Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
അമിതവിയർപ്പിന് ചില പ്രതിവിധികൾ.
ചൂട്കാലത്ത് ആളുകളെ വലയ്ക്കുന്ന ഒരു പ്രശ്നം തന്നെയാണ് അമിതമായ വിയർപ്പ്. പ്രത്യേകിച്ച് യാത്രയിലും വിദൂര ദിക്കുകളിലും ആയിരിക്കുമ്പോൾ ഇടയ്ക്കിടെ വസ്ത്രം മാറുവാനും മറ്റും അസൌകര്യമായിരിക്കും. ഈ ബുദ്ധിമുട്ടുകൾക്ക് അല്പമെങ്കിലും ശമനം നല്കുന്ന ചില പരിഹാരങ്ങൾ അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും.
ശരീരത്തിന്റെ രൂപഘടനയ്ക്ക് ചേർന്ന അടിയുടുപ്പുകളാവണം ധരിക്കേണ്ടത്. വിയർത്താലും ഈർപ്പം ബാഷ്പീകരിച്ച് പോകുന്ന വിധത്തിലാവണം അവ തയ്പിച്ചത്. ഈ അടിയുടുപ്പുകൾ വലുപ്പത്തിൽ ചെറുതായിരുന്നാൽ ആവശ്യത്തിന് തക്കവണ്ണം കരുതാൻ ബാഗിൽ സ്ഥലം ലഭിക്കും.

അന്തരീക്ഷ താപനില അനുവദിക്കുന്നെങ്കിൽ ചുമലിനെ ആവരണം ചെയ്ത് ഒരു ഷാളോ അല്ലെങ്കിൽ സ്വെറ്ററോ അണിയുന്നത് നന്നായിരിക്കും. ശരീരത്തിന്റെ ചൂട് അമിതമാവാതെയും ഒപ്പം നഷ്ടമാവാതെയും അത് നിങ്ങളെ പരിരക്ഷിക്കും. അമിതമായി വിയർക്കുന്ന ശരീരഭാഗങ്ങളെ പരിഗണിച്ച് അവയ്ക്ക് പരിഹാരമായ കരുതൽ വസ്ത്രം കൂടെ കരുതണം. ഷർട്ടോ ഷോർട്സോ എന്ന് വേണ്ട അയഞ്ഞ സാന്റൽ വരെയാവാം.
അത്യാവശ്യത്തിന് ഉപകരിക്കുന്ന വസ്തുക്കളടങ്ങിയ ചെറിയൊരു കിറ്റ് ഇതിനായി കരുതാം. സുഗന്ധലേപനങ്ങളും വിയർപ്പ് തുടക്കാനുള്ള കർചീഫുകളും ആവശ്യമെങ്കിൽ മാറ്റാൻ വസ്ത്രവും ചെറിയൊരു പാക്കറ്റിൽ ബേക്കിങ്ങ് പൌഡറും ഈ കിറ്റിൽ ഉണ്ടായിരിക്കണം.
ഓൺലൈൻ മുഖേന പർചേസ് ചെയ്യാവുന്ന സ്വെറ്റ് പാഡുകൾ കമ്പോളത്തിൽ ലഭ്യമാണ്. യാത്രയിലായിരിക്കുമ്പോഴും അല്ലെങ്കിലും വളരെയേറെ ഉപകാരപ്രദമായ ഈ സേവനം പ്രയോജനപ്പെടുത്താം.
നിങ്ങൾ തങ്ങുന്നിടത്ത് നീന്തിക്കുളിക്കുവാനുള്ള സൌകര്യമുണ്ടെങ്കിൽ അവസരം വിനിയോഗിക്കുക തന്നെ വേണം. ശരീരത്തിന് തണുപ്പും ഉന്മേഷവും ഇത് നല്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ശരിയായ ഭക്ഷണം ഒരു പ്രധാന കാരണമാണ്. എരിവും വെളുത്തുള്ളിയും അധികമുള്ള ഭക്ഷണം ഒഴിവാക്കണം. അതുപോലെ കാപ്പിയും ആൾക്കഹോളിൿ ഡ്രിങ്ക്സും അമിതവിയർപ്പിന് കാരണമാകും.
ഉത്കണ്ഠയും ആകുലതകളുമില്ലാത്ത ഒരു മാനസികാവസ്ഥ എപ്പോഴും നിലനിറുത്തണം. ശാന്തമായ മനസ്സ് ശരീരത്തെയും അതേപോലെ കാത്തുകൊള്ളും.



Click it and Unblock the Notifications
