Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
വീട്ടില്‍ തയ്യാറാക്കാം ബോഡി സ്ക്രബുകള്‍!!
ചളിയും, മൃതകോശങ്ങളും, എണ്ണയും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉപകരിക്കുന്നവയാണ് സ്ക്രബുകള്‍. മാത്രമല്ല ഇവ ചര്‍മ്മത്തിലെ ജലാംശവും, തിളക്കവും നിലനിര്‍ത്തുകയും ചെയ്യും. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ഇന്ന് വന്‍ വിപണിയാണുള്ളത്. എന്നാല്‍ ഇവയ്ക്ക് പിന്നാലെ പോകാതെ സ്വന്തം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന അനേകം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുണ്ട്.
സ്ക്രബുകള്‍ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ച നിലവാരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കവും, ആരോഗ്യവും നല്കുന്ന സ്ക്രബുകള്‍ എങ്ങനെ സ്വയം തയ്യാറാക്കാമെന്നാണ് ഇവിടെ പറയുന്നത്.

കാപ്പി
രാവിലെ ഉന്മേഷത്തിനായി കഴിക്കുന്ന ഒരു പാനീയം എന്നതില്‍ കവിഞ്ഞ് പല ഗുണങ്ങളും കാപ്പിക്കുണ്ട്. കഫീന്‍ സമൃദ്ധമായി അടങ്ങിയ കാപ്പി മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തമമാണ്. മൃതകോശങ്ങളെ നീക്കം ചെയ്ത് ആഴത്തില്‍ മോയ്സ്ചറൈസ് ചെയ്യാന്‍ കാപ്പി സഹായിക്കും.
ആവശ്യമുള്ളവ - അര കപ്പ് കാപ്പി, അര കപ്പ് പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ്.
തയ്യാറാക്കുന്ന വിധം - കാപ്പി, പഞ്ചസാര, ഉപ്പ് എന്നിവയ്ക്കൊപ്പം മറ്റ് ചേരുവകളും ചേര്‍ത്ത് ഇത് ഉപയോഗിക്കാം.

നാരങ്ങ, പഞ്ചസാര സ്ക്രബ്
ചര്‍മ്മത്തെ എത്രത്തോളം സംരക്ഷിക്കാന്‍ ശ്രമിച്ചാലും ശക്തമായ സൂര്യപ്രകാശവും, അള്‍ട്രാ വയലറ്റ് രശ്മികളും ചര്‍മ്മത്തിന്റെ ശോഭ കെടുത്തും. സണ്‍സ്ക്രീന്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാനാവുമെങ്കിലും സംഭവിച്ച നിറഭേദം മാറ്റില്ല. നാരങ്ങയ്ക്ക് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ മികച്ച കഴിവുണ്ട്. ഇതോടൊപ്പം പഞ്ചസാര കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം ലഭിക്കും. തിളക്കവും ശോഭയുമുള്ള ചര്‍മ്മത്തിന് ഉത്തമമാണ് നാരങ്ങയും, പഞ്ചസാരയും ചേര്‍ന്ന സ്ക്രബ്. നിറം മാറ്റവും പാടുകളും മാറ്റാന്‍ ഫലപ്രദമാണ്.
ആവശ്യമായ ചേരുവകള്‍ - അഞ്ച് കപ്പ് തരിയാക്കിയ പഞ്ചസാര, രണ്ട് കപ്പ് ഒലിവ് ഓയില്‍, രണ്ട് നാരങ്ങ, മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍.
തയ്യാറാക്കുന്ന വിധം - ഒലിവ് ഓയിലും തരിയാക്കിയ പഞ്ചസാരയും തമ്മില്‍ കലര്‍ത്തുക. ഇതിലേക്ക് തേനും ചേര്‍ക്കുക. മറ്റ് ചേരുവകളും ഇതില്‍ ചേര്‍ത്ത് കുളിക്ക് ശേഷം നിറഭേദമുള്ളയിടങ്ങളില് തേക്കുക. ഇത് സാവധാനം വേണം ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കേണ്ടത്. അമര്‍ത്തി തേച്ചാല്‍ കൂടുതല്‍ കോശങ്ങള്‍ നീക്കം ചെയ്യപ്പെടും. തേന്‍ ഉപയോഗിക്കുന്നത് മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇത് വഴി ചര്‍മ്മം വരളുന്നത് തടയാം.

മാതളനാരകം
പുതിന, മാതളനാരകം സ്ക്രബ് - ഉന്മേഷം നല്കാന് സഹായിക്കുന്നതാണ് പുതിനയും, മാതളനാരങ്ങയുമുപയോഗിച്ചുള്ള സ്ക്രബ്. മൃതകോശങ്ങളെ നീക്കുന്നതിനൊപ്പം ആസ്വാദ്യകരമായ ഗന്ധവും ഇതില്‍ നിന്ന് ലഭിക്കും.
ആവശ്യമായ ചേരുവകള്‍ - രണ്ട് കപ്പ് തരിയാക്കിയ പഞ്ചസാര, കാല് കപ്പ് വെളിച്ചെണ്ണ, പുതിനയെണ്ണ, ചുവപ്പ് നിറത്തിനായി മാതളനാരങ്ങയുടെ നീര് (മാതളനാരങ്ങ അലര്‍ജിയുള്ളവര്‍ക്ക് റാസ്പബെറി ഉപയോഗിക്കാം)
തയ്യാറാക്കുന്ന വിധം - പഞ്ചസാരയുടെ മേല്‍ വെളിച്ചെണ്ണ ഒഴിക്കുക. ഏതാനും തുള്ളി പുതിനയെണ്ണ ഇതില്‍ ചേര്‍ക്കുക. ഇത് ഉന്മേഷകരമായ ഗന്ധം നല്‍കും. നിറത്തിനായി മാതളനാരങ്ങ അല്ലെങ്കില്‍ റാസ്പബെറി നീര് ചേര്‍ക്കുക. ചര്‍മ്മത്തിന് അനുയോജ്യമാകണമെന്നതിനാല് കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കരുത്.

വാനില പഞ്ചസാര സ്ക്രബ്
സ്ക്രബുകളുടെ രൂക്ഷഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്ക് അനുയോജ്യമാണ് വാനില സ്ക്രബ്ബ്.
ആവശ്യമായ ചേരുവകള്‍ - രണ്ടര കപ്പ് പഞ്ചസാര, മുക്കാല്‍ കപ്പ് തരിയാക്കിയ പഞ്ചസാര, 4-5 ടേബിള്‍ സ്പൂണ്‍ വാനില എണ്ണ, കാല്‍കപ്പ് ബദാം ഓയില്‍.
തയ്യാറാക്കുന്ന വിധം - പഞ്ചസാരയും, തരിയാക്കിയ പഞ്ചസാരയും കൂട്ടികലര്‍ത്തുക. ഇതിലേക്ക് വാനില സത്തും, ബദാം ഓയിലും ചേര്‍ക്കുക. മറ്റ് ചേരുവകളും ചേര്‍ത്ത് സ്ക്രബ് തയ്യാറാക്കുക.

വാനില തേങ്ങ സ്ക്രബ്
തേങ്ങയുടെയും വാനിലയുടെയും ഗുണങ്ങളുള്ള സ്ക്രബാണിത്. ശൈത്യകാലത്ത് അനുയോജ്യമായ ഇത് നിയന്ത്രിതമായ രീതിയില്‍ മാത്രമേ കോശങ്ങള്‍ നീക്കം ചെയ്യുകയുള്ളൂ എന്നതിനാല്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തും.
ആവശ്യമായ ചേരുവകള്‍ - അര കപ്പ് വെളിച്ചെണ്ണ, അരകപ്പ് ശര്‍ക്കര, അര സ്പൂണ്‍ വാനില സത്ത്.
തയ്യാറാക്കുന്ന വിധം - ചേരുവകളെല്ലാം ചേര്‍ത്ത് സ്ക്രബ് തയ്യാറാക്കി കുളിക്കുന്ന സമയത്ത് വൃത്താകൃതിയില്‍ ഇതുപയോഗിച്ച് മസാജ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ തിളക്കമാര്‍ന്നതും, മൃദുലവുമായ ശരീരം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

നാരങ്ങ സ്ക്രബ്
ചര്‍മ്മത്തിലെ നിറഭേദം അകറ്റാന്‍ ഉത്തമമാണ് നാരങ്ങ സ്ക്രബ്. ഇതില്‍ വെളിച്ചെണ്ണയും ചേരുവയായി ഉപയോഗിക്കാം. അത് വഴി ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്ത് നിര്‍ത്താനും, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, നിറവ്യത്യാസം അകറ്റാനുമാകും.
ആവശ്യമായ ചേരുവകള്‍ - ഒരു കപ്പ് ഉപ്പ്, അര കപ്പ് പഞ്ചസാര, അര കപ്പ് വെളിച്ചെണ്ണ, ഏതാനും തുള്ളി മുന്തിരി സത്ത്, ഏതാനും തുള്ളി മധുരനാരങ്ങ സത്ത്, ഏതാനും തുള്ളി നാരങ്ങ സത്ത്.
തയ്യാറാക്കുന്ന വിധം - ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തുക. എല്ലാ ചേരുവകളും വെളിച്ചെണ്ണയില്‍ ചേര്‍ക്കുക. സത്തുകള്‍ ഉപ്പ്-പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ക്കുക. ഇത് ഉപയോഗിച്ച് ശരീരത്തില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 5-10 മിനുട്ടിന് ശേഷം കഴുകിക്കളയുക.

ബദാം ഓറഞ്ച് സ്ക്രബ്
ശൈത്യകാലത്ത് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ് ബദാം. ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ ഏറെ ഫലപ്രദമാണ് ബദാം ഓയില്‍. ഇതില്‍ ഓറഞ്ച് സത്ത് ചേര്‍ക്കുന്നത് ഉന്മേഷം നല്‍കും. കൂടാതെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഓറഞ്ച് ഉത്തമമാണ്.
ആവശ്യമായ ചേരുവകള്‍ - ഒരുപിടി ബദാം, ഒരു ഓറഞ്ചിന്റെ തൊലി, ഒരു കപ്പ് ഒലിവ് ഓയില്‍.
ഉപയോഗിക്കുന്ന വിധം - ഒരു ബ്ലെന്‍ഡറിലിട്ട് ഇവയെല്ലാം അരയ്ക്കുക. ഇത് ശരീരത്തില്‍ തേക്കുക. മസാജ് ചെയ്ത ശേഷം 8-10 മിനുട്ട് കഴിഞ്ഞ് നന്നായി ഉരച്ച് കഴുകുക.

ചോക്കലേറ്റ് സ്ക്രബ്
ചേക്കലേറ്റ് എന്ന വാക്ക് മനസില്‍ കൊതിയുണര്ത്തുന്നത് അതിന്റെ രുചി മൂലമാണ്. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തിനും ഇത് ഗുണകരമാണ്. ചോക്കലേറ്റിന് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും, ഉന്മേഷം നല്‍കാനും കഴിവുണ്ട്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കാനും ചോക്കലേറ്റ് സഹായിക്കും.
ആവശ്യമായ ചേരുവകള്‍ - അര കപ്പ് പഞ്ചസാര, അര കപ്പ് ശര്‍ക്കര, അര കപ്പ് കടുകെണ്ണ, അര കപ്പ് കൊക്കോ.
ഉപയോഗിക്കുന്ന വിധം - കടുകെണ്ണ ഒഴിച്ചുള്ള ഘടകങ്ങള്‍ കൂട്ടിക്കലര്‍ത്തുക. അവസാനം കടുകെണ്ണയും ഇതില്‍ ചേര്‍ത്ത് ശരീരത്തില്‍ വൃത്താകൃതിയില്‍ തേച്ച് മസാജ് ചെയ്യുക. പിന്നീട് ഇത് നന്നായി കഴുകി വൃത്തിയാക്കുക.

മസാല
ഭാരതീയ ഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ് മസാലകള്‍. ഇവ ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല സ്ക്രബായും ഉപയോഗപ്പെടുത്താം.
ആവശ്യമായ ചേരുവകള്‍ - ഒരു കപ്പ് ശര്‍ക്കര, ഒരു കപ്പ് തരിയാക്കിയ പഞ്ചസാര, മുക്കാല്‍ കപ്പ് ബദാം ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ, രണ്ട് ടീ സ്പൂണ്‍ കറുവപ്പട്ട, രണ്ട് ടീസ്പൂണ്‍ ഇഞ്ചി, രണ്ട് ടീസ്പൂണ്‍ ജാതിക്ക.
ഉപയോഗിക്കുന്ന വിധം - എല്ലാ ചേരുവകളും ഒരുമിച്ചാക്കി നന്നായി അരയ്ക്കുക. ഇത് ശരീരം മുഴുവന്‍ തേച്ച് പിന്നീട്നന്നായി കഴുകി വൃത്തിയാക്കുക.

വിറ്റാമിന്‍ ഇ, കരിമ്പ് പഞ്ചസാര സ്ക്രബ് -
വിറ്റാമിന്‍ ഇ അടങ്ങിയ സ്ക്രബ് ഏറെ ഗുണങ്ങളുള്ളതാണ്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയും പാടുകളും അകറ്റും. ഈ സ്ക്രബിനൊപ്പം കൂടുതല്‍ ഫലം ലഭിക്കാന്‍ വെളിച്ചെണ്ണയും ചേര്‍ക്കാം.
ആവശ്യമായ ചേരുവകള്‍ - പഞ്ചസാര ഒരു കപ്പ്, മൂന്നിലൊന്ന് കപ്പ് ഉപ്പ്, അര കപ്പ് ഉരുക്ക് വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ വിറ്റാമിന്‍ ഇ ഓയില്‍ അല്ലെങ്കില്‍ പൊടി, സുഗന്ധത്തിനായി ഏതാനും തുള്ളി കര്‍പ്പൂര തൈലം.
ഉപയോഗിക്കുന്ന വിധം - എണ്ണകളും, വിറ്റാമിന്‍ ഇയും, കര്‍പ്പൂര തൈലവുമൊഴികെ എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തുക. അവസാനം എണ്ണകളും ചേര്‍ത്ത് ശരീരത്തില്‍ തേക്കുക.

ഉപ്പ് സ്ക്രബ്
വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ഉപ്പ് മൃതകോശങ്ങളെ നീക്കാന്‍ മാത്രമല്ല വിഷാംശങ്ങള്‍ അകറ്റാനും ഫലപ്രദമാണ്.
ആവശ്യമായ ചേരുവകള്‍ - ഒരു കപ്പ് ഉപ്പ്, അര കപ്പ് എണ്ണ(വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ബദാം ഓയില്‍ എന്നിവയിലൊന്ന്).
ഉപയോഗിക്കുന്ന വിധം - ഉപ്പിന് മേലെ എണ്ണ ഒഴിച്ച് 24 മണിക്കൂര്‍ വെയ്ക്കുക. പിന്നീട് ഇത് ശരീരത്തില്‍ തേച്ച് മസാജ് ചെയ്യുക. അമിതമായ ബലം പ്രയോഗിച്ച് മസാജ് ചെയ്താല്‍ ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാകും എന്നത് ശ്രദ്ധിക്കുക.



Click it and Unblock the Notifications