Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീകള്‍ രോമം ഷേവ് ചെയ്യാമോ?
ദേഹത്തെ രോമം ഷേവു ചെയ്ത് കളയുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോകാതിരിക്കാനുള്ള എളുപ്പ വഴിയാണ് ഇത് പലര്‍ക്കും. ആദ്യം മടിയുണ്ടെങ്കിലും ഒരു തവണ ചെയ്താല്‍ ഇത് ശീലമാക്കുന്നവരുമുണ്ട്.
പുരുഷന്മാര് മുഖത്തെ രോമം ഷേവ് ചെയ്യുന്നത് സാധാരാണം. പൂര്‍ണമായും ഷേവ് ചെയ്താല്‍ ഒരു ഇളംപച്ച നിറം മുഖത്തു കാണപ്പെടുകയും ചെയ്യും. സ്ത്രീകള്‍ അടുപ്പിച്ച് ദേഹത്തെ രോമം നീക്കിയാലും ഈ ഫലം തന്നെയാണ് ഉണ്ടാവുക. ദേഹം ഇളംപച്ച നിറമാകും.

സ്ത്രീകളുടെ ദേഹം പൊതുവെ മൃദുവാണ്. എന്നാല്‍ ഷേവിംഗിലൂടെ ചെറുരോമങ്ങള്‍ ദേഹത്ത് ബാക്കി നില്ക്കും. ഇത് ദേഹത്ത് കുത്തിക്കൊള്ളുകയും ചെയ്യും.
ഷേവ് ചെയ്ത് ശരീരത്തിലെ രോമം നീക്കുമ്പോള്‍ രോമവളര്‍ച്ച കൂടുകയാണ് ചെയ്യുന്നത്. വേഗത്തില്‍ ദേഹത്തെ രോമങ്ങള്‍ വളരുന്നു. പുരുഷന്മാര് ഷേവ് ചെയ്താലും വേഗം താടിയും മീശയും വളരുന്ന കാണാം. അതുപോലെ മുടി മുട്ടയടിച്ചാല്‍ വീണ്ടും മുടി പെട്ടെന്നു വളരുന്നതും കാണാം. ഇതേ ഫലം തന്നെയാണ് ദേഹത്ത് ഷേവ് ചെയ്യുമ്പോഴും നടക്കുന്നത്.
ഷേവ് ചെയ്തു കഴിഞ്ഞാല്‍ ബാക്കി നില്ക്കുന്ന രോമങ്ങളുടെ കട്ടി കൂടും. പുതുതായി കൂടുതല്‍ കട്ടിയില്‍ രോമങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ദേഹത്ത് ഷേവ് ചെയ്യുന്തോറും ചര്‍മത്തിന്റെ മാര്‍ദവം നഷ്ടപ്പെടുകയാണ് ചെയ്യുക. അടുപ്പിച്ചടുപ്പിച്ച് ഷേവ് ചെയ്യുമ്പോള്‍ ദേഹം മൃദുവല്ലാതായി മാറും.
ഷേവ് ചെയ്യുന്നതിലൂടെ ചര്‍മത്തിലെ രോമങ്ങള്‍ പൂര്‍ണായും നീക്കപ്പെടുന്നില്ല. ഉള്ള രോമങ്ങളുടെ വേരുകള്‍ ഇതുപോലെ തന്നെ നില്ക്കുന്നുണ്ടാകും. താല്‍ക്കാലികമായി ഒരു പരിഹാരമുണ്ടാകുമെന്നല്ലാതെ ദേഹത്തെ രോമങ്ങള്‍ എന്നെന്നേക്കുമായി നീക്കാന്‍ ഷേവിംഗ് ഒരു മാര്‍ഗമല്ല.
സ്ത്രീകള്‍ക്ക് ദേഹത്തെ രോമവളര്‍ച്ച തടയാന്‍ വാക്സിംഗ്, ലേസര്‍ ചികിത്സ തുടങ്ങിയവ സഹായിക്കും.



Click it and Unblock the Notifications
