Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഉന്മേഷം പകരും നാരങ്ങാക്കുളി
സാധാരണ കുളിക്കാന്‍ ഉപയോഗിക്കുന്നത് സോപ്പാണ്. എന്നാല്‍ അതിനേക്കാള്‍ ഉന്മേഷദായകമായ കുളിക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ.
ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിച്ചതിന് ശേഷം ചര്‍മ്മത്തിനെ പഴയ അവസ്ഥയിലാക്കാന്‍ നാരങ്ങ ഉപയോഗിച്ച് കുളിക്കുന്നത് നല്ലതാണ്. നാരങ്ങയുടെ അസിഡിറ്റിയുള്ള നീര് തലമുടിയെ മൃദുലമാക്കുകയും, ചര്‍മ്മത്തിന് മൃദുത്വവും ഉന്മേഷവും നല്‍കുകയും ചെയ്യും.

എങ്ങനെ നാരങ്ങ ഉപയോഗിച്ച് കുളിക്കാം?
1.ആദ്യം വേണ്ടത് നാരങ്ങ തെരഞ്ഞെടുക്കുകയാണ്. ഇളം നിറമുള്ള നാരങ്ങയാണ് അനുയോജ്യം. പച്ച പൂര്‍ണ്ണമായും മാറാത്തവയും ഉപയോഗിക്കാം. കൂടുതല്‍ പഴുത്തവ മൃദുവായ ഉള്ഭാഗമുള്ളവയാണ്. ഇവ അനുയോജ്യമല്ല.
2.നാരങ്ങയുടെ തോല് നീക്കം ചെയ്ത് കഷ്ണങ്ങളാക്കി മുറിക്കുക.ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കുകയാണ് നല്ലത്.
ഇനി കുളി ആരംഭിക്കാം.
3.തലമുടി കഴുകുമ്പോള്‍ നാരങ്ങായുടെ ഒരു മുറി കയ്യില്‍ പിടിച്ച് അതിന്റെ നീര് തലയില്‍ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. മുറിച്ചഭാഗം വേണം തലയില്‍ തേക്കുവാന്‍. അല്ലെങ്കില്‍ നാരങ്ങയുടെ തൊലിയുടെ ഭാഗങ്ങള്‍ മുടിയില്‍ പറ്റിപ്പിടിക്കും. തലമുടിയില്‍ മുഴുവനും നീര് പറ്റുവാന്‍ ശ്രദ്ധിക്കണം.
4.ഇതിന് ശേഷം രണ്ട് കയ്യിലും വലുപ്പമുള്ള നാരങ്ങ മുറികളെടുത്ത് ഉള്‍ഭാഗം മുടിയില്‍ തേച്ചുപിടിപ്പിക്കുക. നിളമുള്ള മുടിയില്‍ രണ്ടു കൈകളും ഉപയോഗിച്ച് ഇത് ചെയ്യുക. ഇതിന് ശേഷം മുടി നല്ലപോലെ ഉലച്ച് കഴുകുക.
5.മുഖവും ശരീരവും കഴുകല്‍- -- മുകളില്‍ ചെയ്ത അതേ രീതി മുഖത്തും, ശരീരത്തിലും പ്രയോഗിക്കാം. മുഖത്ത് നാരങ്ങ തേച്ചതിന് ശേഷം അതേ കഷ്ണം ശരീരഭാഗങ്ങളിലും തേക്കാം.
ഈ പ്രവൃത്തികള്‍ക്ക് ശേഷം നല്ലപോലെ വെള്ളമുപയോഗിച്ച് കഴുകുക. നാരങ്ങയുടെ ചെറിയ തരികള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുളിക്ക് ശേഷം ചര്‍മ്മത്തിന് ലഭിച്ച നവോന്മേഷം അറിയാനാവും.
ടിപ്സ്
നാരങ്ങ നീളത്തില്‍ മുറിച്ച ശേഷം രണ്ടായി കീറുക
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
നാരങ്ങ നീര് കണ്ണില്‍ വീഴാതെ ശ്രദ്ധിക്കുക
ശരീരം ആസിഡുകളോട് പെട്ടന്ന് പ്രതികരിക്കും. നാരങ്ങ നീര് ശരീരത്തിന്റെ മൃദുലമായ ഭാഗങ്ങളില്‍ തേക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും നീണ്ടുനിന്നാല്‍ പിന്നീട് ഈ രീതിയിലുള്ള കുളി ഒഴിവാക്കുക.



Click it and Unblock the Notifications
