Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും?
കടല്‍ വിഭവങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്. എന്നാല്‍ ഹൃദയത്തിനു മാത്രമല്ല, ചര്‍മത്തിനും സൗന്ദര്യത്തിനും ഇവ ഏറെ ഗുണകരമാണെന്നതാണ് വാസ്തവം.
ചര്‍മത്തിനും സൗന്ദര്യത്തിനും കടല്‍ വിഭവങ്ങള്‍ ഏതെല്ലാം രീതിയില്‍ ഗുണകരമാകുമെന്നു നോക്കൂ.

സൗന്ദര്യം മുഴുവനാകുന്നത് നല്ല ചിരിയിലൂടെയുമാണ്. ഇതുകൊണ്ടു തന്നെ നല്ല പല്ലുകളും അത്യാവശ്യം. പല്ലുകളുടെ ആരോഗ്യത്തിന് കടല്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും ഇതിലെ കാല്‍സ്യം നല്ലതു തന്നെ.
ചര്‍മത്തിളക്കത്തിനും മത്സ്യവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ പ്രധാനം തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളാജന്‍ എന്ന വസ്തു ഉല്പാദിപ്പിക്കാന് സഹായിക്കും. ഇത് നല്ല ചര്‍മത്തിന് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ഇത് സഹായിക്കും.
ചര്‍മത്തിലുണ്ടാകാന്‍ സാധ്യതയുള്ള കുത്തുകളും പാടുകളും ഒഴിവാക്കാനും കടല്‍ വിഭവങ്ങള്‍ നല്ലതു തന്നെ. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുല്‍പാദിപ്പിക്കപ്പെടുന്നത് ചര്‍മസുഷിരങ്ങള്‍ അടഞ്ഞുപോകാനും ചര്‍മം വൃത്തികേടാകാനും ഇട വരുത്തും. വിയര്‍പ്പും എണ്ണയും ഉല്പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം സാവധാനത്തിലാക്കാന്‍ കടല്‍ വിഭവങ്ങള്‍ക്കു കഴിയും. ഇതേ രീതിയില്‍ ചര്‍മത്തിലെ പിഎച്ച് കൃത്യമായ തോതില്‍ നില നിര്‍ത്താനും കടല്‍ വിഭവങ്ങള്‍ നല്ലതു ത്ന്നെ.
മുടിയുടെ ആരോഗ്യത്തിനും കടല്‍ വിഭവങ്ങള്‍ വളരെ നല്ലതു തന്നെ. ഇത് മുടിയ്ക്കു തിളക്കം നല്‍കുക മാത്രമല്ല, മുടി പെട്ടെന്നു പൊട്ടിപ്പോകുന്നതും വരണ്ടുപോകുന്നതും തടയുകയും ചെയ്യും.
ദിവസവുമില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മീനോ കക്കയിറച്ചി പോലുള്ളവയോ കഴിച്ചു നോക്കൂ. ചര്‍മത്തില്‍ പുരട്ടുന്ന ക്രീമുകളുടെ അളവു കുറയ്ക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
