Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നഖങ്ങള്‍ക്ക് ബലം ലഭിയ്ക്കാന്‍....
സൗന്ദര്യത്തില്‍ നഖങ്ങള്‍ക്കും സുപ്രധാന സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള, നീണ്ട നഖങ്ങള്‍ കൈകളുടെ ഭംഗി ഇരട്ടിപ്പിയ്ക്കും.
എന്നാല്‍ നഖങ്ങള്‍ വളര്‍ത്തുന്ന പലരുടേയും പ്രശ്നമാണ് പെട്ടെന്നു പൊട്ടിപ്പോകുന്ന, ഉറപ്പില്ലാത്ത നഖങ്ങള്‍. ഉറപ്പില്ലാത്ത, ദുര്‍ബലമായ നഖങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ഭക്ഷണത്തിലെ അപര്യാപ്തത, തൈറോയ്ഡ്, അനീമിയ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാകാം.
നല്ല ഉറപ്പുള്ള നഖങ്ങള്‍ ലഭിയ്ക്കുവാനായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കെമിക്കലുകള്‍
കെമിക്കലുകള്‍ നഖങ്ങളുടെ ബലം കുറയ്ക്കുന്ന ഒരു ഘടകമാണ്. നെയില്‍ പോളിഷ്, പോളിഷ് റിമൂവര്‍, ക്ലീനിംഗ് സൊലൂഷനുകള്‍, പാത്രം കഴുകുവാന്‍ ഉപയോഗിക്കുന്നവ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. ഇത്തരം വസ്തുക്കളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്ക്കുക.

നെയില്‍ പോളിഷ്
നെയില്‍ പോളിഷ് നഖങ്ങള്‍ക്കു ഭംഗി നല്‍കുമെങ്കിലും ഇവ തുടര്‍ച്ചയായി നഖത്തിലിടുന്നത് നഖങ്ങള്‍ക്കു നല്ലതല്ല. നഖങ്ങള്‍ക്കു ശുദ്ധ വായു ലഭിയ്ക്കണം. എപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കരുത്.

നഖം കടിയ്ക്കുന്ന ശീലം
നഖം കടിയ്ക്കുന്ന ശീലം നഖം പൊട്ടിപ്പോകാനും നഖത്തിന്റെ ബലം കുറയുവാനുമെല്ലാം ഇട വരുത്തും. ഈ ശീലം ഉപേക്ഷിയ്ക്കുക.

ഗ്ലൗസുകള്‍
പാത്രം കഴുകുമ്പോഴും കെമിക്കലുകളും മറ്റു ഉപയോഗിക്കുമ്പോഴും ഗ്ലൗസുകള്‍ ഇടുക. ഇത് നഖത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

മസാജ്
വൈറ്റമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച് നഖങ്ങള്‍ മസാജ് ചെയ്യുന്നത് നഖങ്ങള്‍ക്കു ബലം നല്കാന് നല്ലതാണ്.

നഖങ്ങളുടെ നീളം
നഖങ്ങളുടെ നീളം ക്രമതീതമായി കൂടിയാല്‍ ബാലന്‍സ് നഷ്ടപ്പെടും. ഇത് നഖം പെട്ടെന്ന് ഒടിഞ്ഞു പോകാന്‍ ഇടയാക്കും. നഖങ്ങള്‍ക്കു ബാലന്‍സ് ലഭിയ്ക്കും വിധത്തില്‍ നഖത്തിന്റെ നീളം സൂക്ഷിയ്ക്കുക.

മാനിക്യുര്‍, പെഡിക്യുര്‍
കൈ, കാല് നഖങ്ങളുടെ ഭംഗിയ്ക്കും ഉറപ്പിനും മാനിക്യുര്‍, പെഡിക്യുര്‍ തുടങ്ങിയവയെല്ലാം നല്ലതാണ്. ഇവ സ്വന്തമായോ അല്ലെങ്കില്‍ ബ്യൂട്ടിപാര്‍ലറില്‍ പോയോ ചെയ്യാം.



Click it and Unblock the Notifications
