Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം
സൗന്ദര്യ സംരക്ഷണത്തിന് ബേക്കിംഗ് സോഡ !
സ്ത്രീകള്‍ ഓരോ വര്‍ഷവും ഏറെ പണം സൗന്ദര്യത്തിനായി ചെലവഴിക്കുന്നുണ്ട്. വിലയേറിയ ഇത്തരം ഉത്പന്നങ്ങള്‍ ഒഴിവാക്കി തുച്ഛമായ മുതല്‍ മുടക്കില്‍ തന്നെ സൗന്ദര്യം സംരക്ഷിക്കാനാവും.

സാധാരണമായി ലഭ്യമായ ബേക്കിംഗ് സോഡ ഉപയോഗിച്ച് തലമുടി, ചര്‍മ്മം, നഖം എന്നിവയെല്ലാം ആകര്‍ഷകമാക്കി നിര്‍ത്താം.

1. തലമുടി - മരുന്ന് ഷോപ്പുകളിലും സ്റ്റോറുകളിലും വിലയേറിയ ഷാംപൂകളും, സീറവും, ഡ്രൈ ഷാംപൂ ഫോര്‍മുലകളും ക്ലോറിന്‍ മൂലമുള്ള തകരാറുകള്‍, മുടിക്ക് കട്ടി അനുഭവപ്പെടല്‍, എണ്ണമയമുള്ള മുടി എന്നിവയ്ക്ക് പരാഹാരത്തിനായി ലഭ്യമാണ്. ഈ മൂന്ന് പ്രശ്നവും പരിഹരിക്കാന്‍ വിലകുറഞ്ഞ ഒരു പായ്ക്കറ്റ് ബേക്കിംഗ് സോഡ മതി. ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ നിങ്ങളുടെ ഷാംപൂവില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ തലമുടിയില്‍ അടിഞ്ഞ് കൂടുന്ന അഴുക്ക് നീക്കാം. അര സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്ത് മുടി കഴുകിയാല്‍ ക്ലോറിന്‍ മൂലം തലമുടിയുടെ നിറം മാറുന്ന പ്രശ്നം പരിഹരിക്കാം. അല്പം ബേക്കിംഗ് സോഡ തലയോട്ടിയില്‍ വിതറി ബ്രഷ് ചെയ്താല്‍ ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നതിന് പകരമാകും. ബേക്കിംഗ് സോഡ മികച്ച ഒരു ക്ലീനിങ്ങ് ഏജന്റാണ്. എണ്ണമയം, നിറം മാറ്റം, ഹെയര്‍ സ്പ്രേ, കണ്ടീഷണറുകള്‍, മറ്റുത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് വഴിയുള്ള കട്ടികൂടല്‍ ഇതുവഴി തടയാനാവും.

2. പല്ലുകളുടെ വെള്ളനിറം - ക്ലിനിക്കല്‍ ഡെന്റിസ്ട്രി ജേര്‍ണലിലെ പല പഠനങ്ങളും അനുസരിച്ച് ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലില്‍ രൂപ്പെടുന്ന ശല്ക്കങ്ങള് മാറ്റുന്നതിന് മാത്രമല്ല മറ്റുത്പന്നങ്ങളേക്കാള് പല്ലിന് വെണ്മ നല്‍കാനും സഹായിക്കും. ഇതുപയോഗിച്ച് വീട്ടില്‍ തന്നെ ഒരു വൈറ്റ്നര് നിര്‍മ്മിക്കാം. പ്ലല്ലില് നിന്ന് കാപ്പി, വൈന്‍ എന്നിവയുടെ കറയകറ്റാന്‍ ബേക്കിംഗ് സോഡയും സ്ട്രോബെറിയും ചേര്‍ത്ത് പല്ല് തേക്കുന്നത് പല ദന്തചികിത്സകരും ശുപാര്‍ശ ചെയ്യുന്നതാണ്. സ്ട്രോബെറിയിലെ മെറ്റാലിക് ആസിഡ് കറകളെ നീക്കാന്‍ സഹായിക്കുന്നതാണ്. ഒരു സ്ട്രോബെറി അരച്ച് അതില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഏതാനും മിനുട്ട് ഇതുപയോഗിച്ച് പല്ല് തേച്ച് കഴുകിയ ശേഷം വീണ്ടും പേസ്റ്റ് ഉപയോഗിച്ച് തേക്കുക. മുന്നറിയിപ്പായി എടുക്കേണ്ടുന്ന കാര്യം, ഒരു മാസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ ഇത് ചെയ്യരുത് എന്നതാണ്. മാലിക് ആസിഡ് അമിതമായി ചെല്ലുന്നത് പല്ലിന്റെ ഇനാമലിന് ക്ഷയമുണ്ടാക്കും.

3. സൂര്യപ്രകാശമേറ്റുള്ള തകരാറുകള്‍ തടയാം - കറ്റാര്‍വാഴ സൂര്യപ്രകാശമേറ്റുള്ള തകരാര്‍ പരിഹരിക്കാനായി ഉപയോഗിക്കുമ്പോള്‍ ആശ്വാസത്തിനായി ബേക്കിംഗ് സോഡയും ഉപയോഗിക്കാം. വുമണ്സ്ഡേ.കോമിലെ ഒരു ലേഖനത്തില്‍ ചര്‍മ്മരോഗ വിദഗ്ദനും ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറുമായ ഹാഡ്ലി സി. കിങ്ങ്, എം.ഡി നിര്‍ദ്ദേശിക്കുന്നതനുസരിച്ച് സൂര്യപ്രകാശമേറ്റുള്ള പ്രശ്നം പരിഹരിക്കാന്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്ത് തുണി ഉപയോഗിച്ചോ, കോട്ടണ്‍ ബോള്‍ ഉപയോഗിച്ചോ മുക്കി ചര്‍മ്മത്തില്‍ വെയ്ക്കണം. കീടങ്ങള്‍ കടിക്കുക, തേനീച്ച കുത്തുക, വിഷം മൂലമുള്ള വ്രണങ്ങള്‍ എന്നിവ ഭേദമാക്കാന്‍ വെള്ളവും ബേക്കിംഗ് സോഡയും പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നത് ഫലപ്രദമാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി അഭിപ്രായപ്പെടുന്നു. ബേക്കിംഗ് സോഡയുടെ ആല്‍ക്കലൈന്‍ സ്വഭാവം അസ്വസ്ഥതകള്‍ കുറയ്ക്കുകയും, ചര്‍മ്മത്തിന്റെ പിഎച്ച് വീണ്ടെടുക്കുകയും, പൊള്ളല്‍, ചൊറിച്ചില്‍ എന്നിവ ഭേദമാക്കുകയും ചെയ്യുന്നു.

4. ആഭരണങ്ങള്‍ക്ക് തിളക്കം - നിങ്ങളുടെ ആഭരണങ്ങള്‍ നിറം മങ്ങി ശോഭയില്ലാത്ത അവസ്ഥയിലാണോ? അല്പം ബേക്കിംഗ് സോഡയും, തിളച്ച വെള്ളവും, ഒരു അലുമിനിയം ഫോയിലുമുണ്ടെങ്കില് ആഭരണങ്ങള്‍ക്ക് തിളക്കം നല്‍കാം. ഒരു ചെറിയ പാത്രത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് അതില്‍ ആഭരണമിടുക. ഒരു സ്പൂണ്‍ ബേക്കിംഗ് സോഡയും, അലുമിനിയം ഫോയിലിന്റെ ഒരു കഷ്ണവും ഇതിലേക്കിടുക. വെള്ളവും, ബേക്കിംഗ് സോഡയും ചേര്‍ന്ന് ക്ലാവ് നീക്കം ചെയ്യുകയും, അത് അലുമിനിയം ഫോയിലിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യും. ആഭരണങ്ങള്‍ ചലിപ്പിക്കുകയും, അവ അലുമിനിയും ഫോയിലില്‍ സ്പര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഇതിന് ശേഷം ഇവ കഴുകി, മൃദുവായ തുണികൊണ്ട് തുടയ്ക്കുക. രത്നക്കല്ലുകള്‍, മുത്തുകള്‍ പോലെ വേഗത്തില്‍ കേടുവരുന്നവ ഉള്ള ആഭരണങ്ങള്‍ ഇത്തരത്തില്‍ കഴുകരുത്. ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയാണ് ഈ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്.

5. സുഗന്ധം - ഡിയോഡൊറന്റായും ബേക്കിംഗ് സോഡ ഉപയോഗിക്കാം. അസ്പം ബേക്കിംഗ് സോഡ വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇവ ഒട്ടിപ്പിടിക്കുന്നില്ല എന്നുവരുകയാണങ്കില് അല്പം കോണ്‍ സ്റ്റാര്‍ച്ച് ആദ്യം ഉപയോഗിക്കുക. എന്നാല്‍ നിങ്ങളുടെ പതിവ് ഡിയോഡൊറന്റ് ഉപേക്ഷിക്കാന്‍ മടിയാണെങ്കില്‍ അല്പം ബേക്കിംഗ് സോഡ ഷൂവില്‍ വിതറി ദുര്‍ഗന്ധമകറ്റാന്‍ ചെലവ് കുറഞ്ഞ മാര്‍ഗ്ഗം സ്വീകരിക്കാം.

6. നഖം വൃത്തിയാക്കാം - മഞ്ഞ നിറമുള്ള, അഴുക്ക് പിടിച്ച നഖം പ്രായക്കൂടുതല്‍ തോന്നിപ്പിക്കും. ഹൈഡ്രജന്‍ പെറോക്സൈഡും, ബേക്കിംഗ് സോഡയും തുല്യമായെടുത്ത് ഒരു നെയില്‍ സ്ക്രബ് ബ്രഷ് ഉപയോഗിച്ച് നഖത്തിന് മുകളിലും താഴെയും ഇത് തേക്കുക. ഏതാനും മിനുട്ടുകള്‍ക്ക് ശേഷം കഴുകി വൃത്തിയാക്കുക. നഖത്തിന് സ്ഥിരമായി മഞ്ഞ നിറം കാണുന്നത് ഫംഗസ് ബാധ മൂലമാകാം. അത്തരം സാഹചര്യത്തില്‍ ഒരു ഡോക്ടറെ കാണുക.

7. ചര്‍മ്മം ഉരിക്കുക - ബേക്കിംഗ് സോഡ ഒരു മികച്ച എക്സ്ഫോലിയേറ്ററാണ്. മൂന്ന് ഭാഗം ബേക്കിംഗ് സോഡയില്‍ ഒരു ഭാഗം വെള്ളം ചേര്‍ത്ത് മുട്ട്, പാദം, കൈകകള്‍ പേലുള്ള ഭാഗങ്ങളിലെ കട്ടിയുള്ള ചര്‍മ്മത്തില്‍ തേക്കുക. എന്നാല്‍ വിണ്ടുകീറയ, മുറിവുള്ള ചര്‍മ്മത്തില്‍ ഇത് തേക്കരുത്.



Click it and Unblock the Notifications












