതുകൊണ്ട് മഴക്കാലത്ത് പാദസംരക്ഷണത്തില്‍ അതീവശ്രദ്ധ ചെലുത്തിയേ മതിയാകൂ. ഈ മഴക്കാലത്ത് പാദങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.

പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
പാദങ്ങളില്‍ പൂപ്പല്‍ബാധ ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പുറത്ത് പോയി വീട്ടിലെത്തിയാലുടന്‍ സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ നന്നായി കഴുകുക. അതിനുശേഷം തുടച്ച് ജലാംശം പൂര്‍ണ്ണമായും മാറ്റുക, പ്രത്യേകിച്ച് വിരലുകള്‍ക്കിടയില്‍. അതിനുശേഷം ക്രീമുകളോ മറ്റോ പുരട്ടി പാദങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുക.

നഖം വെട്ടുക
നഖങ്ങള്‍ക്കിടയില്‍ അഴുക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ മഴക്കാലത്ത് നഖങ്ങള്‍ വെട്ടിവൃത്തിയാക്കുക. പതിവായി നഖം വെട്ടുന്നത് പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഒരു പരിധി വരെ നിങ്ങളെ സഹായിക്കും.

ശരിയായ പാദരക്ഷകള്‍ ധരിക്കുക
മഴക്കാലത്ത് കഴിവതും ക്യാന്‍വാസ് ഷൂകളും ഹൈ ഹീല്‍ഡ് ചെരുപ്പുകളും ഒഴിവാക്കുക. ചില സമയങ്ങളില്‍ നനഞ്ഞ ചെരുപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായി തീര്‍ന്നേക്കാം. ഷൂകള്‍ പോലുള്ള പാദരക്ഷകള്‍ നനഞ്ഞ ശേഷവും ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് വെള്ളം പിടിക്കാത്ത വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഫ്ളിപ് ഫ്ളോപ്പുകളോ അതു പോലുള്ള തുറന്ന ചെരുപ്പുകളോ മഴക്കാലത്ത് ഉപയോഗിക്കുക.

വൃത്തിയുള്ള പാദരക്ഷകള്‍
പാദങ്ങള്‍ പോലെ തന്നെ പാദരക്ഷകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഫ്ളിപ് ഫ്ളോപ്പുകളും ഷൂകളും രാത്രിയില്‍ കഴുകി ഉണക്കുക. പാദരക്ഷകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഇതുവഴി അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കുറയും.

പെഡിക്യുര്‍ ചെയ്യുക
മാസംതോറും ചെയ്യാറുള്ള പെഡിക്യുര്‍ മഴക്കാലത്ത് ഒരു കാരണവശാലും ഒഴിവാക്കരുത്. മഴക്കാലത്ത് പാദങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, ആ സമയത്ത് അവയ്ക്ക് സാന്ത്വനം നല്‍കേണ്ടത് അത്യാവശ്യമാണ്. വൃത്തിയുള്ളതും അണുവിമുക്തമായതുമായ ഉപകരണങ്ങള്‍ തന്നെയാണ് പെഡിക്യുര്‍ ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.



Click it and Unblock the Notifications
