Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചെവിയിലെ രോമം നീക്കം ചെയ്യാം
ചെവിയിലെ രോമങ്ങള്‍ സൗന്ദര്യലക്ഷണമായി കണക്കാക്കാനാവില്ല. ഇത് പലര്‍ക്കും വലിയൊരു പ്രശ്നവുമാണ്. ചെവിരോമങ്ങള്‍ നീക്കം ചെയ്യാനുള്ള ചില വഴികളെപ്പറ്റി അറിയൂ.
കത്രിക കൊണ്ട് ഇത്തരം രോമങ്ങള്‍ നീക്കം ചെയ്യുന്നതു തന്നെയാണ് ഏറ്റവും ലളിതമായ വഴി. ഇത് സൂക്ഷിച്ചു ചെയ്യണമെന്നു മാത്രം. ചെറിയ കത്രികയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
ഇങ്ങനെ മുറിച്ചു കളഞ്ഞതിന് ശേഷം ഇത് ഷേവ് ചെയ്ത് നീക്കാവുന്നതേയുള്ളൂ, ഇത് കുറച്ചു നാളത്തേക്കെങ്കിലും ചെവിയില്‍ രോമങ്ങള്‍ വരാതെ തടയും. ഷേവിംഗ് ബ്ലേഡ് ഉപയോഗിക്കുമ്പോള്‍ ഇത് ചെവിയില്‍ മുറിവു വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഇലക്ട്രിക് റേസറും ഇതിനായി ഉപയോഗിക്കാം.
ലേസര്‍ രീതി ഉപയോഗിച്ച് ഇത്തരം മുടി നീക്കം ചെയ്യാന്‍ സാധിക്കും. ഇത് തനിയെ ചെയ്യാന്‍ സാധിക്കില്ല. സ്കിന്‍ ക്ലിനിക്കുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഇത് രോമം നീക്കുമെങ്കിലും ഒരിക്കലും വീണ്ടും രോമം വരില്ലെന്ന ഉറപ്പൊന്നും നല്‍കുന്നുമില്ല. ചിലരില്‍ ലേസര്‍ ചെയ്താലും വീണ്ടും രോമമുണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്. ചിലപ്പോള്‍ വരുന്ന മുടിയ്ക്ക് നിറം കുറവായിരിക്കുമെന്നു മാത്രം.
ഇത്തരം രോമങ്ങള്‍ നീക്കം ചെയ്യാനുള്ള ക്രീമുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ചര്‍മരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതാണ് നല്ലത്. മുറിവുകളോ പാടുകളോ ഉള്ളിടത്ത് ഇവ ഉപയോഗിക്കുകയും ചെയ്യരുത്. ആദ്യം ഇത്തരം ക്രീമുകള്‍ ശരീരത്തിന് അലര്ജിയുണ്ടാക്കുന്നുണ്ടോയെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കയ്യിലോ മറ്റോ പുരട്ടിയ ശേഷം ഇവ ചെവിയില്‍ പുരട്ടുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
