Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പാദസംരക്ഷണം സൗന്ദര്യത്തിന് പ്രധാനം
മുഖം കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല, നോട്ടം താഴേക്കിറങ്ങി പാദത്തിലെത്തിയാലോ, നോക്കാന്‍ പോലും തോന്നില്ല. അത്രയും വൃത്തികേട്.
മുഖവും മുടിയും സുന്ദരമാക്കാനുള്ള ശുഷ്കാന്തി പലരും പാദങ്ങള്‍ സംരക്ഷിക്കാന്‍ കാണിക്കാറില്ലെന്നതാണ് വാസ്തവം.ഫലമോ വിണ്ടുകീറിയ പാദങ്ങളും ചെളി പിടിച്ച നഖങ്ങളും.

പാദസംരക്ഷണത്തിന് ധാരാളം വഴികളുണ്ട്. അല്പം ബുദ്ധിമുട്ടിയാല്‍ വീട്ടില്‍ തന്നെ നമുക്ക് ഇത് ചെയ്യാം. ബ്യൂട്ടി പാര്‍ലറില്‍ പോയി പെഡിക്യൂര്‍ ചെയ്യണമെന്നില്ല.
പാദങ്ങള്‍ വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി ചെറുചൂടുവെള്ളം ഒരു വലിയ പാത്രത്തില്‍ എടുക്കുക. ഇതില്‍ ഉപ്പും അല്പം ചെറുനാരങ്ങാനീരും ഒരു തുള്ളി ഷാംപൂവും ഒഴിച്ചു നല്ലപോലെ കലക്കുക.
പാദങ്ങള്‍ ഇതില്‍ അല്പനേരം ഇറക്കി വയ്ക്കണം. ഉപയോഗശൂന്യമായ ടൂത്ത്ബ്രഷ് കൊണ്ട് നഖങ്ങള്ക്കിടിയില് വൃത്തിയാക്കുക. പ്യൂമിക് സ്റ്റോണ്‍ കൊണ്ട് വിണ്ടു കീറിയ പാദങ്ങള്‍ ഉരച്ചു കഴുകണം.
പാദങ്ങള്‍ പുറത്തെടുത്ത് വെള്ളം തുടച്ചു കളഞ്ഞ് ക്രീമോ എള്ളെണ്ണയോ കൊണ്ട് മസാജ് ചെയ്യാം.
മൊരിയുള്ള ചര്‍മമാണെങ്കില്‍ വൈറ്റമിന്‍ ഇ ഓയില്‍ കൊണ്ട് കാലുകളില്‍ മസാജ് ചെയ്യുന്നത് നന്നായിരിക്കും.
ഫുട്ട് സ്ക്രബര്‍ കൊണ്ട് പാദങ്ങളില്‍ സ്ക്രബ് ചെയ്യുന്നത് ചര്‍മം മൃദുവാകാന്‍ സഹായിക്കും. ഒലീവ് ഓയിലില്‍ പഞ്ചസാര ചേര്‍ത്ത് പാദങ്ങളില്‍ മസാജ് ചെയ്യാം. ചെറുനാരങ്ങാനീരില് പഞ്ചസാര ചേര്‍ത്തും സ്ക്രബര്‍ ആയി ഉപയോഗിക്കാം.
ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്തും പാദങ്ങള്‍ക്ക് പറ്റിയ സ്ക്രബര്‍ ഉണ്ടാക്കാം.
ഇവ തുടച്ചു കളഞ്ഞ് മോയിസ്ചറൈസര്‍ ക്രീം പുരട്ടാം.
നഖങ്ങള്‍ ഭംഗിയായി വെട്ടി നെയില്‍ പോളിഷ് ഇടുകയുമാകാം.
ചെരിപ്പുകള്‍ തെരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. പാദങ്ങളില്‍ വല്ലാതെ ഇറുകിക്കിടക്കുന്ന വിധത്തിലുള്ള സ്ട്രാപ്പുകള്‍ ഉള്ള ചെരിപ്പുകള്‍ തെരഞ്ഞെടുക്കരുത്. ഇത് പാദങ്ങളില്‍ കരുവാളിപ്പുണ്ടാക്കും. നടക്കുമ്പോള്‍ ആയാസമുള്ള വിധത്തിലുള്ള ചെരിപ്പുകളും പാദങ്ങളുടെ ഭംഗി കളയും.



Click it and Unblock the Notifications
