Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വധുവായി ഒരുങ്ങുമ്പോള്‍...
വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രധാന ചടങ്ങാണെന്നു പറയാം. ഈ ദിവസം എല്ലാവരുടേയും ശ്രദ്ധ വധുവിലായിരിയ്ക്കും, ഇവളുടെ സൗന്ദര്യത്തെ കുറിച്ചുള്ള വര്ണനയായിരിയ്ക്കും.
സൗന്ദര്യം തുളുമ്പുന്ന വധുവായി അണിഞ്ഞൊരുങ്ങണമെങ്കില്‍ മേയ്ക്കപ്പ് മാത്രം പോരാ, ദിവസങ്ങള്‍ക്കു മുന്‍പേയുള്ള ചര്‍മസംരക്ഷണവും പ്രധാനം തന്നെയാണ്.
സൗന്ദര്യം നിറഞ്ഞ വധുവായി മാറണമെങ്കിലുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചറിയൂ,

സ്ക്രബര്‍
മുഖവും ദേഹവുമെല്ലാം മൃദുവാക്കാന്‍ സ്ക്രബര്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. ഇതിനു ശേഷം നല്ല മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കുക

ഫേഷ്യല്‍
നല്ലൊരു ഫേഷ്യല്‍ വളരെ പ്രധാനം. ചര്‍മത്തിനു ചേര്‍ന്ന ഫേഷ്യല്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

ബോഡി പായ്ക്ക്
ദേഹത്ത് നല്ല ബോഡി പായ്ക്കിടണം. ഇത് ശരീരസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.

സണ്‍സ്ക്രീന്‍
ചര്‍മത്തിലെ കരുവാളിപ്പ് വധുവിന്റെ സൗന്ദര്യം കെടുത്തും. കഴിവതും വെയിലത്തു പോകാതിരിയ്ക്കുക. നല്ല സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കുക.

മാനിക്യുര്‍, പെഡിക്യുര്‍
കൈകാല്‍ ഭംഗിയ്ക്ക് നല്ല മാനിക്യുര്‍, പെഡിക്യുര്‍ എന്നിവ ചെയ്യുക. കയ്യിലും കാലിലും മോയിസ്ചറൈസര്‍ പുരട്ടുക.

മുടി
മുടി സംരക്ഷണവും വളരെ പ്രധാനം. തൈര്, മുട്ട തുടങ്ങിയ സ്വാഭാവിക കണ്ടീഷണറുകള്‍ ഉപയോഗിയ്ക്കാം. ഇവ മുടിയ്ക്കു തിളക്കവും ഭംഗിയും നല്‍കും. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിയ്ക്കുക. ഹെര്‍ബല്‍ ഷാംപൂവായിരിയ്ക്കും കൂടുതല്‍ നല്ലത്.



Click it and Unblock the Notifications
