Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
പൃഷ്ഠഭാഗത്തെ കുരുക്കള്‍ക്ക് പരിഹാരം
ലിപ്സ്റ്റിക്, നഖസംരക്ഷണം, ചര്മ്മകേശ സംരക്ഷണം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ പലപ്പോഴായി നമ്മള് സംസാരിച്ചുകഴിഞ്ഞു. മേല്‍പ്പറഞ്ഞവയെല്ലാം ഖ്യാതി നേടിയ പ്രശ്നങ്ങളാണ്. ഇവിടെ നമ്മള് കൈകാര്യം ചെയ്യുന്നത് അധികമൊന്നും കേട്ടിട്ടില്ലാത്ത ഒരു പ്രശ്നത്തെക്കുറിച്ചാണ്.
മുഖക്കുരുവിനെക്കുറിച്ച് നമ്മള് ഒരു പാട് കേട്ടിട്ടുണ്ട്. മുഖത്ത് മാത്രമാണ് ഈ കുരുക്കുള്‍ പ്രത്യക്ഷപ്പെടുകയെന്നാണ് നമ്മളില്‍ പലരുടേയും ധാരണ. എന്നാല്‍ കേട്ടോളു. നമ്മള് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ശരീര ഭാഗങ്ങളിലും മുഖക്കുരു പ്രത്യക്ഷപ്പെടുവാന്‍ സാധ്യതയുണ്ട്. പൃഷ്ഠഭാഗത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മുടെ ശരീര ഭാഗങ്ങളില്‍ ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്ക് കിടന്നുകളിക്കാനുള്ള കളിസ്ഥലമാണല്ലോ ഈ പൃഷ്ഠഭാഗം. ഇവിടെയും മുഖക്കുരുകള്‍ പ്രത്യക്ഷപ്പെടുവാന്‍ സാധ്യതയുണ്ട്.
പൃഷ്ഠഭാഗത്തെ കുരുക്കളെ നേരിടാന്‍ ചില വഴികളിതാ.

1 വെളിച്ചെണ്ണ
പൃഷ്ഠഭാഗത്തെ മുഖക്കുരു മാറ്റുന്നതിനുള്ള നല്ല മാര്‍ഗ്ഗം വെളിച്ചെണ്ണയാണെന്നാണ് നാട്ടിന് പുറവൈദ്യം പറയുന്നത്. ഈ കുരുക്കളെ പ്രതിരോധിക്കാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ടത്രേ. പൃഷ്്ഠഭാഗത്തെ മുഖക്കുരു മാറ്റുവാനും ഇതിന് സാധിക്കും.

2) തേന്‍
കഴിക്കാന്‍ മാത്രമല്ല തേനിന്റെ മധുരം, ഔഷധഗൂണങ്ങളും ഉണ്ട്. കുരുവുള്ള ഭാഗത്ത് അല്‍പ്പം തേന്‍ പുരട്ടിനോക്കൂ. മുറിവുകള്‍ ഉണക്കുന്ന തേനിന്റ മഹത്വത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

3. ബേക്കിംഗ് സോഡ
കേക്ക് ബിസ്കറ്റ് എന്നിവയുടെ നിര്‍മ്മാണത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ബേക്കിംഗ് സോഡ. പൃഷ്ഠഭാഗത്തെ കുരുക്കള്‍ വൃത്തിയാക്കുവാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും.

4. നാരങ്ങ
ഔഷധഗൂണങ്ങള് അടങ്ങിയ നാരങ്ങ ബ്ലീച്ചിംഗ് ഏജന്റ് കൂടിയാണ്. നാരങ്ങാ ജ്യൂസ് പുരട്ടുന്നത് നല്ലതാണ്.

5. വൃത്തി
ഇത്തരം മുഖക്കുരുക്കള്‍ വരുന്നതിനുള്ള പ്രധാന കാരണം ബാക്ടീരിയ ആണ്. എവിടെയും ബാക്ടീരിയ പ്രത്യക്ഷപ്പെട്ടേക്കാം. പൃഷ്ഠം എല്ലായ്പ്പോഴും വൃത്തിയുള്ളതാക്കി വെയ്ക്കുക.

6. അടിവസ്ത്രങ്ങള്‍
അടിവസ്ത്രങ്ങളില്‍ ബാക്ടീരിയ കയറിപ്പറ്റാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കുക. രണ്ട് നേരവും അടിവസ്ത്രങ്ങള്‍ മാറ്റുക, അടിവസ്ത്രങ്ങള്‍ ഗുണമേന്മയുള്ളതായിരിക്കുകയും വേണം. പൃഷ്ഠഭാഗം എപ്പോഴും ശുചിയാക്കി വെയ്ക്കുക. ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം കഴുകുക,

7.കോട്ടണ്‍ അടിവസ്ത്രങ്ങള്‍
കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

8. സാലിസിലിക് ആസിഡ്
സാലിസിലിക് ആസിഡ് പൃഷ്ഠഭാഗത്തെ മുഖക്കുരുവിനെ തുരത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. പൃഷ്ഠത്തിന് ചുറ്റും ബെന്‍സോയില്‍ പെരോക്സൈഡ് പോലുള്ള ഉത്പന്നങ്ങള്‍ വാങ്ങി സ്പ്രേ ചെയ്യുക

9. അലര്‍ജിയാണ് വില്ലന്‍
ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കുന്ന കാരണങ്ങള്‍ എല്ലായ്പ്പോഴും നിരീക്ഷിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തുക.



Click it and Unblock the Notifications