Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നഖങ്ങള്‍ക്ക് മോടിയേറ്റാന്
ഒരു സ്ത്രീയുടെ സൗന്ദര്യം നിശ്ചയിക്കുന്നതില്‍ നഖസൗന്ദര്യത്തിനുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ.. യുഗാന്തരങ്ങള്‍ പഴക്കമുണ്ട് നഖങ്ങളുടെ ചമത്ക്കാര ചരിതത്തിന്. ചെറുപഴങ്ങളും ചെറുചെടികള്‍ ഉപയോഗിച്ചുള്ള ചായക്കൂട്ടുകളും കൊണ്ട് ഈജിപ്റ്റിലെ സുന്ദരികള്‍ നഖങ്ങള്‍ക്ക് നിറം നല്കാന് തുടങ്ങിയിടത്തു നിന്നും നഖങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന്റെ കഥ തുടങ്ങുകയാണ്. ഒരാളിന്റെ താത്പര്യവും സന്ദര്‍ഭവും അനുസരിച്ച് നഖങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും അഴക് കൂട്ടാം.
അതിനായി ബ്യൂട്ടിപാര്‍ലറുകള്‍ അന്വേഷിക്കേണ്ടതില്ല, ഫ്രഞ്ച് നെയില്‍ ആര്‍ട്ട് ആണ് പ്രചുരപ്രചാരം നേടിയ ഒരു രീതി. വീട്ടിലിരുന്ന് തന്നെ നഖങ്ങളുടെ മോടി വര്‍ദ്ധിപ്പിക്കാം. നല്ല രീതിയില്‍ സംരക്ഷണം നല്കിയാല്ത്തന്നെ ചിലരുടെ നഖങ്ങള്‍ ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കും. അതിനായി ചില നുറുങ്ങുകള്‍ ഇതാ. തുടക്കം മുതല്‍ക്കെയുള്ള കാര്യങ്ങള്‍ ശ്രദ്ധയോടെ വേണം ചെയ്യുവാന്‍.

ആദ്യം നിങ്ങളുടെ നഖങ്ങളുടെ അവസ്ഥ ശരിക്കും പരിശോധിച്ചറിയണം. ഇതിനായി ആദ്യം നഖങ്ങള്‍ വരിയായി വെച്ച് വിരലുകളില്‍ സോഫ്റ്റ്നര്‍ ഉപയോഗിക്കുക. അതിനു ശേഷം കൈകള്‍ സോപ്പുപത നിറഞ്ഞ ചൂടു വെള്ളത്തില്‍ വെയക്കുക. അടുത്തതായി നഖങ്ങള്‍ക്ക് ആദ്യം ഒരു ബേസ് കോട്ട് അടിക്കുക. നെയില്‍ പോളിഷ് കൂടുതല്‍ കാലം നിലനിര്‍ത്തുന്നതില്‍ ആദ്യത്തെ കോട്ടിംഗിന്റെ പങ്ക് വളരെ വലുതാണ്.
അതിനാല്‍. വളരെ കരുതലോടെ വേണം അത് ചെയ്യുവാന്‍. ശരീരഘടനയ്ക്ക്് അനുയോജ്യമായതും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുമായ നിറം തിരഞ്ഞെടുക്കുകയാണ് അടുത്ത സ്റ്റെപ്പ്. ഇളം നിറത്തിലുള്ള നെയില്‍ പോളിഷ് തിരഞ്ഞെടുക്കുക. ഓഫീസില്‍ പോകുമ്പോഴും നൈറ്റ് പാര്‍ട്ടികള്‍ക്ക പോകുമ്പോഴും അനുയോജ്യമാവും. രണ്ട് കോട്ട് പോളിഷ് അടിക്കുക. പുറംതൊലിയില്‍ ആയാലും കുളിക്കുമ്പോള്‍ പൊയ്ക്കോളും.
വെട്ടിത്തിളങ്ങുന്ന പോളിഷ് വലിച്ചെടുക്കുകയാണ് അടുത്ത സ്റ്റെപ്പ്. ഒരു അടയാളം മാത്രം അവശേഷിക്കുന്നതുവരെ പോളിഷ് വലിച്ചെടുക്കുക. ഇനി കൈവിരലുകളില്‍ ചെറിയ ചിത്രങ്ങള്‍ വരയ്ക്കുക. ബ്രഷ് ഒരിക്കല്‍ കൂടി നനച്ച ശേഷം അധികം നില്ക്കുന്ന നെയില്‍ പോളിഷ് നീക്കം ചെയ്യുക. അവസാനം നെയില്‍ പോളിഷ് നിറച്ച ബ്രഷ് ഉപയോഗിച്ച് ഫ്രെഞ്ച് ടിപ്പ് നഖത്തിന്റെ മുകളില്‍ വരയ്ക്കുക.ബ്രഷ് ഉപയോഗിച്ച് അവസാനം ഒരു കോട്ട് കൂടി നെയില്‍ പോളിഷ് ഇടുക.



Click it and Unblock the Notifications
