Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
കൈ, കാല്‍മുട്ടുകള്‍ വെളുപ്പിക്കാം
കാല്‍മുട്ടുകളും കൈമുട്ടുകളും മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കറുത്ത നിറത്തില്‍ വരണ്ടിരിക്കുന്നതാണ് പൊതുവെയുള്ള സ്വഭാവം. ഇത് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്നവുമാണ്. വെളുത്ത ചര്‍മമുള്ളവര്‍ക്ക് ഇത് നല്ലൊരു ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.
ഇവ പലതും പ്രകൃതിദത്തമാര്ഗങ്ങളാണെന്നതാണ് ഏറ്റവും വലിയ ഗുണം. നമ്മുടെ അടുക്കളയിലും ചുറ്റുവട്ടത്തുമുള്ള സാധനങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിക്കേണ്ടതും.

ചെറുനാരങ്ങയുടെ നീര് കൈ, കാല്‍മുട്ടുകളില്‍ പുരട്ടുന്നത് നല്ലൊരു പരിഹാരമാണ്. ചെറുനാരങ്ങാനീരില് പഞ്ഞി മുക്കി ഇത് കാല്‍മുട്ടുകളില്‍ പുരട്ടാം. പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞ് ഇത് കഴുകിക്കളയുകയുമാകാം. ചെറുനാരങ്ങയുടെ തൊണ്ട് ഇവിടെ ഉരസുന്നതും നല്ലതുതന്നെ.

വെളിച്ചെണ്ണ കൈ,കാല്‍മുട്ടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലൊരു പരിഹാരമാണ്. ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും കൂട്ടിച്ചേര്‍ത്തും പുരട്ടാം.

തൈര് വിനെഗറുമായി കൂട്ടിച്ചേര്‍ത്തു പുരട്ടുന്നതും നല്ലതുതന്നെയാണ്. തൈര് മാത്രം പുരട്ടി മസാജ് ചെയ്യുന്നതും തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് മസാജ് ചെയ്യുന്നതും നല്ലതുതന്നെ.

പഞ്ചസാര ബേക്കിംഗ് സോഡയുമായി കൂട്ടിച്ചേര്‍ത്ത് കൈ, കാല്‍മുട്ടില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് വരണ്ട ചര്‍മം അകറ്റാന്‍ പറ്റിയ ഒരു മാര്‍ഗം കൂടിയാണ്.

കടുകെണ്ണ വെളിച്ചെണ്ണയുമായി കൂട്ടിച്ചേര്‍ത്ത് കൈകാല്‍ മുട്ടില്‍ സ്ക്രബ് ചെയ്യുന്നതും വളരെ നല്ലതു തന്നെ. ഇത് ചര്‍മത്തെ മൃദുവാക്കുന്നതിനും ചര്‍മത്തിന് വെളുത്ത നിറം നല്‍കുന്നതിനും സഹായിക്കും.

ബദാം, വെളിച്ചെണ്ണ എന്നിവ പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്ത് സ്ക്രബ് ചെയ്യുന്നതും നല്ലതു തന്നെ. ഇതുകൊണ്ട് 10 മിനിറ്റ് സ്ക്രബ് ചെയ്യുക.

കൈ, കാല്‍മുട്ടിലെ ചര്‍മം സ്ക്രബര്‍ വച്ച് സ്ക്രബ് ചെയ്യുന്നതും വളരെ നല്ലതാണ്. മുഖത്തുപയോഗിക്കുന്ന സ്ക്രബര്‍ തന്നെ സ്ക്രബ് ചെയ്യാനും ഉപയോഗിക്കാം.

സണ്‍സ്ക്രീന്‍, ബോഡി ലോഷന്‍ എന്നിവ കൈ, കാല്‍മുട്ടുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

കടുകെണ്ണയില്‍ അല്പം ഉപ്പ ്ചേര്ത്ത് മസാജ് ചെയ്യുന്നതും ഗുണം ചെയ്യും. 5-8 മിനിറ്റ് ഇതുകൊണ്ട് സ്ക്രബ് ചെയ്യാം.



Click it and Unblock the Notifications
