Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കക്ഷത്തിലെ കറുപ്പകറ്റാന്‍ ബേക്കിംഗ് സോഡ
ശരീരഭാഗങ്ങളിലെ രോമവളര്‍ച്ച ഏതൊരു സ്ത്രീയും ഒഴിവാക്കാനഗ്രഹിക്കുന്നതാണ്. ഇതിനായി ചിലര്‍ റേസര്‍ ഉപയോഗിച്ച് രോമം നീക്കം ചെയ്യും, മറ്റ് ചിലര്‍ എതെങ്കിലും തരത്തിലുള്ള ക്രീമോ, വാക്സോ ഉപയോഗിച്ച് രോമം നീക്കം ചെയ്യും. ഇതുപോലെ തന്നയാണ് തോളിന് കക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്തപാടുകളും. സ്ലീവ്ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കാനാഗ്രഹിക്കുന്നവര്ക്ക് ഇത് വലിയ വെല്ലുവിളി തന്നെയാണ്.
കക്ഷത്തില്‍ പ്രത്യക്ഷപ്പെടുന് ഈ കറുത്ത പാടുകള്‍ക്ക് കാരണങ്ങള്‍ പലതാണ്. രോമവളര്‍ച്ച തടയാന്‍ റേസറുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഒരു പ്രധാന കാരണം. ചില ഡിയോണ്ട്രന്റുകള്, പെര്‍ഫ്യൂം എന്നിവ ഉപയോഗിക്കുന്നതു കൊണ്ടും ഈ പാടുകള്‍ ഉണാകാറുണ്ട്. അകാന്തോസിസ് നിഗ്രിക്കന്‍സ് എന്ന പേരിലറിയപ്പെടുന്ന ആരോഗ്യപ്രശ്നവും പാടുകള്‍ക്ക് കാരണമാണ്. ശരീരത്തില്‍ വലിയ കറുത്ത പാടുകള്‍ രൂപപ്പെടുന്നതിന് ഈ രോഗാവസ്ഥ കാരണാകാറുണ്ട്. ചിലരില്‍ അമിതമായ വിയര്‍പ്പിനെത്തുടര്‍ന്ന് തോളിന് താഴെ കക്ഷിത്തില് ബാക്ടീരീയ രൂപപ്പെടുകയും തുടര്‍ന്ന് ആ ഭാഗത്ത് കറുത്ത് പാട് ഉണ്ടാവുകയും ചെയ്യാറുണ്ട്.

ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഈ പാടുകള്‍ മാറ്റാന്‍ സാധിക്കും. ചിലര്‍ക്ക് പക്ഷേ ചര്മ്മരോഗവിദഗ്ദരുടെ സഹായം തേടേണ്ടതായും വരും. ഏത് അടുക്കളയിലും ഉണ്ടായേക്കാവുന്ന ബേക്കിംഗ് സോഡ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്. ഏത് തരം ചര്‍മ്മത്തിനും ഭയപ്പെടാതെ ഉപയോഗിക്കാവുന്നതുമാണ് ബേക്കിംഗ് സോഡ. ഇതാ ചില പൊടിക്കൈകള്‍.
1) ബേക്കിംഗ് സോഡ സ്ക്രബ്- കക്ഷത്ത് സ്ക്രബ് ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ ആ ഭാഗത്തെ കറുത്ത നിറം കുറയ്ക്കാം. സ്ക്രബ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. അല്‍പ്പം ബേക്കിംഗ് സോഡ എടുത്ത് വെള്ളത്തില്‍ ഒഴിച്ച് കട്ടികൂടിയ ദ്രാവകരൂപത്തിലാക്കുക. ഇനി ഇത് ഉപയോഗിച്ച് ഭയക്കാതെ പാടുകള്‍ ഉള്ളിടത്ത് പുരട്ടാം. കക്ഷത്ത് അടിഞ്ഞുകൂടിയരിക്കുന്ന നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
2) ബേക്കിംഗ് സോഡ പാക്ക്- കടലപ്പൊടി, നാരങ്ങാ നീര്, മഞ്ഞള്‍പ്പൊടി, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി പാടുള്ള ഭാഗത്ത് പുരട്ടുക. 20 മിനിറ്റ് ഉണക്കാന്‍ അനുവദിച്ച ശേഷം മിശ്രിതം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതിന് ശേഷം ഡിയോണ്ട്രന്റിന് പകരം ആ ഭാഗത്ത് ബേക്കിംഗ് സോഡ പുരട്ടുക.
3) ബേക്കിംഗ് സോഡ ഡിയോ- ഡിയോണ്ട്രന്റിന് പകരം ബേക്കിംഗ് സോഡയോ കാരമോ കക്ഷത്ത് പുരട്ടുക. അധികം വരുന്ന ഈര്‍പ്പം വലിച്ചെടുത്ത് ചീത്ത മണം വരാതെ സംരക്ഷിക്കുവാന്‍ ഇതിന് സാധിക്കും.
4) ബേക്കിംഗ് സോഡ ക്ലീന്സര് - ബേക്കിംഗ് സോഡയും വിനാഗിരിയും ചേര്‍ത്ത് വീട്ടില്‍ തന്നെ കക്ഷത്തെ പാടുകള്‍ മായ്ക്കുന്നതിനുള്ള ലേപനം ഉണ്ടാക്കുവാന്‍ സാധിക്കും. വെള്ള വിനാഗിരിയോ ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. ദിവസത്തില്‍ രണ്ട് തവണ യെങ്കിലും ഇത് ഉപയോഗിക്കണം.
ഒരുദിവസം കൊണ്ട് ചര്‍മ്മം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കരുതരുത്. ഒറ്റ രാത്രി കൊണ്ട് അത്ഭുതങ്ങള്‍ക്ക് കാത്തിരിക്കരുത്. തുടര്‍ച്ചയായ ഉപയോഗം കൊണ്ടുമാത്രമേ ഈ പൊടിക്കൈകള്‍ വിജയത്തിലെത്തുകയുള്ളൂ. ഒപ്പം റേസറുകളുടെ ഉപയോഗവും മുടി നീക്കുന്നതിനുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.



Click it and Unblock the Notifications
