Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഉറങ്ങിയും സൗന്ദര്യം കൂട്ടാം!

ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ പ്രായക്കൂടുതല്‍ തോന്നിക്കും. യാത്ര കാരണമോ ജോലിത്തിരക്കു കാരണമോ ഉറക്കം ശരിയാവാതെ വന്നാല്‍ കണ്ണിനും ചുണ്ടിനും ചുറ്റും ചുളിവുകള്‍ കാണാന്‍ സാധിക്കും. ഉറക്കക്കുറവ് പ്രായത്തെ ബാധിക്കുന്നതിന്റെ പ്രധാന ലക്ഷണമാണിത്.
കണ്ണുകള്‍ ആത്മാവിലേക്കുള്ള ജനലുകളാണെന്നു പറയാറുണ്ട്. ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തെയായിക്കും. കണ്‍തടങ്ങളിലെ കറുപ്പിന് പ്രധാന കാരണം ഉറക്കക്കുറവാണ്. കണ്ണുകള്‍ വീര്ത്തുതൂങ്ങിയിരിക്കുന്നത് മറ്റൊരു അഭംഗിയും.
ഉറക്കക്കുറവ് ചര്‍മത്തെ തളര്‍ത്തും. ചര്‍മം നിറം കെട്ട്, കരുവാളിച്ചു കാണപ്പെടും. നല്ലൊരു ഉറക്കം ഈ പ്രശ്നത്തിനുള്ള പരിഹാരവുമാകും.
ചര്‍മത്തിന്റെ വരള്‍ച്ച അകറ്റാന്‍ ഓയില്‍ ബാലന്‍സ് അത്യാവശ്യമാണ്. ഉറങ്ങുന്ന സമയത്ത് ചര്‍മത്തിന്റെ സ്വഭാവിക സംരക്ഷണത്തിനുള്ള എണ്ണ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ചര്‍മത്തെ മൃദുവാക്കും. ഉറക്കക്കുറവാകട്ടെ, ചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും. ഇത് പ്രായക്കൂടുതലും തോന്നിക്കും.
ഹോര്‍മോണ്‍ പ്രശ്നങ്ങളും തലവേദനയും ഉറക്കക്കുറവ് ഉണ്ടാക്കുന്നുണ്ട്. ഇത് സൗന്ദര്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ഉറക്കക്കുറവ് സ്ട്രെസ് ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ടെന്‍ഷനും സ്ട്രെസും സ്വാഭാവിക സൗന്ദര്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഉറക്കക്കുറവ് വണ്ണം കൂട്ടുകയും ചെയ്യും. ശരിയായ ഉറക്കം ലഭിക്കാത്തവരുടെ ഒരു പ്രശ്നമാണ് പൊണ്ണത്തടി. ഉറക്കക്കുറവ് ക്ഷീണമുണ്ടാക്കും. ക്ഷീണം മാറാന്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനുള്ള പ്രേരമണയുണ്ടാക്കും. ഇത് തടി കൂട്ടുകയും ചെയ്യും.
സൗന്ദര്യത്തിന് സംരക്ഷണം മാത്രം പോരാ, ഉറക്കവും പ്രധാനമാണെന്ന് മനസിലായില്ലേ.



Click it and Unblock the Notifications
